ദോഹ : കേരള മദ്യ നിരോധന സമിതി യുടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണ പ്രവര്‍ത്തന ത്തിന് പിന്തുണ യുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്ത കനു മായ സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരി രംഗത്ത്.
കേരളീയ സമൂഹം ഇന്ന് അഭിമുഖീ കരിക്കുന്ന സാമൂഹികവും ധാര്‍മികവും സാമ്പത്തിക വുമായ നിരവധി പ്രശ്‌നങ്ങള്‍ ലഹരി പദാര്‍ഥ ങ്ങളുടെ ഉപഭോഗം കാരണ മായി ഉണ്ടാകു ന്നതാണ് എന്നും ഈ രംഗത്ത് സാമൂഹ്യ കൂട്ടായ്മ രൂപീകരിച്ച് ബോധവല്‍ക്കരണ പരിപാടി കള്‍ അനിവാര്യമാണ് എന്നും അഹ്മദ് തൂണേരി പറഞ്ഞു.
മദ്യ നിരോധന സമിതി യുടെ ബോധ വല്‍ക്കരണ പരിപാടി കള്‍ക്കായി ദോഹ യിലെ മാധ്യമ പ്രവര്‍ത്തകന്‍ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ലഹരി തകര്‍ക്കുന്ന ജീവിത ങ്ങള്‍ എന്ന കൃതി യുടെ ഏതാനും കോപ്പികള്‍ കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി. എം. രവീന്ദ്രന്‍, സമിതി മഹിള വിഭാഗം അധ്യക്ഷ പ്രൊഫ. ഒ. ജെ. ചിന്നമ്മ, സമിതി യുടെ ഖത്തര്‍ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡണ്ട് റഫീഖ് മേച്ചേരി എന്നിവര്‍ക്ക് നല്‍കിയ അദ്ദേഹം ഖത്തറിലും കേരള ത്തിലും പുസ്തക ത്തിന്റെ നിരവധി കോപ്പികള്‍ സൗജന്യമായി തന്റെ സ്ഥാപനം വിതരണം ചെയ്യും എന്നും അറിയിച്ചു.
തയ്യാറാക്കിയത് ; കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ