ദുബായ് ട്രാം നവംബര്‍ 11 ന് : ശൈഖ് മുഹമ്മദ് സന്ദർശിച്ചു

August 13th, 2014

ruler-sheikh-muhammed-bin-rashid-visit-dubai-tram-ePathram
ദുബായ് : യൂറോപ്പിന് പുറത്തുള്ള ആദ്യ ട്രാം സംരംഭവും ദുബായ് പൊതു ഗതാഗത രംഗത്തെ പുതിയ പദ്ധതിയുമായ ‘ദുബായ് ട്രാം’ നവംബര്‍ 11 മുതല്‍ ഓടി ത്തുടങ്ങും.

ഏതാനും മാസ ങ്ങളായി നടക്കുന്ന പരീക്ഷണ ഓട്ട ങ്ങള്‍ വിജയ കരമാ യതിന്റെ ആവേശ ത്തിലാണ് ട്രാമിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്രാമിന്റെ പരീക്ഷണ ഓട്ടം നേരില്‍ കാണാ നെത്തി യിരുന്നു. ദുബായ് കിരീടാവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധി കാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അദ്ദേഹ ത്തോടൊപ്പം ഉണ്ടായി രുന്നു.

ദുബായിലെ പ്രധാന ജന വാസ കേന്ദ്ര ങ്ങളെയും ടൂറിസ്റ്റ് കേന്ദ്ര ങ്ങളെയും സ്പര്‍ശിച്ചു കൊണ്ടാണ് ട്രാം ഓടുന്നത്. ദുബായ് മറീന, ഇന്റര്‍നെറ്റ് സിറ്റി, മീഡിയാ സിറ്റി, നോളജ് വില്ലേജ്, ആഡംബര ഹോട്ടലുകള്‍ എന്നിവ ട്രാം ട്രാക്കിനടുത്താണ്. വഴി യാത്ര ക്കാര്‍ക്ക് ട്രാക്ക് മുറിച്ചു കടക്കാനായി നാല് ശീതീകരിച്ച നടപ്പാലങ്ങളും സജ്ജ മായിട്ടുണ്ട്.

ദുബായ് മറീന മുതല്‍ ദുബായ് പോലീസ് അക്കാദമിക്ക് അടുത്തുള്ള ട്രാം ഡിപ്പോ വരെ നീളുന്ന 10.6 കിലോ മീറ്റര്‍ ദൂര ത്തിലാണ് ട്രാമിന്റെ ആദ്യ ഘട്ടം പണി പൂര്‍ത്തി യായി ട്ടുള്ളത്.

11 ട്രാമുകള്‍ സര്‍വീസ് നടത്തും. യാത്ര ക്കാര്‍ക്കായി 17 സ്‌റ്റേഷനു കളാണ് സജ്ജ മാക്കുന്നത്. ഒരു ട്രാമില്‍ 405 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.

ഒരു ദിവസം 27,000 യാത്രക്കാരെ യാണ് തുടക്ക ത്തില്‍ ട്രാമില്‍ പ്രതീക്ഷി ക്കുന്നത്. എന്നാല്‍ 2020 ആവു മ്പോഴേക്കും യാത്ര ക്കാരുടെ എണ്ണം ദിവസം 66,000 ആയി ഉയരു മെന്നാണ് കണക്കാ ക്കുന്നത്.

ഓരോ ട്രാമിലും ഏഴ് കോച്ചു കള്‍ വീതം ഉണ്ടാവും. ഇപ്പോള്‍ മെട്രോ യിലും ബസ്സു കളിലും ഉപയോഗി ക്കാവുന്ന ആര്‍. ടി. എ. യുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് തന്നെ ട്രാമിലും യാത്ര ചെയ്യാം.

ഗോള്‍ഡ് കാര്‍ഡു കാര്‍ക്കും സ്ത്രീ കള്‍ക്കു മായി ഓരോ കോച്ച് ഉണ്ടാ യിരിക്കും. ദുബായ് മോട്രോ സര്‍വീസ് നടത്തുന്ന സെര്‍കോ എന്ന കമ്പനി തന്നെ യാവും ട്രാമിന്റെ പ്രവര്‍ത്തനവും നിയന്ത്രി ക്കുന്നത്.

കടപ്പാട് –PHOTO : UAE interact

- pma

വായിക്കുക: , , ,

Comments Off on ദുബായ് ട്രാം നവംബര്‍ 11 ന് : ശൈഖ് മുഹമ്മദ് സന്ദർശിച്ചു

ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി

August 12th, 2014

dr-shamseer-vps-cancer-hospital-ePathram
അബുദാബി : കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളി ച്ച് പുതിയ വി. പി. എസ്. ആശുപത്രി അബുദാബി യിൽ തുറന്നു പ്രവർത്തനം ആരംഭിക്കും എന്ന് അബുദാബി യിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ആശുപത്രി അധികൃതർ അറിയിച്ചു.

കാൻസർ പരിശോധനാ രംഗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തി ക്കുന്ന സിയോൾ സെന്റ്‌ മേരിസ് ഹോസ്പിറ്റലും അബുദാബി യിലെ വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പും ഇതിനായി യോജിച്ച് പ്രവർത്തി ക്കാൻ ധാരണയായി. അസുഖം മുൻകൂട്ടി കണ്ടെത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുക എന്ന ആശയം ആണ് പുതിയ സംരംഭ ത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി മാളു കൾ കേന്ദ്രീകരിച്ച് വിദഗ്ദർ ഉൾക്കൊള്ളുന്ന ഹെൽത്ത് പ്രമോഷൻ കേന്ദ്ര ങ്ങളും അതിലൂടെ ബോധവത്കരണവും ചികിത്സയും നടത്തും. മെഡിക്കൽ ടൂറിസം രംഗത്തും പുതിയ സംരംഭം പ്രവർത്തനം വ്യാപിപ്പിക്കും. അബുദാബി മറിനാ മാളിൽ ആണ് ഇതിന്റെ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുക.

അബുദാബിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ഹെൽത്ത് കെയർ ഡയരക്ടർ ഡോ. അലി ഒബൈദ് അൽ അലി, മാനേജിംഗ് ഡയരക്ടർ ഡോ. ഷംസീർ വയലിൽ, സിയോൾ സെന്റ്‌ മേരീസ് ഹോസ്പിറ്റൽ പ്രസിഡന്റ് ഡോ. കി ബേ സിയുങ്ങ്, കാൻസർ വിഭാഗം തലവൻ ഡോ. ഹോ ജി യുണ്‍ ചുൻ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി

നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

August 8th, 2014

uae-slash-price-of-medicine-ePathram
അബുദാബി : മരുന്നു കളുമായി യു. എ. ഇ. യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാർ ജാഗ്രത പുലര്‍ത്തണം എന്ന് ഇന്ത്യന്‍ എംബസി യുടെ മുന്നറിയിപ്പ്.

യു. എ. ഇ. യില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗ ത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണ വശാലും യാത്ര ചെയ്യരുത് എന്നും അബുദാബി യിലെ ഇന്ത്യൻ എംബസി യുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിലവില്‍ 374 മരുന്നുകള്‍ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്ക പ്പെട്ടിരിക്കുകയാണ്. യു. എ. ഇ. യിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്ന തിനുള്ള ഒമ്പത് ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യ യില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകൾ, യു. എ. ഇ. യില്‍ നിരോധിച്ചതാണ്. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് വരുന്നവർ യു. എ. ഇ. യില്‍ നിയമ വിധേയമായ മരുന്നു കളാണ് കൊണ്ടു വരുന്നതെന്ന് ഉറപ്പാക്കണം.

യാത്രാ വേളയില്‍ കയ്യില്‍ കൊണ്ടു വരുന്ന സാധനങ്ങളെ ക്കുറിച്ച് പൂര്‍ണമായ അറിവ് യാത്ര ചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ച ശേഷമേ യാത്ര തിരിക്കാവൂ എന്നും എംബസ്സി മുന്നറിയിപ്പ് തരുന്നു.

മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അബുദാബി വിമാന ത്താവള ത്തില്‍ പോലീസ് പിടിയിൽ ആയതിന്റെ പശ്ചാത്തല ത്തിലാണ് എംബസ്സിയുടെ മുന്നറിയിപ്പ്.

ആരോഗ്യ പരമായ കാരണ ങ്ങളാല്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ രോഗ വുമായി ബന്ധപ്പെട്ട രേഖകളും, യു. എ. ഇ. യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രിസ്ക്രിപ്ഷൻ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തണം.

നിരോധിച്ച മരുന്നു കളുടെ പൂര്‍ണ മായ വിവരം ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടു വരാനുള്ള അനുമതി ഉണ്ടെങ്കിലും അതിന്റെ അളവ് രേഖ പ്പെടുത്തി യിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.

- pma

വായിക്കുക: , , , , , , ,

Comments Off on നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

രാജ്യത്ത് ഇബോള വൈറസ് ഇല്ല : യു. എ. ഇ.

August 3rd, 2014

അബുദാബി : ഇബോള വൈറസ് കേസുകള്‍ യു. എ. ഇ. യില്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടില്ല എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് ഇബോള വൈറസ്സുകള്‍ കടക്കാതിരി ക്കാനുള്ള എല്ലാ മുന്‍ കരുതലു കളും സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ആമീന്‍ അല്‍ അമീറി അറിയിച്ചു.

ഇബോള വൈറസ് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിച്ചു വരിക യാണ്. ഇതു സംബന്ധിച്ച കാര്യ ങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്ത് നാലിന് ആരോഗ്യ മന്ത്രാലയ ത്തിന്റെ കേന്ദ്ര കമ്മിറ്റി യുടെയോഗം ചേരുന്നുണ്ട്.

രോഗം സംബന്ധിച്ച് ലോക ആരോഗ്യ സംഘടന നല്‍കുന്ന ഏത് നിര്‍ദേശവും ബന്ധപ്പട്ടവര്‍ക്ക് എല്ലാം അയയ്ക്കു ന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on രാജ്യത്ത് ഇബോള വൈറസ് ഇല്ല : യു. എ. ഇ.

മയക്കു മരുന്നു കേസ് : യുവാവ് ജയില്‍ മോചിതനായി

July 25th, 2014

shiju-manuel-epathram

അബുദാബി : മയക്കു മരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ഒരു മാസത്തിലേറെ അബുദാബി അല്‍വത്ബ ജയിലില്‍ കഴിഞ്ഞ എറണാകുളം ചിറ്റൂര്‍ പിഴല സ്വദേശി ഷിജു മാനുവല്‍ മോചിതനായി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇത്രയും പെട്ടെന്നു ഷിജുവിനു മോചനം ലഭിച്ചത്.

അബുദാബിയിൽ ജോലി ചെയ്തിരുന്ന ഷിജു മാനുവല്‍, പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് ജൂണ്‍ 18 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്.

ഒരു കൂട്ടുകാരന് കൊടുക്കുവാൻ അപരിചിതനായ ഒരാൾ ഷര്‍ട്ടുകളും പുസ്തകങ്ങളും എന്ന് പറഞ്ഞ് നാട്ടിൽ നിന്നും കൊടുത്തേല്പിച്ച പാർസലിൽ മയക്കു മരുന്ന് കണ്ടത്തുകയായിരുന്നു.

അബുദാബി വിമാനത്താവളത്തിലെ പരിശോധനയിലാണ് പാര്‍സലില്‍ മയക്കു മരുന്നാണെന്ന വിവരം ഷിജു അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോൾ ജഡ്ജിയോട് ഷിജു തന്‍െറ നിരപരാധിത്തവും ചതിക്കപ്പെട്ടതും അടക്കം കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ പ്രധാന പ്രതികള്‍ എല്ലാവരും പോലീസ് പിടിയില്‍ ആവുകയും പ്രതികള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.

ഷിജു നിരപരാധി ആണെന്ന് വ്യക്തമാക്കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അറബിയിലേക്ക് തര്‍ജ്ജമ ചെയ്ത് അബുദാബി പോലീസ് അധികൃതര്‍ക്ക് ഫാക്‌സ് ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷിജുവിനെ വെറുതെ വിട്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും അവസരോചിതമായി സംഭവത്തിൽ ഇടപെട്ടതാണ് ഷിജുവിന്റെ മോചനം സാദ്ധ്യമാക്കിയത്. യാത്രാ രേഖകൾ ശരിയായാൽ ഉടൻ തന്നെ ഷിജു മാനുവൽ നാട്ടിലേക്ക് തിരിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ് അവധി ദിനങ്ങളിൽ സൌജന്യപാർക്കിംഗ്
Next »Next Page » കെ. എം. സി. സി. ആദരിച്ചു »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine