അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് വേനല്‍ത്തുമ്പികള്‍ സമാപിച്ചു.
ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചും ഒഴിവു ദിനങ്ങള്‍ വളരെ ആഹ്ലാദ ഭരിതമാക്കി സണ്‍ഡേ തിയേറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോലിന്റെ നേതൃത്വ ത്തില്‍ നടന്ന ക്യാമ്പ് പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണ ത്തിലെ മികവ് കൊണ്ടും വ്യത്യസ്തമായി.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമാപന സമ്മേളന ത്തില്‍ ഗോപി കുറ്റിക്കോല്‍, ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ പാണക്കാട്, വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കരിക്കുലം കണ്‍വീനര്‍ ടി. കെ. ജലീല്‍, ബാലവേദി പ്രസിഡന്റ് ഐശ്വര്യ നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, പൂവമ്പഴം എന്നീ കഥകളെ ആസ്പദമാക്കി ഹരി അഭിനയ യുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച ചിത്രീകരണം, ജയേഷ് നിലമ്പൂരിന്റെ സംവിധാന ത്തില്‍ അരങ്ങേറിയ ‘മരം കരയുന്നു’ എന്ന ലഘു നാടകം, ബിജു കിഴക്കനേല സംവിധാനം ചെയ്ത ‘പൊല്ലാപ്പ്’ എന്ന ഹാസ്യ നാടകം എന്നിവ മികവു പുലര്‍ത്തി. ക്യാമ്പില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയും സമാപന ത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സെന്ററിന്റെ ചുമര്‍ മാസികയായ ജാലകം, വേനല്‍ത്തുമ്പി കളുടെ ജാലകം എന്ന പേരില്‍ ഗോപി കുറ്റിക്കോല്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ സെന്റര്‍ ജോ. സെക്രട്ടറി വേണു ഗോപാല്‍ സ്വാഗതവും കലാ വിഭാഗം ജോ. സെക്രട്ടറി എം. സുനീര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, നാടകം