കുവൈറ്റ് സിറ്റി : കുവൈറ്റിലെ മതേതര മലയാളി കൂട്ടായ്മ യായ കേരള അസോസിയേഷന്‍ സംഘടി പ്പിക്കുന്ന നാടന്‍പാട്ടു മത്സരം ‘കതിര്‍മണികള്‍’ ഫെബ്രുവരി രണ്ടാം വാരം അബ്ബാസ്സിയ യില്‍ അര ങ്ങേറും. മത്സര ത്തില്‍ കുവൈറ്റിലെ പ്രമുഖ കലാ സംഘങ്ങള്‍ പങ്കെടുക്കും എന്നു ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പാശ്ചാത്യത യുടെ കൈ പിടിച്ച് വളര്‍ന്ന ആധുനിക ഉപഭോഗ സംസ്‌കാര ത്തിന്‍റെ നീരാളി പിടുത്ത ത്തില്‍ ഞെരിഞ്ഞമരുക യാണ് മലയാളി യുടെ തനതായ സംസ്‌കൃതി. തലമുറ കളിലൂടെ കൈമാറി നമ്മളിലേക്ക് എത്തിയ മലയാള ത്തിന്‍റെ കാര്‍ഷിക സംസ്‌കൃതി അന്യം നിന്നു പോകാതെ കാത്തു നിര്‍ത്തേണ്ടത് സാംസ്‌കാരിക പ്രവര്‍ത്ത നത്തിന്‍റെ ഭാഗം തന്നെ യാണെന്ന് കേരള അസോസിയേഷന്‍ തിരിച്ചറിയുന്നു.
പുഴകള്‍ വറ്റി വരളുന്ന, പുഞ്ചപ്പാടങ്ങള്‍ കോണ്‍ക്രീറ്റു മന്ദിര ങ്ങള്‍ വിഴുങ്ങുന്ന പുതിയ ലോകത്ത് നാം അധിവസിക്കു മ്പോള്‍, കലപ്പയും കതിര്‍മണി യുമൊക്കെ ഓര്‍മ്മ കളി ലേക്ക് വഴി മാറുന്നു. അതോ ടൊപ്പം ഇവയ്‌ക്കെല്ലാം അനുബന്ധ മായി നില നിന്നിരുന്ന മണ്ണിന്‍റെ മണമുള്ള കലാരൂപങ്ങള്‍ പുതിയ തലമുറ യ്ക്ക് അന്യമാകുന്നു. അത്തര മൊരു സാഹചര്യ ത്തില്‍ പ്രവാസി സമൂഹത്തി നിടയില്‍ മലയാള സംസ്‌കാരത്തിന്‍റെ ഭാഗമായ ഇത്തരം നാടന്‍കല കളെ നിലനിര്‍ത്തു കയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യുക എന്ന സാമൂഹ്യ ഉത്തരവാദിത്ത മാണ് ‘കതിര്‍മണികള്‍’ നാടന്‍പാട്ട് മത്സര ത്തിലൂടെ കേരള അസോസിയേഷന്‍ ലക്ഷ്യമിടുന്നത് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര കുറിപ്പില്‍ പറഞ്ഞു.
മത്സര ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാ സംഘങ്ങള്‍ ജനുവരി 10 നു മുമ്പായി 60 65 60 83, 971 22 134, 66 38 30 73 എന്നീ നമ്പറുകളില്‍ ബന്ധപെടണം. ഈ മെയില്‍ വിലാസം: uakalam at gmail dot com
-അയച്ചു തന്നത് : അബ്ദുള്‍ കലാം, കുവൈറ്റ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്