ഭരത് മുരളി നാടകോത്സവം തുടങ്ങി

December 23rd, 2012

ksc-drama-fest-logo-epathram
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് ഭരത് മുരളി നാടകോത്സവ ത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയര്‍ന്നു

പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം കെ. ആര്‍. മീരയുടെ നോവലിനെ ആസ്പദമാക്കി ഒ. ടി. ഷാജഹാന്‍ രചനയും സംവിധാനം നിര്‍വഹിച്ച ‘മീരാസാധു’ എന്ന നാടകം തിയേറ്റര്‍ ദുബൈ അവതരിപ്പിച്ചു.

നാടകോത്സവ ത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 23 ന് ഞായറാഴ്ച രാത്രി എട്ടിന് കല അബുദാബി അവതരിപ്പിക്കുന്ന ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകം അരങ്ങിലെത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം 2012 : വെള്ളിയാഴ്ച മുതല്‍

December 20th, 2012

ksc-drama-fest-logo-epathram
അബുദാബി : യു. എ. ഇ. യിലെ നാടകാസ്വദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോല്സവ ത്തിനു 2012 ഡിസംബര്‍ 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരശ്ശീല ഉയരും.

നാടക മത്സരത്തില്‍ ഇപ്രാവശ്യം എട്ടു നാടക ങ്ങള്‍ മാറ്റുരക്കും. അന്തരിച്ച നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന നാടകോത്സവ ത്തില്‍ ക്ലാസീക് നാടകങ്ങളും ആധുനിക നാടക സങ്കേത ങ്ങളുടെ നൂതന ആവിഷ്കാരങ്ങളും അരങ്ങില്‍ എത്തും. ജനുവരി 5 വരെ നീളുന്ന മത്സര ത്തിന്റെ വിധി കര്‍ത്താക്കളായി എത്തുന്നത് പ്രശസ്തരായ നാടക പ്രവര്‍ത്തകരാണ്.

യു. എ. ഇ. യിലെ അമേച്വര്‍ സംഘടന കള്‍ക്കു വേണ്ടി കേരള ത്തിലെ പ്രഗല്‍ഭ നാടക സംവിധായകരും ഇവിടെ സജീവമായ കലാ പ്രവര്‍ത്തകരു മാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.

മുന്‍ വര്‍ഷങ്ങളി ലേതു പോലെ പ്രശസ്തരായ എഴുത്തു കാരുടെ കൃതികള്‍ അവതരിപ്പിക്ക പ്പെടുന്ന ഒരു പ്രത്യേകത കൂടി നാടക മത്സര ത്തിനുണ്ട്. ആദ്യ ദിവസം കെ. ആര്‍. മീര യുടെ നോവലിന്റെ നാടകാവിഷ്കാരമാണ് തിയ്യേറ്റര്‍ ദുബായ് അരങ്ങില്‍ എത്തിക്കുക. ഓ. ടി. ഷാജഹാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ”മീരാ സാധു”

രണ്ടാം ദിവസം ഡിസംബര്‍ 23 ഞായറാഴ്ച രാത്രി 8 മണിക്ക് ഇടശ്ശേരി യുടെ ”കൂട്ടുകൃഷി” കല അബുദാബി അരങ്ങില്‍ അവതരിപ്പിക്കും. സംവിധാനം സുനില്‍.

മൂന്നാം ദിവസം ഡിസംബര്‍ 25 ചൊവ്വ രാത്രി 8 മണിക്ക് ഗോപാല്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച “ഉവ്വാവ്” എന്ന നാടകം ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.

നാലാം ദിവസം ഡിസംബര്‍ 27 വ്യാഴം രാത്രി 8 നു അലൈന്‍ മലയാളീ സമാജം ഒരുക്കുന്ന ”പ്ലേബോയ്‌” അവതരിപ്പിക്കും. രചന ജെ. എം. സിംഞ്ച്. സംവിധാനം മഞ്ജുളന്‍

നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഗു വിന്റെ ‘അന്ധത’ എന്ന കൃതിയുടെ നാടകാവിഷ്കാരം ”വെളുത്ത കാഴ്ചക്കാര്‍” എന്ന പേരില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്തു അവതരിപ്പിക്കും.

ബെന്യാമിന്റെ ആടുജീവിതം (സംവിധാനം ഗോപി കുറ്റിക്കോല്‍), മനോജ്‌ കാന യുടെ പിരാന, ഉമേഷ്‌ കല്യാശ്ശേരി യുടെ പെണ്ണ്, എന്നിവ യാണ് തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ അരങ്ങില്‍ എത്തുക.

ജനുവരി 5 ശനിയാഴ്ച സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് ശ്രീജ ആറങ്ങോട്ടുകര രചിച്ച ലഘു നാടകം ”കല്യാണ സാരി ” കെ. എസ്.  സി. കലാ വിഭാഗം അവതരിപ്പിക്കും. തുടര്‍ന്ന് മത്സര നാടക ങ്ങളുടെ വിലയിരുത്തലും ഫല പ്രഖ്യാപനവും നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി തെരുവ് നാടക മത്സരം : ദല യുടെ ‘വെള്ളരിക്ക പട്ടണം’ മികച്ച നാടകം

October 14th, 2012

shakthi-drama-competition-2012-closing-ceremony-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച തെരുവ് നാടക മത്സര ത്തില്‍ ദല അവതരിപ്പിച്ച “വെള്ളരിക്ക പട്ടണം” മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

ഉപഭോഗ സംസ്കാര ത്തിന്റെ പരസ്യ ങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാട്ടിയ വെള്ളരിക്ക പട്ടണം സംവിധാനം ചെയ്ത ശ്രീഹരി ഇത്തിക്കാട്ട് മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ നാടകമായി ചേതന റാസല്‍ ഖൈമ അവതരിപ്പിച്ച “കോഴിയും കൗപീനവും” തെരെഞ്ഞെടുക്കപ്പെട്ടു തിയ്യേറ്റര്‍ ദുബായ്‌ അവതരിപ്പിച്ച “കബഡി കളിക്കാര്‍ ” ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനു അര്‍ഹമായി.

shakthi-drama-result-2012-winners-ePathram
മികച്ച നടന്‍ ബാബുരാജ് (വെള്ളരിക്ക പട്ടണം), രണ്ടാമത്തെ നടന്‍ ബിജു. ഇ. (കോഴിയും കൗപീനവും), മികച്ച നടി ലക്ഷ്മി ശ്രീഹരി (വെള്ളരിക്ക പട്ടണം) രണ്ടാമത്തെ നടി ഫബി ഷാജഹാന്‍ (കബഡി കളിക്കാര്‍) എന്നിവരാണ് മറ്റ് ജേതാക്കള്‍.

അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി നാടക മത്സരം ഉദ്ഘാടനം ചെയ്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി മുന്‍ പ്രസിഡന്റ് രഘുനാഥ് ഊരു പൊയ്ക, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. യു. വാസു എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പീലിക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍ത്തുമ്പികള്‍ സമാപിച്ചു

July 24th, 2012

ksc-summer-camp-gopi-kuttikkol-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് വേനല്‍ത്തുമ്പികള്‍ സമാപിച്ചു.

ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചും ഒഴിവു ദിനങ്ങള്‍ വളരെ ആഹ്ലാദ ഭരിതമാക്കി സണ്‍ഡേ തിയേറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോലിന്റെ നേതൃത്വ ത്തില്‍ നടന്ന ക്യാമ്പ് പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണ ത്തിലെ മികവ് കൊണ്ടും വ്യത്യസ്തമായി.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമാപന സമ്മേളന ത്തില്‍ ഗോപി കുറ്റിക്കോല്‍, ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ പാണക്കാട്, വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കരിക്കുലം കണ്‍വീനര്‍ ടി. കെ. ജലീല്‍, ബാലവേദി പ്രസിഡന്റ് ഐശ്വര്യ നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ksc-summer-camp-2012-childrens-drama-ePathram

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, പൂവമ്പഴം എന്നീ കഥകളെ ആസ്പദമാക്കി ഹരി അഭിനയ യുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച ചിത്രീകരണം, ജയേഷ് നിലമ്പൂരിന്റെ സംവിധാന ത്തില്‍ അരങ്ങേറിയ ‘മരം കരയുന്നു’ എന്ന ലഘു നാടകം, ബിജു കിഴക്കനേല സംവിധാനം ചെയ്ത ‘പൊല്ലാപ്പ്’ എന്ന ഹാസ്യ നാടകം എന്നിവ മികവു പുലര്‍ത്തി. ക്യാമ്പില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയും സമാപന ത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ksc-summer-camp-2012-closing-ePathram

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സെന്ററിന്റെ ചുമര്‍ മാസികയായ ജാലകം, വേനല്‍ത്തുമ്പി കളുടെ ജാലകം എന്ന പേരില്‍ ഗോപി കുറ്റിക്കോല്‍ പ്രകാശനം ചെയ്തു.

ksc-summer-camp-2012-venal-thumbikal-ePathram

ചടങ്ങില്‍ സെന്റര്‍ ജോ. സെക്രട്ടറി വേണു ഗോപാല്‍ സ്വാഗതവും കലാ വിഭാഗം ജോ. സെക്രട്ടറി എം. സുനീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവിതകളുടെ ചൊല്‍ക്കാഴ്ചയും നാടകവും ശ്രദ്ധേയമായി

June 5th, 2012

prasakthi-kaviyarangu-qudsi-ePathram
അബുദാബി : പ്രസക്തി, നാടക സൌഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌, കോലായ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കെ. എസ്. സി. യില്‍ നടത്തിയ പരിപാടിയില്‍
അറബ് മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച ആസ്വാദ്യകരമായി.

കവി അസ്‌മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കവി നസീര്‍ കടിക്കാട് ചൊല്‍ക്കാഴ്ച്ച ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഖുറൈഷി, ടി. എ. ശശി, രാജേഷ് ചിത്തിര, അമല്‍ കാരൂത്ത് ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

nadaka-sauhrudam-drama-kadal-theerathu-ePathram
തുടര്‍ന്ന് ഒ. വി. വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത്’ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് വിസ്മയമായി.

ഹരി അഭിനയ സംവിധാനം ചെയ്ത നാടക ത്തില്‍ ബിന്നി ടോമി, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, ഷാബു, സാലിഹ് കല്ലട, ഷാബിര്‍ ഖാന്‍, ഷഫീഖ്, ഷെരീഫ് മാന്നാര്‍ , ആസാദ് ഷെരീഫ് എന്നിവര്‍ വേഷമിട്ടു. വക്കം ജയലാല്‍, സാബു പോത്തന്‍കോട്, അന്‍വര്‍ ബാബു, റാംഷിദ്, അന്‍വര്‍ കൊച്ചനൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എ. ഖുദ്‌സിയ്ക്ക് അബുദാബിയുടെ ആദരം
Next »Next Page » വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നൂറ്റമ്പതാം വാര്‍ഷികം »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine