പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

January 10th, 2014

doctor-shamseer-vayalil-receiving-pravasi-bharatheeya-samman-ePathram
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോക്ടർ വി. പി. ഷംസീറിന് ലഭിച്ചു. അബുദാബി ബുര്‍ജീല്‍, എൽ. എൽ. എച്ച്. എന്നീ ആശു പത്രി ഗ്രൂപ്പു കളുടെ ചെയര്‍മാനും കൊച്ചി ലേക് ഷോര്‍ ആശുപത്രി യുടെ വൈസ് ചെയര്‍മാനുമായ ഡോ. വി. പി. ഷംസീര്‍, പ്രമുഖ വ്യവസായി യും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായ എം. എ. യൂസഫലി യുടെ മരുമകനാണ്.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫില്‍ നിന്ന് മൂന്ന് പേര്‍ക്ക് ലഭി ച്ചിട്ടുണ്ട്. ശംസീറിനെ കൂടാതെ സൌദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിഹാബ് കൊട്ടുകാട്, ബഹ്റൈനിലെ വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവർ അടക്കം 14 പേരെ യാണ് അവാർഡി നായി ഇപ്രാ വശ്യം തെരഞ്ഞെടുത്തത്.

2010 – 2011 വർഷ ങ്ങളിൽ ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക്  എൽ. എൽ. എച്ച്. ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’

January 10th, 2014

അബുദാബി : ഗാര്‍ബേജ് ബിന്നിനരുകില്‍ അലക്ഷ്യ മായി മാലിന്യം വലിച്ചെറി യുന്നവരെ കണ്ടെത്താന്‍ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’ സംവിധാന വുമായി അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്.

അമിതമായി മാലിന്യം തള്ളുന്നവരെ യും അലക്ഷ്യമായി ഗാര്‍ബേജ് ബിന്നിനരുകില്‍ മാലിന്യം എറിയുന്നവരെയും തിര്‍ച്ചറിയാന്‍ ഉതകുന്ന ആധുനിക സംവിധാനം അബുദാബി മുനിസി പ്പാലിറ്റി യുടെ സെന്റര്‍ ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ് തയ്യാറാക്കുന്നു. അത്യാധുനിക സാങ്കേ തിക വിദ്യ യായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്റെ സഹായത്തോടെ റിമോട്ട് സെന്‍സറിംഗ് സംവിധാന ത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍ എന്ന പേരിലുള്ള 30,000 മാലിന്യ ത്തൊട്ടികള്‍ നഗര ത്തിലെങ്ങും സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

ഓരോ ബിന്നിനോടും ചേര്‍ന്ന് ഇലട്രോണിക് ചിപ്പുണ്ടാവും. ഓരോ ചിപ്പിലും സാങ്കേതികമായ വിവരങ്ങളും മാലിന്യ ത്തൊട്ടി ഏത് മേഖല യിലുള്ള താണെന്നും ഉള്‍ക്കൊള്ളി ച്ചിരിക്കും. മാലിന്യം ശേഖരി ക്കാന്‍ എത്തുന്ന ട്രക്കു കളിലുള്ളവര്‍ക്ക് പ്രത്യേക ഡിവൈസിന്റെ സഹായ ത്തോടെ ചിപ്പിലെ വിവര ങ്ങള്‍ വായിക്കാന്‍ സാധിക്കും. ഡിവൈസു കള്‍ കേന്ദ്രീകൃത മോണിറ്റ റിംഗ് സംവിധാന വുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ ശേഖരി ക്കുക.

ഇതിലൂടെ ഓരോ വീട്ടുകാരും എത്ര മാലിന്യ മാണ് തള്ളുന്ന തെന്ന് കൃത്യമായി അറിയാന്‍ സാധിക്കും എന്നതാണ് ഈ സംവിധാന ത്തിന്റെ പ്രത്യേകത.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ 205 മരുന്നുകള്‍ക്ക് വില കുറച്ചു

January 2nd, 2014

uae-slash-price-of-medicine-ePathram
അബുദാബി : എല്ലാ വിഭാഗം ജന ങ്ങള്‍ക്കും പ്രാപ്തമായ വിലയില്‍ മരുന്നു കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ യു. എ. ഇ. യില്‍ 205 മരുന്നു കള്‍ക്ക് വില കുറച്ചു എന്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരുന്നുകളില്‍ 14 എണ്ണവും പ്രമേഹ രോഗവുമായി ബന്ധ പ്പെട്ടതാണ്.മറ്റ് വിദേശ രാജ്യ ങ്ങളുമായി മരുന്നു വിപണി യിലെ ഏറ്റക്കുറച്ചിലു കള്‍ വ്യക്ത മായി പഠിച്ച ശേഷ മാണ് ഈ തീരുമാനം.

മാരക രോഗ ങ്ങള്‍ക്കുള്ള മരുന്നുകള്‍ എളുപ്പം ലഭ്യമാക്കുക, രോഗികള്‍ ബുദ്ധി മുട്ടാതിരിക്കുക എന്നീ നാല് കാര്യ ങ്ങളാണ് വില കുറയ്ക്കാനുള്ള തീരുമാന ത്തിന് ആരോഗ്യ മന്ത്രാല യത്തെ സ്വാധീനിച്ചത്.

പ്രാദേശിക, അന്തര്‍ദേശീയ മരുന്നു കമ്പനി കളുമായും ആരോഗ്യ മന്ത്രാലയ വുമായും നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ്‌ വില കുറക്കാനുള്ള തീരുമാനം എടുത്തത് എന്നും ജനങ്ങ ളുടെ ആരോഗ്യ പരി രക്ഷാ മേഖല യില്‍ ആരോഗ്യ മന്ത്രാലയം കൈ ക്കൊള്ളുന്ന നില പാടുകള്‍ ഏറ്റവും മികച്ച തായിരിക്കും എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Photo courtesy : arabian business dot com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോവിക്കാനത്ത് പോലീസ്‌ സ്റ്റേഷന്‍ ആരംഭിക്കണം

January 1st, 2014

minister-ramesh-chennithala-ePathram
ദുബായ് : കാസര്‍കോട് ജില്ല യിലെ മുളിയാര്‍ പഞ്ചായ ത്തിന്‍റെ ആസ്ഥാന മായ ബോവിക്കാനത്ത് ഒരു പോലീസ്‌ സ്റ്റേഷന്‍ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റടുത്ത രമേശ്‌ ചെന്നിത്തല ക്ക് ആലൂര്‍ വികസന സമിതി സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ഇ – മെയിൽ സന്ദേശം അയച്ചു.

ചെന്നിത്തലക്ക് ആശംസകളും ഭാവുക ങ്ങളും നേര്‍ന്ന് കൊണ്ട് അയച്ച സന്ദേശ ത്തിലാണ് ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ഈ അഭ്യര്‍ത്ഥന നടത്തി യിരിക്കുന്നത്.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെന്നിത്തലക്ക് ഗൾഫിൽ നിന്നും ആദ്യമായി ലഭിക്കുന്ന നിവേദനവും ഇതായിരിക്കും.

ഗുണ്ടാ സംഘ ങ്ങളെ അമര്‍ച്ച ചെയ്യാനും കേരള ത്തില്‍ ഇതു വരെ നില നിന്നിരുന്ന ക്രമ സമാധാനവും മത സൗഹാര്‍ദ്ദവും നില നിര്‍ത്താനും സാധിക്കട്ടെ എന്നും സന്ദേശത്തിൽ അറിയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രം പാഠ്യ വിഷയം ആക്കണം

December 31st, 2013

ഷാര്‍ജ : കുഞ്ഞാലി മരയ്ക്കാരുടെ ജീവചരിത്രം പാഠ്യ വിഷയം ആക്കണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ പ്രഥമ രക്ത സാക്ഷിയും ആദ്യ നാവിക പടത്തലവനു മായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം ഭാവി തല മുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതു ണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റ് രാജന്‍ കൊളാവിപ്പാലം, ജനറല്‍ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് സാജിദ്, മോഹന്‍ എ. വെങ്കിട്ട്, പി. വി. ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാവക്കാട് പ്രവാസി ഫോറം കുടുംബ സംഗമം
Next »Next Page » ‘പുതുവത്സര മധുരം’ സ്റ്റേജ് ഷോ ജനുവരി രണ്ടിന് »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine