നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍

April 7th, 2012

plat-form-dubai-drama-a&b-ePathram
അബുദാബി : ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നാടക സൗഹൃദം, പ്രസക്തി, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സാംസ്‌കാരിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന ചടങ്ങില്‍ പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കുന്ന ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറും.

എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച  ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലി ന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കുന്ന പരിപാടി യിലാണ് ലഘു നാടകം അവതരിപ്പിക്കുക.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, കവി അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകാസ്വാദന സദസ്സ് അബുദാബിയില്‍

March 26th, 2012

drama-fest-alain-isc-epathram
അബുദാബി : ലോക നാടക ദിനത്തില്‍ അബുദാബി നാടക സൌഹൃദം ഒരുക്കുന്ന നാടകാസ്വാദന സദസ്സ് അബുദാബിയില്‍. ഇതില്‍ നാടകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഭാഷണങ്ങള്‍ നാടക ഗാനങ്ങള്‍ ചിത്രീകരണം എന്നിവ ഉണ്ടാകും.

ലോക നാടക ദിനമായ മാര്‍ച്ച് 27 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ പ്രമുഖ നാടക പ്രവര്‍ത്ത കരായ ഓ. ടി. ഷാജഹാന്‍ ( തിയ്യേറ്റര്‍ ദുബായ് ), ജലീല്‍ ടി. കുന്നത്ത് (ശക്തി തിയ്യറ്റേഴ്സ് ) എന്നിവര്‍ പങ്കെടുക്കും.

കേരളാ സോഷ്യല്‍ സെന്റര്‍ വൈസ്‌ പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനം ചെയ്യും. നാടക സൌഹൃദം പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രസക്തി യു. എ. ഇ. യുടെ ഭാരവാഹികള്‍ പങ്കെടുക്കും.

തുടര്‍ന്ന് അനൂപ്‌ കടാങ്കോട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച കടല്‍ കടക്കുമ്പോള്‍ എന്ന ചിത്രീകരണവും അരങ്ങേറും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

March 25th, 2012
nadaka-souhrudam-epathram
അബുദാബി : നാടക സൌഹൃദം അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സോഷ്യല്‍ സെന്റെറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രെട്ടറി സജ്ജാദ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ്‌  പി. കൃഷ്ണകുമാറിനെയും, വൈസ് പ്രസിഡന്റ്‌ സാലിഹ് കല്ലട, സെക്രെട്ടറി ഷാബു, ജോ: സെക്രെട്ടറി അന്‍വര്‍ ബാബു, ട്രഷറര്‍ അനൂപ്‌, രക്ഷാധികാരി ഷെരീഫ് മാന്നാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്ത് കൊണ്ട് കമ്മറ്റി രൂപീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

‘നക്ഷത്ര സ്വപ്നം’ ഒരുങ്ങുന്നു

March 21st, 2012

1-vakkom-jayalal-drama-nakshathra-swapnam-opening-ePathram
അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ വക്കം ജയലാല്‍ പ്രവാസി തിയ്യറ്റേഴ്സിന്‍റെ ബാനറില്‍ ഒരുക്കുന്ന ‘നക്ഷത്ര സ്വപ്നം ‘ എന്ന പുതിയ നാടക ത്തിന് അബുദാബി യില്‍ തുടക്കം കുറിച്ചു. കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, മലയാളീ സമാജം പ്രതിനിധി അമര്‍സിംഗ് വലപ്പാട്, നാടക സൌഹൃദം പ്രസിഡന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍, യുവ കലാ സാഹിതി പ്രതിനിധി പ്രേംലാല്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു.

nakshathra-swapnam-drama-opening-at-ksc-ePathram

കലാ സാംസ്കാരിക കൂട്ടായ്മകളുടെ പ്രതിനിധികള്‍ നക്ഷത്ര സ്വപ്നം ഉദ്ഘാടന വേദിയില്‍

തദവസര ത്തില്‍ പ്രമുഖ കലാ -സാംസ്കാരിക കൂട്ടായ്മകളായ നാടക സൌഹൃദം, കല അബുദാബി, യുവകലാസാഹിതി, ഫ്രണ്ട്സ്‌ എ. ഡി. എം. എസ്, അനോര, എന്നിവരുടെ പ്രതിനിധി കള്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്മിതാ ബാബു അവതാരകയായിരുന്നു.

ഇരട്ടയം രാധാ കൃഷ്ണന്‍, വിനോദ് കരിക്കാട്‌, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു, മന്‍സൂര്‍, എ. കെ. എം. അലി, ദേവദാസ്, ഹരി അഭിനയ, സന്തോഷ്‌, പി. എം. കുട്ടി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.

യു. എ. ഇ. യിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച പ്രവാസി, ശ്രീഭൂവിലസ്ഥിര എന്നീ നാടക ങ്ങള്‍ക്ക് ശേഷം വക്കം ജയലാല്‍ ഒരുക്കുന്ന ‘നക്ഷത്ര സ്വപ്നം’ പ്രശസ്ത നാടക കൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര യുടെ രചനയാണ്. സംവിധാനം : വക്കം ഷക്കീര്‍. മെയ്‌ നാലിന് ‘നക്ഷത്ര സ്വപ്നം’ കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ മാധ്യമ സംവാദം : സെബാസ്റ്റ്യന്‍ പോള്‍ അതിഥി
Next »Next Page » യുവ കലാ സാഹിതി വാര്‍ഷികം »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine