അബുദാബി : റമദാനില്‍ മവാഖിഫ് (പെയ്ഡ് പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം വരുത്തി യതായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് (DoT) പത്രക്കുറിപ്പില്‍ അറിയിച്ചു.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിങ്ങിനു പണം ഈടാക്കുക. എന്നാല്‍ പ്രാര്‍ത്ഥന സമയത്ത് പള്ളികള്‍ക്ക് സമീപം നിസ്കാര ത്തിനായി 45 മിനുട്ട് സൌജന്യമായി പാര്‍ക്ക് ചെയ്യാം.
വൈകീട്ട് 4 മുതല്‍ രാത്രി 10.30 വരെയും പുലര്‍ച്ചെ 2.30 മുതല്‍ കാലത്ത് 9 വരെ യുമായി ദിവസം 13 മണിക്കൂര്‍ സൌജന്യ പാര്‍ക്കിംഗ് ലഭിക്കും.
റമദാന്‍ 29 മുതല്‍ മൂന്നാം പെരുന്നാള്‍ ദിനം വരെ പാര്‍ക്കിംഗ് സൌജന്യ മായിരിക്കും. എന്നാല്‍ ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം അബുദാബി യില്‍ മവാഖിഫ് സമയ പരിധി മാറ്റും. രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ നഗര ത്തിലെ വിവിധ ഭാഗങ്ങളില്‍ മവാഖിഫ് കേന്ദ്ര ങ്ങളില്‍ പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യണം.
-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.