അബുദാബി : കൊടും ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളി കള്‍ക്കായി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന നിര്‍ബന്ധിത മധ്യാഹ്ന ഇടവേള യുടെ കാലാവധി സമാപിച്ചു. മൂന്നു മാസം നീണ്ടു നിന്ന ഉച്ച വിശ്രമ നിയമം തൊഴിലാളി കള്‍ക്ക് ഏറെ ആശ്വാസ കര മായിരുന്നു.
ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെ തൊഴിലാളി കള്‍ക്ക് നിര്‍ബന്ധ മായും വിശ്രമം നല്‍കി യിരിക്കണ മെന്നാണ് യു. എ. ഇ. ഫെഡറല്‍ നിയമം കമ്പനി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നത്.
നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമ യില്‍ നിന്നു 15,000 ദിര്‍ഹം പിഴ യായി ഈടാക്കു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി യിരുന്ന തിനാല്‍ ഏറെ ക്കുറെ എല്ലാ കമ്പനി കളും ഉച്ച വിശ്രമ നിയമം കര്‍ശന മായി പാലിച്ചിരുന്നു.
നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനി കള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.
നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പരാതി നല്‍കാവുന്ന താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരു ന്നു.
തുടര്‍ച്ച യായ പത്താമത്തെ വര്‍ഷ മാണ് ഉച്ച വിശ്രമം നടപ്പി ലാക്കിയത്. ഇതിലൂടെ തൊഴിലാളി കളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തിനും അവര്‍ക്ക് ആവശ്യ മായ വിശ്രമം ലഭിക്കുന്ന തിനും സുരക്ഷിത മായി ജോലി ചെയ്യുന്ന തിനും സാഹചര്യം ലഭിക്കും എന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു.