ശക്തി തെരുവ് നാടക മത്സരം : ദല യുടെ ‘വെള്ളരിക്ക പട്ടണം’ മികച്ച നാടകം

October 14th, 2012

shakthi-drama-competition-2012-closing-ceremony-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച തെരുവ് നാടക മത്സര ത്തില്‍ ദല അവതരിപ്പിച്ച “വെള്ളരിക്ക പട്ടണം” മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

ഉപഭോഗ സംസ്കാര ത്തിന്റെ പരസ്യ ങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാട്ടിയ വെള്ളരിക്ക പട്ടണം സംവിധാനം ചെയ്ത ശ്രീഹരി ഇത്തിക്കാട്ട് മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ നാടകമായി ചേതന റാസല്‍ ഖൈമ അവതരിപ്പിച്ച “കോഴിയും കൗപീനവും” തെരെഞ്ഞെടുക്കപ്പെട്ടു തിയ്യേറ്റര്‍ ദുബായ്‌ അവതരിപ്പിച്ച “കബഡി കളിക്കാര്‍ ” ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനു അര്‍ഹമായി.

shakthi-drama-result-2012-winners-ePathram
മികച്ച നടന്‍ ബാബുരാജ് (വെള്ളരിക്ക പട്ടണം), രണ്ടാമത്തെ നടന്‍ ബിജു. ഇ. (കോഴിയും കൗപീനവും), മികച്ച നടി ലക്ഷ്മി ശ്രീഹരി (വെള്ളരിക്ക പട്ടണം) രണ്ടാമത്തെ നടി ഫബി ഷാജഹാന്‍ (കബഡി കളിക്കാര്‍) എന്നിവരാണ് മറ്റ് ജേതാക്കള്‍.

അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി നാടക മത്സരം ഉദ്ഘാടനം ചെയ്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി മുന്‍ പ്രസിഡന്റ് രഘുനാഥ് ഊരു പൊയ്ക, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. യു. വാസു എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പീലിക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍ത്തുമ്പികള്‍ സമാപിച്ചു

July 24th, 2012

ksc-summer-camp-gopi-kuttikkol-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് വേനല്‍ത്തുമ്പികള്‍ സമാപിച്ചു.

ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചും ഒഴിവു ദിനങ്ങള്‍ വളരെ ആഹ്ലാദ ഭരിതമാക്കി സണ്‍ഡേ തിയേറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോലിന്റെ നേതൃത്വ ത്തില്‍ നടന്ന ക്യാമ്പ് പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണ ത്തിലെ മികവ് കൊണ്ടും വ്യത്യസ്തമായി.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമാപന സമ്മേളന ത്തില്‍ ഗോപി കുറ്റിക്കോല്‍, ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ പാണക്കാട്, വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കരിക്കുലം കണ്‍വീനര്‍ ടി. കെ. ജലീല്‍, ബാലവേദി പ്രസിഡന്റ് ഐശ്വര്യ നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ksc-summer-camp-2012-childrens-drama-ePathram

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, പൂവമ്പഴം എന്നീ കഥകളെ ആസ്പദമാക്കി ഹരി അഭിനയ യുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച ചിത്രീകരണം, ജയേഷ് നിലമ്പൂരിന്റെ സംവിധാന ത്തില്‍ അരങ്ങേറിയ ‘മരം കരയുന്നു’ എന്ന ലഘു നാടകം, ബിജു കിഴക്കനേല സംവിധാനം ചെയ്ത ‘പൊല്ലാപ്പ്’ എന്ന ഹാസ്യ നാടകം എന്നിവ മികവു പുലര്‍ത്തി. ക്യാമ്പില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയും സമാപന ത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ksc-summer-camp-2012-closing-ePathram

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സെന്ററിന്റെ ചുമര്‍ മാസികയായ ജാലകം, വേനല്‍ത്തുമ്പി കളുടെ ജാലകം എന്ന പേരില്‍ ഗോപി കുറ്റിക്കോല്‍ പ്രകാശനം ചെയ്തു.

ksc-summer-camp-2012-venal-thumbikal-ePathram

ചടങ്ങില്‍ സെന്റര്‍ ജോ. സെക്രട്ടറി വേണു ഗോപാല്‍ സ്വാഗതവും കലാ വിഭാഗം ജോ. സെക്രട്ടറി എം. സുനീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവിതകളുടെ ചൊല്‍ക്കാഴ്ചയും നാടകവും ശ്രദ്ധേയമായി

June 5th, 2012

prasakthi-kaviyarangu-qudsi-ePathram
അബുദാബി : പ്രസക്തി, നാടക സൌഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌, കോലായ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കെ. എസ്. സി. യില്‍ നടത്തിയ പരിപാടിയില്‍
അറബ് മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച ആസ്വാദ്യകരമായി.

കവി അസ്‌മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കവി നസീര്‍ കടിക്കാട് ചൊല്‍ക്കാഴ്ച്ച ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഖുറൈഷി, ടി. എ. ശശി, രാജേഷ് ചിത്തിര, അമല്‍ കാരൂത്ത് ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

nadaka-sauhrudam-drama-kadal-theerathu-ePathram
തുടര്‍ന്ന് ഒ. വി. വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത്’ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് വിസ്മയമായി.

ഹരി അഭിനയ സംവിധാനം ചെയ്ത നാടക ത്തില്‍ ബിന്നി ടോമി, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, ഷാബു, സാലിഹ് കല്ലട, ഷാബിര്‍ ഖാന്‍, ഷഫീഖ്, ഷെരീഫ് മാന്നാര്‍ , ആസാദ് ഷെരീഫ് എന്നിവര്‍ വേഷമിട്ടു. വക്കം ജയലാല്‍, സാബു പോത്തന്‍കോട്, അന്‍വര്‍ ബാബു, റാംഷിദ്, അന്‍വര്‍ കൊച്ചനൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രസക്തി യുടെ സാഹിത്യ – സാംസ്‌കാരിക കൂട്ടായ്മ ജൂണ്‍ ഒന്നിന്

May 27th, 2012

അബുദാബി : 34 വര്‍ഷത്തെ ഗള്‍ഫ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ എഴുത്തുകാരന്‍ എസ്. എ. ഖുദിസിക്ക് ആദരമര്‍പ്പിച്ച് പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ആര്‍ട്ട് ക്യാമ്പ്, അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം എന്നിവ അവതരിപ്പിക്കും.

വിവര്‍ത്തനം & വിവര്‍ത്തകന്‍ എന്ന പേരില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി.

എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് കഥകളുടെ സ്‌പോട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ചിത്രകാരന്മാര്‍ നടത്തും. പ്രമുഖ സിറിയന്‍ ചിത്രകാരി ഇമ്രാന്‍ അല്‍ നവലാത്തി പെയിന്റിംഗ് ഉദ്ഘാടനം ചെയ്യും. ശശിന്‍സാ അദ്ധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ് മുഖ്യാതിഥി ആയിരിക്കും.

തുടര്‍ന്ന് അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ചയും സാംസ്‌കാരിക കൂട്ടായ്മയും എമിറാത്തി എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്യും. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും. സര്‍ജു ചാത്തന്നൂര്‍ അറബ് മലയാളം വിവര്‍ത്തന കവിതകള്‍ എന്ന വിഷയ ത്തിലും ആയിഷ സക്കീര്‍, എസ്. എ. ഖുദ്‌സി വിര്‍ത്തനം ചെയ്ത അറബ് കഥകള്‍ എന്ന വിഷയ ത്തിലും പ്രഭാഷണങ്ങള്‍ നടത്തും.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, എസ്. എ. ഖുദിസിക്ക് ഉപഹാരം നല്‍കും. കമറുദ്ദീന്‍ അമേയം, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അസ്‌മോ പുത്തന്‍ചിറ, രാജേഷ് ചിത്തിര എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ഒ. വി. വിജയന്റെ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത് ‘ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

ഹരി അഭിനയ സംവിധാനം ചെയ്യുന്ന നാടകത്തില്‍ അനന്ത ലക്ഷ്മി, ബിന്നി ടോമി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, സാബു പോത്തന്‍കാട്, സാലിഹ് കല്ലട, ഷാബു, അന്‍വര്‍ കൊച്ചന്നൂര്‍, ഷാബിര്‍ ഖാന്‍, ഷഫീഖ് എന്നിവര്‍ അഭിനയിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍

May 23rd, 2012

vakkam-jayalal-nakshathra-swapnam-drama-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിലും അല്‍ ഐന്‍ ഐ. എസ്. സി. യിലും അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ‘നക്ഷത്ര സ്വപ്നം’ എന്ന സംഗീത നാടകം മെയ്‌ 25 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു.

ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതി, വക്കം ഷക്കീര്‍ സംവിധാനം ചെയ്ത ഈ നാടകം കേരള ത്തില്‍ 240 വേദികളില്‍ കളിച്ചിരുന്നു.

പ്രവാസി, ശ്രീഭൂവിലസ്ഥിര എന്നീ നാടക ങ്ങളുടെ വിജയ ങ്ങള്‍ക്ക് ശേഷം വക്കം ജയലാല്‍ അബുദാബി യിലെ കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ‘നക്ഷത്ര സ്വപ്ന’ ത്തില്‍ ട്രീസ ഗോമസ്, ബിന്നി ടോമി, ഷാബു, സാലിഹ് കല്ലട, വിനോദ് കരിക്കാട്‌, നൌഷാദ് കുറ്റിപ്പുറം, വക്കം ജയലാല്‍, ഹരി അഭിനയ, മജീദ്‌ കോട്ടക്കല്‍ എന്നിവര്‍ അഭിനയിക്കുന്നു.

അണിയറയില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ (രംഗപടം), രാജീവ് ആലുങ്കല്‍ (ഗാനങ്ങള്‍), ആലപ്പി വിവേകാനന്ദ് (സംഗീതം), ജിതിന്‍നാഥ് (സംഗീത നിയന്ത്രണം), രമേഷ് രവി, ഷാഹിദ് കോക്കാട് (ദീപ വിതാനം), അന്‍വര്‍ ബാബു, ഐശ്വര്യ ജയലാല്‍ (രംഗ സജ്ജീകരണം) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍
Next »Next Page » ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine