അബുദാബി : പ്രവാസികളുടെ നാട്ടിലെ സ്വത്തിനും വസ്തു ക്കള്‍ക്കും സംരക്ഷണം നല്‍കുന്ന തിന് നിയമ പരമായി അധികാര മുള്ള എൻ. ആർ. ഐ. കമ്മിഷൻ രൂപീകരി ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗതി യിലാണെന്നു നോർക്ക വകുപ്പു മന്ത്രി കെ. സി. ജോസഫ് അബുദാബി യിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മുഖാമുഖ ത്തിൽ പങ്കെടുത്തു സംസാരി ക്കുക യായിരുന്നു മന്ത്രി കെ. സി. ജോസഫ്.
എൻ. ആർ. ഐ. കമ്മിഷൻ നിലവിൽ വരുന്ന തോടെ പ്രശ്നങ്ങൾക്ക് പെട്ടെന്നു തന്നെ പരിഹാരം ഉണ്ടാവും. കരട് ബില്‍ അംഗീകരിച്ച് നിയമ വകുപ്പിന് നല്‍കി യിരിക്കുക യാണ്. നിയമ വകുപ്പിന്റെ പരിശോധന യ്ക്കു ശേഷം ഓർഡിനൻസ് ഇറക്കാനാകും. പ്രവാസി കളുടെ വസ്തു വകകൾ മറ്റു ള്ളവർ കയ്യട ക്കുന്നതും അന്യാധീന പ്പെടുന്ന തുമായ പരാതി കളില്‍ പോലീസിന്റെ അന്വേഷണം കാല താമസ മുണ്ടാ ക്കുന്നു. അത് കൊണ്ടാണ് കമ്മീഷന്‍ രൂപീകരി ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യ ങ്ങളി ലേക്കുള്ള നഴ്സിംഗ് റിക്രൂട്ട് മെന്റിലെ ചൂഷണം തടയാ നാണ് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധ മാക്കുകയും ഇ – മൈഗ്രേറ്റ് സംവിധാനം നടപ്പാക്കു കയും ചെയ്തത്. എന്നാൽ റിക്രൂട്ട്‌മെന്റിന് ഏര്‍പെ ടുത്തിയ നിയന്ത്രണ ങ്ങള്‍ കഴിഞ്ഞ നാല് മാസത്തെ അനുഭവ ത്തില്‍ പുനർ ചിന്തനം ആവശ്യ മാണെ ന്നാണ് മനസ്സി ലാക്കുന്നു. വിദേശ രാജ്യ ങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിച്ചതാണ് കേരള സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്ന തിനും കേന്ദ്ര സര്‍ക്കാര്‍ നിയമമായി അംഗീകരി ക്കുവാനും കാരണം. നിലവിലെ നിയമം അനുസരിച്ച് വിദേശ രാജ്യ ങ്ങളിലെ ആശു പത്രി കളില്‍ നഴ്‌സു മാരെ ആവശ്യ മുണ്ടെങ്കില്‍ ഇ – മൈഗ്രേഷന്‍ രജിസ്റ്റര്‍ ചെയ്യണം.
എന്നാൽ ഇത്തരം നടപടി ക്രമംങ്ങൾ ആവശ്യ മില്ലാത്ത ഇതര രാജ്യ ങ്ങളിലെ തൊഴി ലാളികളെ ജോലിക്ക് കൊണ്ട് വരാനാണ് തൊഴിൽ ദാതാക്കൾക്കും താല്പര്യം. ഇത് നമ്മുടെ നാട്ടു കാർക്ക് ജോലി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ആയതിനാൽ നിയന്ത്രണ ങ്ങളില്‍ ആവശ്യ മായ മാറ്റം വരുത്തണം.
പത്ത് വര്‍ഷ ങ്ങളായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസി കള്‍ക്ക് നാട്ടിലേക്ക് എത്താന്‍ ഫ്രീ വിമാന ടിക്കറ്റ് നോര്‍ക്ക നല്‍കും. ആദ്യഘട്ട ത്തില്‍ പത്തു വര്‍ഷ മായിട്ടും നാട്ടില്‍ പോകാൻ കഴിയാത്ത വർക്കും പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാ ക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിൽ എത്താൻ അവസരം ഒരുക്കുക. എയര്‍ കേരള കൈ വിട്ടിട്ടില്ല എന്നും സര്‍ക്കാറിന്റെ സജീവ പരിഗണന യിൽ ആണെന്നും മന്ത്രി സൂചിപ്പിച്ചു.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ജോണി തോമസ്, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
* ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി