നാടകോത്സവ ത്തില്‍ ദലയുടെ ചിന്നപാപ്പാന്‍

December 22nd, 2011

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തില്‍ അഞ്ചാം ദിവസ മായ ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8 . 30 ന് ദല ദുബായ് ചിന്നപാപ്പാന്‍ എന്ന നാടകം അവതരിപ്പിക്കും.

വി. ആര്‍. സുരേന്ദ്രന്‍ എഴുതിയ ഈ നാടകം സംവിധാനം ചെയ്യുന്നത് നാടക രംഗത്തും സിനിമാ രംഗത്തും പ്രശസ്തനായ കണ്ണൂര്‍ വാസൂട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടകോത്സവത്തില്‍ ‘ശബ്ദവും വെളിച്ചവും’

December 20th, 2011

kala-ksc-drama-fest-2011-ePathram
അബുദാബി : കെ. എസ്. സി. യില്‍ നടക്കുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ മൂന്നാം ദിവസമായ ഡിസംബര്‍ 20 ചൊവ്വാഴ്ച രാത്രി 8.30 ന് കല അബുദാബി യുടെ ‘ശബ്ദവും വെളിച്ചവും’ അരങ്ങേറും. രചന ഗിരീഷ് ഗ്രാമിക. സംവിധാനം ബാബു അന്നൂര്‍.

കഴിഞ്ഞ വര്‍ഷം നടന്ന നാടകോത്സവ ത്തില്‍ കല അബുദാബി അവതരിപ്പിച്ച ആത്മാവിന്‍റെ ഇടനാഴി മികച്ച നാടകമായി തിരഞ്ഞെടുക്ക പ്പെട്ടിരുന്നു. ഈ നാടകം സംവിധാനം ചെയ്ത അശോകന്‍ കതിരൂര്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അകാലത്തില്‍ പൊലിഞ്ഞു പോയ നാടക പ്രതിഭ യുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് കല അബുദാബി ഈ വര്‍ഷം ‘ശബ്ദവും വെളിച്ചവും’ അവതരിപ്പി ക്കുന്നത് എന്ന് കല ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ അവതരിപ്പിക്കുന്നു

December 20th, 2011

ghatakarparanmar-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാറിന്റെ ഈ രചനയ്ക്ക് രംഗ ഭാഷയോരുക്കുന്നത് ഇന്ത്യന്‍ നാടക വേദിക്ക് സുപരിചിതനായ സാംകുട്ടി പട്ടംകരിയാണ്.

“നിദ്രാവിഹീനരായി, രാത്രികളെ പകലാക്കി മാറ്റുന്ന തസ്കരന്മാരാല്‍‍ ഒരിക്കല്‍ ലോകം നിറയും, അവര്‍ ലോകം കീഴടക്കും” … എഴുതപ്പെടാത്ത തസ്കര വേദം പറയുന്നതങ്ങനെയാണ്. അധികാരം ഉറപ്പിക്കാന്‍ ഓരോ ഭരണാധികാരിക്കും ഒരു പെരുംകള്ളന്‍ കൂട്ടു വേണം … തസ്കര ശാസ്ത്രവും ഭരണ തന്ത്രവും ഒന്നാകുമ്പോള്‍… സ്വപ്നങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഘടകര്‍പ്പരന്മാര്‍ കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ തീര്‍ത്ത് അരങ്ങിലെ പുതിയ അനുഭവം ആകും.

2011 ഡിസംബര്‍ 22 വ്യാഴാഴ്ച രാത്രി 8 ന് കെ. എസ്‌. സി. യിലാണ് ഘടകര്‍പ്പരന്മാര്‍ അരങ്ങേറുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ‘ത്രീ പെനി ഓപ്പറ’ ഞായറാഴ്ച

December 18th, 2011

yks-3-peny-opera-at-ksc-drama-fest-2011-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന ഭരത് മുരളി സ്മാരക നാടക മത്സര ത്തില്‍ രണ്ടാം ദിവസമായ ഡിസംബര്‍ 18 ഞായറാഴ്ച രാത്രി 8.30 ന് അബുദാബി യുവ കലാ സാഹിതി അവതരിപ്പി ക്കുന്ന ബെഹ്തോള്‍ഡ് ബ്രഹ്തിന്‍റെ ‘ത്രീ പെനി ഓപ്പറ’ അരങ്ങിലെത്തും. സംവിധാനം ചെയ്യുന്നത് തിരുവനന്തപുരം അഭിനയ യിലെ നാടക പ്രവര്‍ത്തകനായ സാം ജോര്‍ജ്ജ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹര്‍ഷാരവത്തോടെ ആയുസ്സിന്‍റെ പുസ്തകം അരങ്ങിലെത്തി

December 18th, 2011

bhanu-ayswarya-ksc-drama-fest-2011-ayussinte-pusthakam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന് സമാരംഭം കുറിച്ചു. ആദ്യ ദിവസം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച സുവീരന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ അരങ്ങിലെത്തി.

ഉദ്ഘാടന ദിവസം തന്നെ കെ. എസ്. സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ നാടകത്തെ ഹര്‍ഷാരവ ത്തോടെയാണ് വരവേറ്റത്‌. നാടകത്തിന്‍റെ ഏറ്റവും പുതിയ രീതിയില്‍ രൂപ പ്പെടുത്തിയ ഈ കലാ സൃഷ്ടി യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക് ആവേശം കൊള്ളിക്കുന്ന തായിരുന്നു.

ബൈബിളിന്‍റെ പശ്ചാത്തല ത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.  നോവലിന്‍റെ സത്ത ചോര്‍ന്നു പോകാതെ മികച്ച ദൃശ്യഭംഗി ഒരുക്കി തയ്യാറാക്കിയ നാടക ത്തിലെ ഓരോ കഥാപാത്ര ങ്ങളും ഒന്നിനൊന്നു മെച്ചമായി.

pma-ksc-drama-fest-2011-ayussinte-pusthakam-ePathram
തോമ, യാക്കോബ് എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒ. റ്റി. ഷാജഹാന്‍, വല്ല്യപ്പനായി വന്ന ചന്ദ്രഭാനു, യോഹന്നാന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ടി. പി. ഹരികൃഷ്ണ, യോഹന്നാന്‍റെ യുവത്വം അവതരിപ്പിച്ച സജ്ജാദ്, റാഹേലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ഐശര്യ ഗൌരി നാരായണന്‍, റാഹേലിന്‍റെ യുവത്വം അവതരിപ്പിച്ച മാനസ സുധാകര്‍, ആനി, സാറ എന്നീ രണ്ടു കഥാപാത്രങ്ങള്‍ക്ക് വേഷം നല്‍കിയ സ്മിത ബാബു, മറ്റു പ്രധാന വേഷങ്ങള്‍ ചെയ്ത അനുഷ്മ ബാലകൃഷ്ണന്‍, ഷാബു, ഷാബിര്‍ ഖാന്‍ ചാവക്കാട്‌, പ്രവീണ്‍ റൈസ്‌ലാന്‍റ്, അനൂപ്‌ എന്നിവരുടെ മികച്ച പ്രകടനം നാടകത്തെ കൂടുതല്‍ മികവുറ്റതാക്കി.

അതോടൊപ്പം തന്നെ രംഗപടം ഒരുക്കിയ രാജീവ്‌ മുളക്കുഴ, ബൈജു കൊയിലാണ്ടി, ദീപവിതാനം ചെയ്ത ശ്രീനിവാസ പ്രഭു, ശബ്ദ വിന്യാനം നിര്‍വ്വഹിച്ച ജിതിന്‍ നാഥ്‌, ആഷിക് അബ്ദുള്ള, മറ്റു അണിയറ പ്രവര്‍ത്ത കരായ അന്‍വര്‍ ബാബു, റാംഷിദ്, നൗഷാദ് കുറ്റിപ്പുറം, അന്‍വര്‍, ഷഫീഖ്‌ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തന ങ്ങളിലൂടെ ഈ നാടകത്തിന്‍റെ ദൃശ്യ ഭംഗി കാണികള്‍ക്ക് എത്തിക്കുവാന്‍ സഹായകമായി.

നാടകം കാണുവാന്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന്‌ നാടകാ സ്വാദകരാണ് എത്തിയത്‌. അബുദാബി യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നാടക സദസ്സായിരുന്നു ഇത്. കെ. എസ്. സി. അങ്കണം നിറഞ്ഞു കവിഞ്ഞതിനാല്‍ നിരവധി പേര്‍ക്ക് നാടകം കാണുവാന്‍ കഴിയാതെ പോയി.

ഇന്ത്യന്‍ നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തന്‍റെ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള, മൂന്നു തവണ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സുവീരന്‍, സി. വി. ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം എന്ന മാസ്റ്റര്‍ പീസ്‌ നോവലിന് നാടകാവിഷ്കാരം നല്‍കി അവതരിപ്പിച്ചപ്പോള്‍ ഇവിടുത്തെ നാടക പ്രേമികള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. (ചിത്രങ്ങള്‍ : റാഫി അയൂബ്, അബുദാബി)

- pma

വായിക്കുക: ,

1 അഭിപ്രായം »

28 of 381020272829»|

« Previous Page« Previous « നാല്പതാണ്ട് പിന്നിട്ടവര്‍ സ്വരുമ വേദിയില്‍ ഒത്തു ചേര്‍ന്നു
Next »Next Page » ദുബായ് വായനക്കൂട്ടം ഭാരവാഹികള്‍ »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine