മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

May 6th, 2015

kmcc-logo-epathram അബുദാബി : ആര്‍ദ്രതയും അലിവും അന്യം നില്‍ക്കുന്ന കാലിക സമൂഹ ത്തില്‍ ഏറെ പ്രസക്തമായ ‘മാനവി കതയുടെ കാവലാളാവുക’ എന്ന സന്ദേശം നല്‍കി കൊണ്ട് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് 7 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടക്കം കുറിക്കും.

മുസ്ലീം ലീഗ് നേതാവും എം. എല്‍. എ. യുമായ കെ. എം. ഷാജി വിഷയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗ മായി സമൂഹ ത്തില്‍ കൂടുതല്‍ കാര്യ ക്ഷമ മായ ഇടപെട ലുകള്‍ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. നടത്തും എന്നും പരിപാടി യെ കുറിച്ചു വിശദീകരി ക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

മലപ്പുറം ജില്ലാ രൂപീകരണ ത്തിന്റെയും വികസന മുന്നേറ്റ ത്തിന്റെയും ചരിത്രം വിശദീ കരിക്കുന്ന ‘മലപ്പുറം ജില്ല പിറവി യും പ്രയാണവും’ എന്ന പുസ്തക ത്തിന്റെ പ്രകാശ നവും ചടങ്ങില്‍ നടക്കും. ഗ്രന്ഥ കാരന്‍ ടി. പി. എം. ബഷീര്‍ മുഖ്യ അതിഥി ആയിരിക്കും.

പ്രസിഡന്റ് അബു ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഹിദായത്തുള്ള, ട്രഷറര്‍ ഹംസ ഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും

May 6th, 2015

logo-ministry-of-interior-uae-ePathram അബുദാബി : അറബ് ട്രാഫിക് വാരാഘോഷ ത്തില്‍ അബുദാബി പോലീസ് പങ്കാളികള്‍ ആവുന്നു. Start with Yourself… Be Committed എന്ന പ്രമേയ വുമായി തുടക്കം കുറിച്ച പരിപാടി മേയ് 9 വരെ നീണ്ടു നില്‍ക്കും.

ഗതാഗത നിയമങ്ങള്‍ പാലിച്ച് ഓരോരുത്തരും അവരവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷ യും ഉറപ്പു വരുത്തുക എന്ന സന്ദേശം പ്രചരി പ്പിക്കലാണ് അറബ് ട്രാഫിക് വാരാ ഘോഷ ത്തില്‍ ലക്ഷ്യ മിടുന്നത് എന്ന് അബുദാബി പോലീസ്.

ട്രാഫിക് നിയമങ്ങള്‍ അംഗീകരി ക്കുന്നതിന്റെ ആവശ്യകത പൊതു ജന സമ്പര്‍ക്ക ങ്ങളിലൂടെ സമൂഹ ത്തിന്റെ മുഴുവന്‍ തട്ടി ലുമുള്ള ജന ങ്ങളി ലേക്കും എത്തി ക്കാന്‍ സാധിക്കും എന്നും സമൂഹ ത്തിലെ ഓരോരു ത്തര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്വം ഉണ്ടെന്നും അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ തലവന്‍ കേണല്‍ ജമാല്‍ സാലിം അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും

വടകര മഹോത്സവം വേറിട്ട അനുഭവമായി

May 3rd, 2015

vatakara-nri-forum-logo-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ചാപ്ടര്‍ സംഘടിപ്പിച്ച വടകര മഹോത്സവം വിപുലമായ പരിപാടി കളോടെ ആഘോഷിച്ചു.

മുസ്സഫയിലെ മലയാളി സമാജ ത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദി യില്‍ കൊടിയേറിയ വടകര മഹോത്സവം 2015-ന്റെ ഒന്നാം ഘട്ടം വേറിട്ട അനുഭവമായി.

അബുദാബി പോലീസ് ആരോഗ്യ വിഭാഗം മേധാവി മേജർ ഡോക്ടർ സുആദ് അൽ ജാബിരി, യൂണിവേഴ്‌സല്‍ ആശുപത്രി സി. ഇ. ഒ. ഹമദ് അല്‍ ഹുസ്നി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ വടകര മഹോത്സവ ത്തിന്റെ കൊടി യേറ്റം നടത്തി.

വടക്കൻ മലബാറിന്റെ തനതു ഭക്ഷ്യ വിഭവങ്ങളും പലഹാര ങ്ങളും അണി നിരത്തിയ സ്റ്റാളുകൾ വടകര മഹോത്സവം കൂടുതൽ ജനകീയ മാക്കി. വനിതാ വിഭാഗം കണ്‍ വീനർ സുഹറ കുഞ്ഞമ്മദി ന്റെ നേതൃത്വ ത്തില്‍ മലബാര്‍ വിഭവങ്ങള്‍ തയ്യാറാക്കി.

കേരളത്തിലെ കാർഷിക ഗാർഹിക ഉപകരണങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയ മായി. പഴയ കാലത്തെ പ്രൗഢിയുടെ അടയാള ങ്ങളായ ഓട്ടു പാത്രങ്ങള്‍, മണ്‍ പാത്രങ്ങള്‍, പാള ത്തൊപ്പി, കലപ്പ, തെങ്ങോല കൊണ്ടു ണ്ടാക്കിയ വിവിധ തരം കൊട്ടകള്‍, മുളനാഴി, ഇടങ്ങഴി, പാള വിശറി, ഇസ്തിരി പ്പെട്ടി, ഉറി, ചൂടി, കയര്‍, അമ്മിക്കല്ല് തുടങ്ങി നൂറോളം ഇന ങ്ങള്‍ പ്രദര്‍ശന ത്തിന് ഉണ്ടായിരുന്നു.

ഫോറം ദുബായ് യൂണിറ്റ് പ്രതിനിധി കളായ രാജന്‍ കൊളാവിപ്പാലം, പത്മ നാഭന്‍, സമാജം ജനറല്‍ സെക്രട്ടറി സതീശ് കുമാർ, കലാ വിഭാഗം സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരുവത്ര തുടങ്ങിയവര്‍ ആശംസ കൾ അര്‍പ്പിച്ചു.

ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. എം. മൊയ്തു വടകര, ട്രഷറര്‍ കെ. വാസു, ബാബു വടകര, കെ. സത്യ നാഥന്‍, എന്‍. കുഞ്ഞമ്മദ്, ഇബ്രാഹിം ബഷീര്‍, മനോജ് പറമ്പത്ത്, ജയകൃഷ്ണന്‍, മുകുന്ദന്‍, പി. കെ. വി. മുഹമ്മദ് സക്കീര്‍ പി. കെ. വി, ഹാരിസ് പൂക്കാട്, സി. കെ. സെമീര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. പരിപാടി യുടെ രണ്ടാം ഘട്ടം മേയ് 14 നു ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഘോഷിക്കും.

ഈ പരിപാടി യില്‍ നിന്നും ലഭിക്കുന്ന വരുമാനം നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ എംബസ്സി മുഖാന്തിരം നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വടകര മഹോത്സവം വേറിട്ട അനുഭവമായി

നേപ്പാളില്‍ രവി പിള്ള 200 വീടുകള്‍ നിര്‍മ്മിക്കും

April 30th, 2015

ദുബായ് : ഭൂകമ്പത്തില്‍ സകലതും നഷ്ടപ്പെട്ട നേപ്പാളി ജനത യ്ക്കായി പ്രമുഖ വ്യവസായി യും ആര്‍. പി. ഗ്രൂപ്പ് ചെയര്‍ മാനു മായ രവി പിള്ള ഇരുന്നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഭൂകമ്പ ത്തിന് ഇര കളായ നേപ്പാളി കുടുംബ ങ്ങളുടെ ദുഃഖ ത്തില്‍ പങ്കു ചേരുന്ന തായും രവി പിള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നേപ്പാളില്‍ രവി പിള്ള 200 വീടുകള്‍ നിര്‍മ്മിക്കും

യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു

April 30th, 2015

ദുബായ് : നേപ്പാളിലേക്ക് ഭക്ഷണം, വെള്ളം, പുതപ്പ്, ടെന്റുകള്‍ എന്നിവ അടക്കമുള്ള 450 ടണ്‍ അവശ്യ സാധനങ്ങള്‍ ഉടന്‍ എത്തിക്കാൻ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്തൂം ഉത്തരവിട്ടു. ആദ്യ ഘട്ട സഹായം എന്ന നിലക്ക് 90 ടണ്‍ വസ്തു ക്കളു മായി ചൊവ്വാഴ്ച രാവിലെ ബോയിംഗ് 747 വിമാനം കാഠ്മണ്ഡു വിലേക്ക് പോയിരുന്നു.

കുടിവെള്ളം, ഭക്ഷണം, പുതപ്പ് എന്നിവയ്ക്ക് പുറമെ, മരുന്നുകള്‍, ആരോഗ്യ കിറ്റ്, വാട്ടര്‍ ഡിസ്‌ പെന്‍സറു കള്‍, കുടി വെള്ള ശുദ്ധീകരണ യൂനിറ്റു കള്‍, സൗരോര്‍ജ വിളക്കു കള്‍, പ്ലാസ്റ്റിക് ഷീറ്റു കള്‍, ബക്കറ്റു കള്‍, ജെറി കാനുകള്‍, ടാര്‍ പോളിന്‍, രക്ഷാ പ്രവര്‍ത്തന ത്തിനുള്ള ഉപകരണ ങ്ങള്‍ തുടങ്ങിയവയും യു. എ. ഇ. അയച്ച അവശ്യ സാധന ങ്ങളില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കൂടാതെ, അടിയന്തര സാഹചര്യം പരിഗണിച്ച് ഒരു ലക്ഷം ഭക്ഷണ പായ്ക്കറ്റുകള്‍ എത്തി ക്കാനും ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി യിട്ടുണ്ട്. ഇത് പ്രകാരം പാകം ചെയ്ത ഭക്ഷണ ങ്ങള്‍ അടങ്ങുന്ന പായ്ക്കറ്റു കളാണ് നല്‍കുന്നത്.

ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലെ വിവിധ ഏജന്‍സി കളുടെ സഹ കരണ ത്തോടെ, ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി, റെഡ് ക്രെസന്റ്, റെഡ് ക്രോസ് തുടങ്ങിയവ യാണ് നേപ്പാളില്‍ ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു


« Previous Page« Previous « എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്
Next »Next Page » നേപ്പാളില്‍ രവി പിള്ള 200 വീടുകള്‍ നിര്‍മ്മിക്കും »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine