അബുദാബി : ഇന്ത്യന്‍ എംബസി വഴിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയും പാസ്പോർട്ടിന് അപേക്ഷിച്ച വര്‍ക്കെല്ലാം പാസ്‌പോര്‍ട്ട് കിട്ടാൻ വൈകും.
36 പേജുള്ള ഒാര്‍ഡിനറി, 64 പേജുള്ള ജംബോ ബുക്ക് ലെറ്റു കളുടെ ദൌര്‍ലഭ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാനും മറ്റും അപേക്ഷിച്ച വര്‍ക്കു കാല താമസം ഉണ്ടാക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ബുക്ക് ഇന്ത്യയില്‍നിന്ന് എത്താന്‍ കാല താമസം ഉള്ളതിനാൽ ആണിത്.
സാധാരണ പാസ് പോര്‍ട്ട് ഇല്ലാത്ത തിനാല്‍ 64 പേജുകള്‍ ഉള്ള പാസ് പോര്‍ട്ട് മാത്ര മായി രിക്കും വരുന്ന ഏതാനും ആഴ്ച കളില്‍ ലഭിക്കുക.
ജൂലായ് മാസം അവസാനംവരെ ഈ സാഹചര്യം തുടരു മെന്നും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിനുള്ള ഖേദവും പ്രകടി പ്പിച്ചു കൊണ്ട് വാര്‍ത്താ ക്കുറിപ്പ് ഇറക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി