അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ദമാന്‍, ആരോഗ്യ പരിരക്ഷ യുമായി ബന്ധപ്പെട്ട പ്രവര്‍ ത്തന ങ്ങള്‍ക്ക് സഹായിക്കുവാന്‍ താമസ സ്ഥലത്ത് എത്തി ച്ചേരുന്ന സേവനം ആരംഭിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ Lain Endaak (We’ll Reach You) എന്ന പേരിലാണ് ‘മൊബൈൽ ബ്രാഞ്ച്’ സേവനം തുടക്കം കുറിച്ചത്.
മുതിർന്ന പൗരന്മാർ, ഭിന്ന ശേഷിക്കാർ, വീടുകളിൽ നിന്നും പുറത്തു പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവി ക്കുന്നവർ, പുതിയ സാങ്കേതിക സംവിധാന ങ്ങൾ ഉപയോഗി ക്കുവാൻ അറിയാത്തവര്‍ എന്നി ങ്ങനെ ഉള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ഇടപാടുകൾ പൂർത്തി യാക്കുവാന്‍ ദമാൻ ഹെൽത്ത് ഇന്‍ഷ്വറന്‍സ് മോബൈല്‍ ബ്രാഞ്ച് വീടുകളില്‍ എത്തി സഹായിക്കും.
.@DamanInsurance, in cooperation with @DoHSocial, has launched Lain Endaak (We’ll Reach You) mobile branch services to provide senior citizens and People of Determination with access to Daman services from their homes. pic.twitter.com/8uzoT25mNl
— مكتب أبوظبي الإعلامي (@admediaoffice) July 25, 2021
ഈ പദ്ധതി ആരോഗ്യ രംഗത്ത് ദമാന്‍റെ മാനുഷികമായ ഉത്തരവാദിത്വം ആണെന്ന് നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ ശൈബാൻ അൽ മുഹൈരി പറഞ്ഞു.
ഇപ്പോള്‍ തലസ്ഥാനത്ത് തുടക്കം കുറിച്ചിരി ക്കുന്ന ഈ പദ്ധതിയുടെ സേവനം, സമീപ ഭാവി യില്‍ തന്നെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലേക്ക് ലഭ്യമാക്കും.