അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ നടത്തുന്ന മൂന്നാമത് നാടകോത്സവ ത്തിന് ഡിസംബര്‍ 16 വെള്ളിയാഴ്ച തിരശ്ശീല ഉയരും. 16 മുതല്‍ 29 വരെയുള്ള ദിവസ ങ്ങളിലായി ഏഴു നാടക ങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്.
നാടകാസ്വാദകര്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടിയ കെ. എസ്. സി. നാടകോത്സവം ഈ വര്‍ഷം മുതല്‍ ‘ഭരത് മുരളി നാടകോത്സവം’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
യു. എ. ഇ. യിലെ അമേച്വര്‍ സംഘടന കള്‍ക്കു വേണ്ടി കേരള ത്തിലെ പ്രശസ്തരായ നാടക സംവിധായ കരും ഇവിടെ സജീവമായ കലാ പ്രവര്‍ത്തകരുമാണ് നാടകങ്ങള്‍ ഒരുക്കുന്നത്.
ആദ്യ ദിവസമായ ഡിസംബര്‍ 16 വെള്ളിയാഴ്ച രാത്രി 8.30 ന് അബുദാബി നാടക സൗഹൃദത്തിനു വേണ്ടി ‘ആയുസ്സിന്‍റെ പുസ്തകം’ എന്ന നാടകം ഒരുക്കുന്നത് സുവീരന്‍. സി. വി. ബാല കൃഷ്ണന്‍റെ പ്രശസ്ത നോവലായ ആയുസ്സിന്‍റെ പുസ്തക ത്തിന്‍റെ നാടക രൂപമാണ് ഇത്.
രണ്ടാം ദിവസമായ ഡിസംബര്‍ 18 ഞായറാഴ്ച രാത്രി 8.30 ന് അബുദാബി യുവ കലാ സാഹിതി യുടെ ‘ത്രീ പെനി ഓപ്പറ’ അവതരിപ്പിക്കും. ബെഹ്തോള്‍ഡ് ബ്രഹ്തിന്‍റെ രചന സംവിധാനം ചെയ്യുന്നത് സാം ജോര്‍ജ്ജ്.
മൂന്നാം ദിവസമായ ഡിസംബര്‍ 20 ചൊവ്വാഴ്ച രാത്രി 8.30 ന് കല അബുദാബി യുടെ ‘ശബ്ദവും വെളിച്ച’വും അരങ്ങിലെത്തും. ഗിരീഷ് ഗ്രാമിക യുടെ രചനയെ സംവിധാനം ചെയ്യുന്നത് ബാബു അന്നൂര്‍.
നാലാം ദിവസം ഡിസംബര്‍ 22 വ്യാഴം രാത്രി 8.30 ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് ‘ഘടകര്‍പ്പരന്മാര്‍’ അവതരിപ്പിക്കും. എ. ശാന്ത കുമാര്‍ രചിച്ച നാടകം സംവിധാനം ചെയ്യുന്നത് സാം കുട്ടി പട്ടങ്കരി.
അഞ്ചാം ദിവസം ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8.30 ന് വി. ആര്‍. സുരേന്ദ്രന്‍ രചനയും കണ്ണൂര്‍ വാസൂട്ടി സംവിധാനവും നിര്‍വ്വഹിച്ച് ദല ദുബായ് അവതരിപ്പിക്കുന്ന ‘ചിന്നപ്പാപ്പാന്‍’ അരങ്ങിലെത്തും.
ആറാം ദിവസം ഡിസംബര്‍ 26 തിങ്കളാഴ്ച തിക്കോടിയന്‍റെ രചനയില്‍ പള്ളിക്കല്‍ ശുജാഹി സംവിധാനം ചെയ്തു ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം അവതരിപ്പിക്കുന്ന’പുതുപ്പണം കോട്ട’.
ഏഴാം ദിവസം ഡിസംബര്‍ 28 ബുധന്‍ രാത്രി 8.30 ന് അലൈന്‍ യുവ കലാ സാഹിതി യുടെ ‘സര്‍പ്പം’ അവതരിപ്പിക്കും. രചനയും സംവിധാനവും സാജിദ് കൊടിഞ്ഞി.
ഡിസംബര്‍ 29- ന് വെള്ളിയാഴ്ചയാണ് വിധി പ്രഖ്യാപനം. സിനിമാ സംവിധായകന്‍ പ്രിയ നന്ദനും നാടക പ്രവര്‍ത്തക ശൈലജ യുമാണ് നാടകം വിലയിരുത്താന്‍ എത്തുന്നത്. യു. എ. ഇ. യിലെ പ്രമുഖരായ നാടക നടന്മാരും നടിമാരും നാടക പ്രവര്‍ത്തകരും വിവിധ കലാ സമിതി കള്‍ക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്. ആധുനിക മലയാള നാടക വേദിയിലെ ചെറുപ്പക്കാര്‍ പുതിയ പ്രമേയ ങ്ങളുമായി അരങ്ങിലെത്തുന്നത് ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുകയാണ് യു. എ. ഇ. യിലെ നാടകാസ്വാദകര്‍.