Tuesday, April 28th, 2015

വടകര മഹോത്സവം മേയ് ഒന്നിന് മുസ്സഫയിലെ സമാജത്തില്‍

vatakara-nri-forum-vatakara-maholsavam-20105-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോല്‍സവം’ രണ്ടു ദിവസ ങ്ങളിലായി വിവിധ പരിപാടി കളോടെ നടക്കും എന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

വടക്കന്‍ മലബാറിന്റെ തനതു കലകളും ഭക്ഷ്യോല്‍പ്പന്ന ങ്ങളും പ്രവാസി സമൂഹ ത്തിനു പരിചയ പ്പെടുത്തുന്ന തിനായി വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ചു വരുന്ന വടകര മഹോത്സവം ഇപ്രാവശ്യം രണ്ടു ഘട്ട ങ്ങളി ലായാണ് നടത്തുക.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ പ്രത്യേകം സജ്ജ മാക്കുന്ന വേദി യിൽ മേയ് ഒന്നാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് കൊടിയേറുന്ന തോടെ തുടക്ക മാവുന്ന മഹോത്സവ ത്തില്‍ പൈതൃക രീതി യില്‍ ഒരുക്കുന്ന ഗ്രാമീണ മേളയും മലബാറിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പലഹാര ങ്ങളും വനിതാ വിഭാഗം പ്രവര്‍ത്ത കര്‍ ഇരുപതോളം സ്റ്റാളു കളില്‍ തത്സമയം പാചകം ചെയ്യും.

ഒപ്പന, കോല്‍ക്കളി, തെയ്യം തുടങ്ങീ കലാ രൂപ ങ്ങളും കടത്ത നാടന്‍ ആയോധന കലകളും വേദി യില്‍ അവതരി പ്പിക്കും.

വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്റെ 12 ആം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി കളില്‍ രണ്ടാം ദിവസ മായ മെയ് 14 ന് വൈകുന്നേരം ഏഴു മണി മുതല്‍ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററില്‍ പ്രമുഖ ഗായിക വൈക്കം വിജയല ക്ഷ്മിയുടെ സംഗീത വിരുന്നും ചലച്ചിത്ര നടിയും നര്‍ത്തകി യുമായ ആശാ ശരത് അവതരി പ്പിക്കുന്ന വൈവിധ്യ മാര്‍ന്ന നൃത്ത ങ്ങളും ഗായകന്‍ സായി ബാലന്‍ നേതൃത്വം നല്‍കുന്ന ഗാനമേള യും അരങ്ങേറും.

മുഖ്യ പ്രായോജ കരായ യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷെബീര്‍ നെല്ലിക്കോട്, ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. എം. മൊയ്തു, കണ്‍വീനര്‍ ഇബ്രാഹിം ബഷീര്‍, സോമരാജന്‍, ബാബു വടകര, കെ. സത്യ നാഥന്‍, കെ. വാസു, മനോജ് പറമ്പത്ത്, പി. റജീദ്, കുഞ്ഞമ്മദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

കേരളീയ ഗ്രാമ ങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഗാര്‍ഹിക – കാര്‍ഷിക ഉപകരണ ങ്ങള്‍ പുതു തലമുറക്കും കൂടി പരിചയ പ്പെടുത്തു വാനായിട്ടാണ് സമാജ ത്തില്‍ ഗ്രാമീണ മേള ഒരുക്കുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
« • സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച
 • ഒൻപതാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയർന്നു.
 • പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
 • നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി
 • യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ സമ്മാനിച്ചു
 • ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 11 മുതൽ 29 വരെ
 • ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു
 • പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി
 • ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി
 • ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു
 • യു. എ. ഇ. – എഴാം മൈല്‍ കൂട്ടായ്മ ഒത്തു ചേരൽ വെള്ളിയാഴ്ച
 • യു. എ. ഇ. എക്സ് ചേഞ്ച് ‘വിന്റർ പ്രൊമോഷന്‍’ 2018
 • മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍
 • എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം
 • കുടുംബാംഗ ങ്ങളുടെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്
 • വാ​ട്​​സാ​പ്പ് ഹാക്കിംഗ് ​ : ഉപ ഭോക്താ ക്കൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
 • കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
 • യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു
 • ദേ​ശീ​യ ദി​നാ​ഘോ​ഷം : കെ. എം. ​സി. ​സി. പൊ​തു ​സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്നി​ന്
 • ഹോട്ടൽ മാനേജ്‌ മെന്റ് സർട്ടി ഫിക്കറ്റ് / ഡിപ്ലോമ ക്കാര്‍ക്കു ജോലി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine