അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. അബുദാബി കമ്മിറ്റി എല്‍. എല്‍. എച്ച് ആശുപത്രി യുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു.
മെഡിക്കല്‍ ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം – പ്രമേഹ രോഗ നിര്‍ണ്ണയം, കണ്ണു പരിശോധന, ഹൃദയ സംബന്ധമായ രോഗ നിര്‍ണ്ണയം എന്നിവയാണു മുഖ്യമായും നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ക്യാമ്പിന് ഡോക്ടര്‍മാരായ ഇന്ദിരാ ഗൗതം, വസീം അക്രം, സാറാ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആരോഗ്യ ബോധ വല്‍കരണ സെമിനാറും നടന്നു. പാണക്കാട് അബ്ബാസ് അലി തങ്ങളും കെ. എം. സി. സി നേതാക്കളും പരിപാടി യില്‍ സംബന്ധിച്ചു.