
ദുബായ് : ഫെഡറല്‍ ഗവണ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്ന ഓണ്‍ ലൈന്‍ വേദി എന്ന നിലക്ക് യു. എ. ഇ. ഗവണ്മെന്റ് യൂ ട്യൂബ് ചാനലിന് രൂപം നല്കി.
ചാനലിന്റെ പ്രകാശനം യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍വഹിച്ചു. പൊതു ജനങ്ങളു മായുള്ള ആശയ വിനിമയം സുഗമ മാക്കു ന്നതിന് ഈ ചാനല്‍ സഹായകമാവും.
ഗവണ്മെന്റ് നടപ്പാക്കുന്ന ഏറ്റവും പുതിയതും പ്രമുഖ വുമായ സേവന ങ്ങളുടെ വിവരങ്ങളും ഇവയുടെ നടപടി ക്രമങ്ങള്‍ വിശദീകരി ക്കുന്ന ഗ്രാഫിക്സുകളും ലഭ്യമാകും. പുരോഗമിച്ചു കൊണ്ടി രിക്കുന്ന വന്‍കിട പദ്ധതി കളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിടും.






അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. 

























