ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

August 26th, 2014

gold-1013-fm-epathram
ദുബായ് : ഈ ഓണക്കാലം കുടുംബ ത്തോടൊപ്പം ആഘോഷി ക്കാനായി പ്രവാസി മലയാളി കൾക്ക് അവസരം ഒരുക്കി ക്കൊണ്ട് യു. എ. ഇ. യിലെ പ്രമുഖ മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ്‌ 101.3 എഫ്. എം. പ്രത്യേക ഓണം പരിപാടി നടത്തുന്നു.

‘ഹോം ഫോർ ഓണം’ എന്ന പേരിലുള്ള പരിപാടി യിൽപങ്കെടു ക്കുന്നതിന് ‘ഗോൾഡ്‌ ഓണം’ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് (GOLD ONAM) 6883 എന്ന നമ്പറി ലേക്ക് എസ്. എം. എസ്. അയക്കണം.

തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് കുടുംബ ത്തോടൊപ്പം ഓണം ആഘോഷി ക്കുന്നതിന് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് സമ്മാന മായി ഗോൾഡ്‌ എഫ് എം റേഡിയോ നല്കും.

യു. എ. ഇ. യിൽ ആദ്യ മായിട്ടാണ്‌ ഒരു റേഡിയോ സ്റ്റേഷൻ നാട്ടിൽ ഓണം ആഘോഷി ക്കുന്നതിന് ശ്രോതാക്കൾക്ക് വിമാന ടിക്കറ്റ്‌ സമ്മാനമായി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ – 06 74 65 000

- pma

വായിക്കുക: , , , ,

Comments Off on ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം

August 24th, 2014

c-sadik-ali-in-anti-liquor-campaign-in-abudhabi-ePathram
അബുദാബി : കേരള ത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സമ്പൂര്‍ണ മദ്യ നിരോധ ത്തില്‍ ആഹ്ളാദം പങ്കിടുക യാണ് അബുദാബി യിലെ ഒരു കൂട്ടം മലയാളികള്‍. കേരള ത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തി യില്‍ ആശങ്ക യിലായിരുന്ന പ്രവാസി കള്‍ക്ക് ആശ്വാസം പകരുന്ന തായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഇതിനിടയില്‍ വി. എം. സുധീര ന്‍െറ നേതൃത്വ ത്തില്‍ ആരംഭിച്ച മദ്യ വിരുദ്ധ ബോധവല്‍കരണ പരിപാടി യില്‍ പങ്കെടു ക്കാനും മദ്യ ത്തിന്‍െറ വിപത്തും ആപത്തും സുഹൃത്തു ക്കളില്‍ എത്തിക്കുവാനും പ്രവാസി കള്‍ രംഗത്ത് വന്നിരുന്നു.

അബുദാബിയിലെ മീനാ മത്സ്യ മാര്‍ക്കറ്റില്‍ വി. എം. സുധീരന്‍െറ ഫോട്ടോ ഉയര്‍ത്തി പിടിച്ചു മത്സ്യ തൊഴിലാളികളായ മലയാളി കൾ കൂട്ടായ്മ മദ്യ ത്തിനും ലഹരിക്കും എതിരെ പ്രതിജ്ഞ എടുത്തത് മാധ്യമ ശ്രദ്ധ പിടിച്ചു പ റ്റിയിരുന്നു. ഇപ്പോൾ സമ്പൂര്‍ണ മദ്യ നിരോധം പ്രഖ്യപിച്ചപ്പോള്‍ മധുരം വിതരണം ചെയ്താണ് ഇവര്‍ സന്തോഷം പങ്കുവെച്ചത്.

മീന മത്സ്യ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പരിപാടി സാമൂഹിക പ്രവർത്ത കനായ സി. സാദിഖ് അലി ഉദ്ഘാടനം ചെയ്തു. നതീര്‍ തിരുവത്ര, സബീല്‍ എ. ബി, റാഫി കെ. സി, സുലൈമാന്‍ വേങ്ങര, മനാഫ് വളാഞ്ചേരി, ഹൈദര്‍ പി. എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം

ഏക ദിന ക്യാമ്പ് ശ്രദ്ധേയമായി

August 24th, 2014

nazeer-ramanthali-islamic-center-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കലാ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയ മായി. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസു കളിലെ കുട്ടി കള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.

ചിത്രകാരന്‍ നസീര്‍ രാമന്തളി സ്വാതന്ത്ര്യ സമര ചരിത്രം കുട്ടി കള്‍ക്ക് ചിത്ര ങ്ങളിലൂടെ പകര്‍ന്നു നല്‍കി. തുടര്‍ന്ന് കുട്ടി കള്‍ക്കായി പലതരം കളികളും മത്സര പരിപാടികളും സംഘടിപ്പിച്ചു.

islamic-center-one-day-summer-camp-2014-ePathram

കൃഷിയെ ക്കുറിച്ചും കീട നാശിനി കളും അമിത രാസ വള പ്രയോഗ ങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് വിനോദ് നമ്പ്യാരും സൈബര്‍ ലോകത്തെ ചതി ക്കുഴി കളെക്കുറിച്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഇല്യാസ് കാഞ്ഞങ്ങാടും കുട്ടികള്‍ക്ക് ക്ലാസ് നല്‍കി.

റഫീക്ക് ഹൈദ്രോസ്, ശാദുലി വളക്കൈ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. കെ. കെ. മൊയ്തീന്‍ കോയ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍, മൊയ്തു ഹാജി കടന്നപ്പള്ളി എന്നിവര്‍ ആശംസ നേര്‍ന്നു. പി. കെ. അഹമ്മദ് ബല്ലാ കടപ്പുറം സ്വാഗതവും അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഏക ദിന ക്യാമ്പ് ശ്രദ്ധേയമായി

സമ്പൂർണ്ണ മദ്യ നിരോധനം : ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു

August 23rd, 2014

അബുദാബി : സമ്പൂർണ്ണ മദ്യ നിരോധനം എന്നുള്ള മഹാത്മജിയുടെ സ്വപ്നം സാക്ഷാൽകരി ക്കുവാ നായി ധീരമായ തീരുമാനം എടുത്ത ഐക്യ ജനാധിപത്യ മുന്നണി സർക്കാരിനെ അബുദാബി ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു.

സര്‍ക്കാര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് വർഷ ത്തിൽ 10 ശതമാന ത്തിൽ നിന്നും 25 ശതമാനം എന്ന തോതില്‍ ഉയര്‍ത്തി മദ്യനിരോധനം പെട്ടെന്ന് തന്നെ നടപ്പിൽ വരുത്തണം എന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമ്പൂർണ്ണ മദ്യ നിരോധനം : ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു

മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

August 22nd, 2014

അബുദാബി : കേരള ത്തില്‍ മദ്യ ലഭ്യത കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം എന്ന്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായ പ്പെട്ടു.

പടിപടി യായി സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയ ത്തിലേക്ക് എത്തിച്ചേരാന്‍ പുതിയ നിയമ സംവിധാന ത്തിന് സാധിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, സിദ്ദിഖ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.


« Previous Page« Previous « ഒഡേസ സത്യൻ അനുസ്മരണം ശനിയാഴ്ച
Next »Next Page » ബിരിയാണിയും മാപ്പിളപ്പാട്ടും പിന്നെ മൈലാഞ്ചിയും »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine