ദോഹ : ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത യാണ് എന്നും വ്യക്തി തല ത്തിലും സമൂഹ തല ത്തിലും ഉണ്ടാകുന്ന യുക്തമായ ഇടപെടലു കളിലൂടെ ആരോഗ്യ കര മായ മാറ്റം സാധ്യമാവും എന്നും ഡോ. കെ. സി. ചാക്കോ അഭിപ്രായപ്പെട്ടു.
അമാനുല്ല വടക്കാങ്ങര യുടെ ഏറ്റവും പുതിയ പുസ്തകമായ ‘ആത്മഹത്യാ പ്രതിരോധം എങ്ങനെ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു ഖത്തർ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ ഡോ. കെ. സി. ചാക്കോ.
മാനസികവും ശാരീരികവും സാമ്പത്തിക വുമായ നിരവധി കാരണ ങ്ങളാണ് ആത്മഹത്യ യുടെ വ്യാപന ത്തിന് വഴി യൊരുക്കുന്നത്. പലപ്പോഴും ആത്മഹത്യാ പ്രവണത യുള്ളവര്‍ പല തര ത്തിലുള്ള ലക്ഷണ ങ്ങളും പ്രകടിപ്പിക്കും. ഈ ഘട്ട ത്തില്‍ സഹ പ്രവര്ത്ത കരും കൂടെ ജീവിക്കുന്ന വരും കുടുംബാംഗ ങ്ങളു മൊക്കെ വേണ്ട രീതി യില്‍ ഇട പെടുക യാണെങ്കില്‍ ജീവനൊടുക്കുന്ന തില്‍ നിന്നും മിക്ക വരേയും തടയാനാകും. പലപ്പോഴും സ്നേഹിതരുടെ ഒരു ഫോണ്‍ കോളിന് കൂട്ടു കാരന്റെ ജീവന് രക്ഷിക്കാന്‍ ആകും എന്ന താണ് അനുഭവം എന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദ്ദം, നിരാശ, ജീവിത വീക്ഷണ മില്ലായ്മ, ശാരീരി കവും മാനസിക വുമായ രോഗ ങ്ങള് മുതലായ പല കാരണ ങ്ങളും ആത്മഹത്യ യിലേക്ക് എത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തന ങ്ങളും ബോധ വല്‍ക്കരണ പരിപാടി കളും ഏറെ പ്രസക്ത മാണ് എന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ജീവിത ത്തിന് വ്യക്ത മായ ലക്ഷ്യം ഉണ്ടെന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏത് പ്രതിസന്ധി കളേയും തരണം ചെയ്യുവാന്‍ സഹായിക്കും എന്നും ഫോറ ത്തിന്റെ ബോധ വല്‍ക്കരണ പരിപാടി കളില്‍ ഈ പുസ്തകം സൗജന്യ മായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്റഫ് തൂണേരി, ഇന്‍കാസ് ഉപദേശക സമിതി ചെയര്മാന് കെ. കെ. ഉസ്മാന്, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്മാന് കെ. കെ. ഉസ്മാന്, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന് ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന് ആന്റണി, കെ. എം. സി. സി. സംസ്ഥാന സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ടാണ് പുസ്ക ത്തിന്റെ പ്രസാധകര്.
-കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ