ദുബായ് : അല്‍ ഖൂസിനടുത്ത ബര്‍ഷ യില്‍ നിര്‍മിച്ച ദാഹി ഖല്ഫാന് മസ്ജിദ് നിസ്കാര ത്തിനായി തുറന്നു കൊടുത്തു.
ദുബായ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്മാന് ലഫ്. ജനറല്‍ ദാഹി ഖല്ഫാന് തമീമാണ് സ്വന്തം ചെലവില്‍ ഈ പള്ളി നിര്‍മിച്ചത്.
സ്വര്‍ണ നിറ ത്തിലുള്ള മിനാരങ്ങളും സുന്ദര മായ മിഹ്റാബും പരിശുദ്ധ കഅബ യുടെ വാതിലിന്റെ രൂപ ത്തില്‍ കൊത്തു പണി കളില്‍ ഉണ്ടാക്കിയ രൂപവും ശ്രദ്ധ യാകര്ഷി ക്കുന്നു.
പള്ളിയുടെ അവസാന മിനുക്കുപണി പൂര്‍ത്തി യായി വരുന്നു. എങ്കിലും റംസാന് മാസ ത്തില്‍ പള്ളി ആരാധന യ്ക്കായി തുറന്നു കൊടുക്കുക യായിരുന്നു.
ഇമാം ശൈഖ് തൌഫീഖ് ശഖ്റൂനിന്റെ നേതൃത്വ ത്തില്‍ അഞ്ചു നേരം നിസ്കാരവും രാത്രി തറാവീഹ് നിസ്കാരവും തഹജ്ജുദ് നിസ്കാരവും നടന്നു വരുന്നുണ്ട്.
– ആലൂര് മഹമൂദ് ഹാജി