ദുബായ് : നേപ്പാളിലേക്ക് ഭക്ഷണം, വെള്ളം, പുതപ്പ്, ടെന്റുകള്‍ എന്നിവ അടക്കമുള്ള 450 ടണ്‍ അവശ്യ സാധനങ്ങള്‍ ഉടന്‍ എത്തിക്കാൻ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്തൂം ഉത്തരവിട്ടു. ആദ്യ ഘട്ട സഹായം എന്ന നിലക്ക് 90 ടണ്‍ വസ്തു ക്കളു മായി ചൊവ്വാഴ്ച രാവിലെ ബോയിംഗ് 747 വിമാനം കാഠ്മണ്ഡു വിലേക്ക് പോയിരുന്നു.
കുടിവെള്ളം, ഭക്ഷണം, പുതപ്പ് എന്നിവയ്ക്ക് പുറമെ, മരുന്നുകള്‍, ആരോഗ്യ കിറ്റ്, വാട്ടര്‍ ഡിസ് പെന്‍സറു കള്‍, കുടി വെള്ള ശുദ്ധീകരണ യൂനിറ്റു കള്‍, സൗരോര്‍ജ വിളക്കു കള്‍, പ്ലാസ്റ്റിക് ഷീറ്റു കള്‍, ബക്കറ്റു കള്‍, ജെറി കാനുകള്‍, ടാര്‍ പോളിന്‍, രക്ഷാ പ്രവര്‍ത്തന ത്തിനുള്ള ഉപകരണ ങ്ങള്‍ തുടങ്ങിയവയും യു. എ. ഇ. അയച്ച അവശ്യ സാധന ങ്ങളില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.
കൂടാതെ, അടിയന്തര സാഹചര്യം പരിഗണിച്ച് ഒരു ലക്ഷം ഭക്ഷണ പായ്ക്കറ്റുകള്‍ എത്തി ക്കാനും ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി യിട്ടുണ്ട്. ഇത് പ്രകാരം പാകം ചെയ്ത ഭക്ഷണ ങ്ങള്‍ അടങ്ങുന്ന പായ്ക്കറ്റു കളാണ് നല്‍കുന്നത്.
ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലെ വിവിധ ഏജന്‍സി കളുടെ സഹ കരണ ത്തോടെ, ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി, റെഡ് ക്രെസന്റ്, റെഡ് ക്രോസ് തുടങ്ങിയവ യാണ് നേപ്പാളില്‍ ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, യു.എ.ഇ., സാമൂഹ്യ സേവനം