ദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30, വ്യാഴാഴ്ച 7.30-ന്, കൊളോണിയ സിനിമയില്‍ (ദുബായ് ഷോപ്പിംഗ് സെന്റര്‍, ദേര സിറ്റി സെന്റര്‍ പാര്‍ക്കിംഗ് 1 & 2-ന് എതിര്‍വശം) വെച്ച്, തിയേറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘ദ് ഐലന്റ്’ എന്ന നാടകം അരങ്ങേറുന്നു.
ദക്ഷിണ ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിന്റെ ഇരുണ്ട കാലഘട്ട ത്തിനെതിരെ തന്റെ നാടകങ്ങളും രചനകളും കൊണ്ട് ശക്തമായി പ്രതികരിച്ച അതൊല്‍ ഫുഗാര്‍ഡിന്റെ അതിപ്രശസ്തമായ നാടകത്തെ മലയാളത്തിലേക്കും നമ്മുടെ കാലഘട്ടത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നത്, മലയാള നാടക വേദിയില്‍ സ്വന്തമായ ഒരു ശൈലി കൊണ്ട് മുദ്ര പതിപ്പിച്ച സുവീരനാണ്.
നാടക അവതരണത്തിനു ശേഷം ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ചന്ദ്രന്‍ (050-5595790), ബാലു (05-6359930), ജീന (050-7465240) എന്നിവരുമായി ബന്ധപ്പെടുക.