ദുബായ് : കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിയായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന യില്‍ ചേരാനുള്ള കേന്ദ്രം ദുബായില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. പ്രവാസി പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യത്തെ വിദേശ രാജ്യമാണ് യു. എ. ഇ.
എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള താഴ്ന്ന വരുമാന ക്കാരായ പ്രവാസി കള്‍ക്കാണ് പെന്‍ഷന്‍ പദ്ധതി ഉപകാരപ്പെടുക. എസ്. ബി. ടി., ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി യാണ് പദ്ധതി നടപ്പാക്കുന്നത്. 18-നും 50നും ഇടയ്ക്കു പ്രായമുള്ള വര്‍ക്കു പദ്ധതി യില്‍ ചേരാനാകും എന്ന് പ്രവാസി കാര്യ മന്ത്രാ ലയം അറിയിച്ചു.
യു. എ. ഇ. യിലെ 20 ലക്ഷത്തോളം ഇന്ത്യ ക്കാരില്‍ 65 ശതമാന ത്തിനും പദ്ധതി ഉപകാര പ്പെടുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി പെന്‍ഷന്‍ പദ്ധതി യില്‍ ചേരുന്ന വര്‍ക്ക് രണ്ടു വ്യത്യസ്ത ആനുകൂല്യ ങ്ങളുള്ള പദ്ധതി കളാണു ലഭിക്കുക. പ്രവാസം അവസാനിച്ചു മടങ്ങുമ്പോള്‍ പുനരധി വാസ ത്തിന് ഒരു തുക, 60 വയസു കഴിഞ്ഞാല്‍ പ്രതിമാസം പെന്‍ഷന്‍ എന്നിവ. ഇതിനു പുറമേ പ്രവാസി യായിരിക്കുന്ന കാലത്ത് ഒരു ലക്ഷം രൂപ യുടെ സൌജന്യ ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.
ഇ. സി. എന്‍. ആര്‍.(എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുണ്ട് ) എന്ന വിഭാഗ ത്തില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതി യില്‍ ചേരാന്‍ അര്‍ഹത. ഇതിനായി ബാങ്ക് അക്കൌണ്ട് തുറക്കണം. പ്രതിവര്‍ഷം കുറഞ്ഞത് 4000 രൂപ യെങ്കിലും ഈ പദ്ധതി യിലേക്ക് അയക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ സര്‍ക്കാര്‍ വിഹിതമായി അടയ്ക്കും. വനിതാ പ്രവാസി കള്‍ക്ക് ഇതു പ്രതി വര്‍ഷം 3000 രൂപയായിരിക്കും. അഞ്ചു വര്‍ഷ ത്തേയ്ക്ക് അല്ലെങ്കില്‍ പ്രവാസികള്‍ മടങ്ങുന്നതു വരെ (ഏതാണോ ആദ്യം) ആയിരിക്കും ഇത്.