അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘ആയുസ്സിന്‍റെ പുസ്തകം’ മികച്ച നാടകമായി തെരഞ്ഞെ ടുത്തു.
മികച്ച സംവിധായകന്‍ : സുവീരന്‍, മികച്ച ബാലതാരം (ഐശ്വര്യാ ഗൌരി നാരായണന്‍), മികച്ച രംഗപടം (രാജീവ് മുളക്കുഴ), മികച്ച ദീപവിതാനം ( ശ്രീനിവാസ പ്രഭു) എന്നിങ്ങനെ 5 അവാര്‍ഡുകള്‍ നാടകസൌഹൃദം വാരിക്കൂട്ടി.
ആയുസ്സിന്‍റെ പുസ്തകത്തിലെ വികാരിയച്ചനെ അവതരിപ്പിച്ച ഷാബു, സാറ – ആനി എന്നീ കഥാപാത്ര ങ്ങളെ അവിസ്മരണീയ മാക്കിയ സ്മിത ബാബു, യാക്കോബ് എന്ന വേഷം ചെയ്ത ഒ. റ്റി. ഷാജഹാന്‍ എന്നിവരുടെ പ്രകടനത്തെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
കല അബുദാബി അവതരിപ്പിച്ച ബാബു അന്നൂരിന്‍റെ ‘ശബ്ദവും വെളിച്ച’ വുമാണ് മികച്ച രണ്ടാമത്തെ നാടകം. ഇതിലെ പ്രകടനത്തിന് വിനോദ് പട്ടുവം മികച്ച നടനും മെറിന്‍ ഫിലിപ്പ് മികച്ച നടിയുമായി തെരഞ്ഞെടുത്തു. മികച്ച ചമയം അടക്കം 4 അവാര്‍ഡുകള്‍ കല സ്വന്തമാക്കി.
ദല ദുബായ് അവതരിപ്പിച്ച ചിന്നപ്പാപ്പാന്‍ എന്ന നാടകത്തിലെ പ്രകടനത്തിന് പി. പി. അഷ്‌റഫ് മികച്ച രണ്ടാമത്തെ നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പശ്ചാത്തല സംഗീതം അടക്കം രണ്ടു അവാര്‍ഡുകള്‍ നേടി ദല മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
യുവ കലാ സാഹിതി യുടെ ത്രീ പെനി ഓപ്പെറ യിലൂടെ മികച്ച രണ്ടാമത്തെ നടി യായി ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തു. യു. എ. ഇ. യിലെ നാടക പ്രതിഭയ്ക്കുള്ള പുരസ്കാരം സര്‍പ്പം എന്ന നാടക ത്തിലൂടെ സാജിദ് കൊടിഞ്ഞി അര്‍ഹനായി.
വിധി പ്രഖ്യാപനത്തിനു മുന്‍പായി നാടകങ്ങളെ കുറിച്ച് ജൂറി അംഗങ്ങള്‍ വിശദമായി പ്രതിപാദിച്ചു. പ്രശസ്ത നടനും സംവിധായകനുമായ പ്രിയനന്ദനന്‍, നാടക പ്രവര്‍ത്തക ശൈലജ എന്നിവരാണ് വിധി കര്‍ത്താക്കള്‍. കേരളാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. വി. എ.കലാം സ്വാഗതവും, മോഹന്‍ദാസ് നന്ദിയും പറഞ്ഞു.