അബുദാബി : ലോകത്തെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട കേരള മാതൃക രൂപപ്പെടുത്തുന്നതിലും മലയാളി കളുടെ സാംസ്‌കാരിക ബോധം നിര്‍ണ്ണയി ക്കുന്നതിലും മഹത്തര മായ പങ്കു വഹിച്ച ചരിത്ര മാണ് മലയാള നാടക വേദിക്കും നാടക പ്രസ്ഥാനമായ കെ. പി. എ. സി.ക്കും ഉള്ളത് എന്ന് പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.
യുവ കലാ സാഹിതി അബുദാബി യുടെ നാടക വിഭാഗമായ തോപ്പില്‍ഭാസി നാടക പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
നവോത്ഥാന കാലഘട്ട ത്തില്‍ മലയാളി യുടെ ബോധത്തെ ശരിയായ ദിശയില്‍ രൂപപ്പെടുത്തു ന്നതിനും അനാചാര ങ്ങള്‍ക്കും അന്ധവിശ്വാസ ങ്ങള്‍ക്കും എതിരെ പൊതു സമൂഹത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിനും മലയാള നാടക വേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിനു തന്നെ മാതൃക യായ മതനിരപേക്ഷ സമൂഹ മായി കേരളം മാറിയതിനു പിന്നിലെ നിരവധി ഘടക ങ്ങളില്‍ ഒന്നായിരുന്നു നവോത്ഥാന കാലത്ത് അവതരിപ്പി ക്കപ്പെട്ട മലയാള നാടകങ്ങള്‍. കെ. പി. എ. സി. എന്ന നാടക പ്രസ്ഥാനത്തെ ജനകീയ മാക്കിയ അമര ക്കാരന്‍ ആയിരുന്നു തോപ്പില്‍ ഭാസി. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു നാടക കൂട്ടായ്മ രൂപം കൊള്ളുന്നതില്‍ സന്തോഷം ഉണ്ടെന്നും പ്രമോദ് പറഞ്ഞു.
ഇ. ആര്‍. ജോഷിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളന ത്തില്‍ ബാബു വടകര, ശശിഭൂഷണ്‍, കെ. വി. ബഷീര്‍, ചന്ദ്രശേഖരന്‍, സജു കെ. പി. എ. സി. എന്നിവര്‍ സംസാരിച്ചു.