സൗജന്യ ‘വൈ – ഫൈ’യുമായി ഡു

March 6th, 2014

du-logo-epathram
ദുബായ് : ‘വൈ – ഫൈ യു. എ. ഇ’ പദ്ധതി യിലൂടെ പൊതു സ്ഥല ങ്ങളില്‍ സൗജന്യ വൈ ഫൈ സൗകര്യം നല്‍കുന്നതിന്റെ മുന്നോടിയായി അബുദാബി യിലും ദുബായി ലുമായി നൂറിലധികം കേന്ദ്രങ്ങളില്‍ ‘ഡു’ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നു.

ഡൗണ്‍ ടൗണ്‍ ദുബായിലെ മുഹമ്മദ് ബിന്‍ ബോലേവാര്‍ഡില്‍ ഡു നേരത്തെ തന്നെ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബോലേവാര്‍ഡിലെ മൂന്നര കിലോ മീറ്റര്‍ പ്രദേശത്ത് ഈ സൗകര്യം ലഭ്യമാകുന്നുണ്ട്.

ക്രമേണ മറ്റു എമിറേറ്റുകളിലും വൈഫൈ സൗകര്യം വ്യാപകമാക്കുമെന്ന് ഡു അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുരക്ഷാ ബോധവത്കരണം: ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നു

February 20th, 2014

അബുദാബി : പൊതു ജനങ്ങളിലേക്ക് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പ ത്തില്‍ എത്തി ക്കുന്നതി നായി അബുദാബി കമ്മ്യൂണിറ്റി പോലീസും യു. എ. ഇ. എക്സ്ചേഞ്ചും ഒരുമിക്കുന്നു.

ഇതിന്റെ ഭാഗമായി അന്താരാഷ്‌ട്ര നിലവാരമുള്ള ക്രിക്കറ്റ് മത്സരം നടത്തും.

അബുദാബി പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ സംഘടി പ്പിച്ച ചടങ്ങില്‍ യു. എ. ഇ. എക്സ്ചേ ഞ്ച് സി. ഒ. ഒ., വൈ.സുധീര്‍ കുമാര്‍ ഷെട്ടിയും അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറവും ഇതിനായുള്ള ഉടമ്പടി യില്‍ ഒപ്പു വച്ചു.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍‍ എന്നീ രാജ്യ ങ്ങളെ പങ്കെ ടുപ്പിച്ച്കൊണ്ടുള്ള ക്രിക്കറ്റ് മത്സരം മാര്‍ച്ച് 14 ന് നടത്തും.

നാല് രാജ്യങ്ങളുടെയും ദേശീയ ടീമിലെ പ്രമുഖനായ ഒരു കളിക്കാരനെ അതാത് രാഷ്ട്ര ങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ ആയി കൊണ്ടു വരികയും ചെയ്യും.

വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേചേഞ്ചു മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ആളു കളിലേക്ക് എത്തിക്കന്‍ സഹായകര മാകുമെന്നു പോലീസ് ഡയറക്ടര്‍ മുഹൈറം പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു

February 18th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യന്‍ എംബസി പൊതു ജനങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം സംഘടി പ്പിക്കുന്നു. ഇന്ത്യക്കാര്‍ക്ക് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യായിരിക്കും ഇത്.

അബുദാബി യിലെ ഇന്ത്യന്‍ എംബസി യില്‍ നടത്തുന്ന പരിപാടി യില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ പങ്കെടുക്കാം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദിവസ വും രാവിലെ 10 മണി മുതല്‍ 12 വരെ യാണ് കൂടിക്കാഴ്ച.

പ്രശ്‌നങ്ങളില്‍ സാധ്യമായ പരിഹാര നടപടി കള്‍ എളുപ്പം നടപ്പിലാക്കാനുള്ള എംബസി യുടെ പ്രവര്‍ത്തന ങ്ങളുടെ ഭാഗ മായാണിത്.

ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ വിവിധ ഉപയോഗ ങ്ങളും അര്‍ഹിക്കുന്ന വര്‍ക്ക് അത് ഏതെല്ലാം വിധ ത്തില്‍ ഉപയോഗ പ്പെടുത്താം എന്നുമെല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം റസാഖ് ഒരുമനയൂരിന്

February 14th, 2014

razack-orumanayoor-epathram
അബുദാബി : യുവ കലാ സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാര ത്തിന് റസാഖ് ഒരുമനയൂര്‍ അര്‍ഹനായി.

മിഡിലീസ്റ്റ് ചന്ദ്രിക ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടറും ഇന്ത്യന്‍ മീഡിയ അബുദാബി യുടെ എക്സിക്യൂ ട്ടീവ് മെമ്പറും സാമൂഹിക പ്രവര്‍ത്ത കനുമാണ് റസാഖ് ഒരുമനയൂര്‍

സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കി ലെടുത്താണ് റസാഖിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൊട്ടാവാടി ക്യാംപ് ശ്രദ്ധേയമായി

February 9th, 2014

thottavadi-epathram

അബുദാബി : കുട്ടികളിൽ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താനും സസ്യ ങ്ങളെ കുറിച്ചു പഠിക്കാനുമായി സാംസ്കാരിക സംഘടന യായ പ്രസക്തി അബുദാബി ഖാലിദിയ പാര്‍ക്കില്‍ നടത്തിയ ‘തൊട്ടാവാടി’ പരിസ്ഥിതി പഠന ക്യാമ്പിൽ കേരള ത്തിലെ ചെടികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, സസ്യങ്ങളെ തിരിച്ചറിയല്‍ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് കുട്ടി കൾക്ക് ക്ലാസ്സുകൾ നല്കി.

കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ പ്രവാസി മലയാളി കള്‍ക്കിടയിലെ പരിസ്ഥിതി സംസ്കാരം, കുട്ടികളിലെ സ്വഭാവ രൂപീകരണം, മലയാള ഭാഷാ പഠന ത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയ ങ്ങളെക്കുറിച്ചു രക്ഷിതാക്കളുടെ ചര്‍ച്ചയും നടന്നു.

ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റും പരിസ്ഥിതി വിഷയ ങ്ങളുടെ വിഡിയോ സി. ഡി. യും സമ്മാനിച്ചു. രമേശ് നായര്‍, ഫൈസല്‍ ബാവ, ജാസിര്‍ എരമംഗലം, അജി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എ. ജമീലിനെ അനുസ്മരിച്ചു
Next »Next Page » സമാജം കായിക മത്സരങ്ങള്‍ നടത്തി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine