മോശം ടയര്‍ : 22000 വാഹനങ്ങള്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചെടുത്തു

August 14th, 2013

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : മോശം ടയര്‍ ഉപയോഗിച്ചു അപകട ങ്ങള്‍ക്കു അവസരം ഉണ്ടാക്കിയതിനു അബുദാബി ട്രാഫിക് പോലീസ് 22000 ത്തോളം വാഹന ങ്ങള്‍ പിടികൂടി.

ഈ വര്‍ഷം ആദ്യത്തെ ആറ് മാസം നടത്തിയ പരിശോധന യിലാണ് ഇത്ര യധികം വാഹനങ്ങള്‍ പിടി കൂടിയത്. വാഹന ങ്ങളുടെ ടയറുകളിലെ വായു സമ്മര്‍ദം കൃത്യമായി പരിശോധിക്കണം എന്നും ഗുണ മേന്‍മ ഉറപ്പു വരുത്തണം എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

കൃത്യമായ ഇടവേള കളില്‍ ടയറുകള്‍ പരിശോധിക്കണം എന്നും എന്തെങ്കിലും കേടു പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ മാറ്റാന്‍ തയാറാകണം എന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.

റോഡുകള്‍ സുരക്ഷിതവും അപകട രഹിതവു മാക്കുന്നതിന് ‘അപകടങ്ങള്‍ ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്‍ ആഭ്യന്തര മന്ത്രാലയ ത്തിന്‍െറ കീഴില്‍ നടത്തിയിരുന്നു.

ഗുണമേന്‍മ ഇല്ലാത്ത ടയര്‍ ഉപയോഗി ക്കുന്ന വാഹന ങ്ങള്‍ ഒരാഴ്ച പിടിച്ചു വെക്കുകയും 200 ദിര്‍ഹം പിഴ വിധി ക്കുകയും ചെയ്യും. യാത്രക്കിടെ ടയറു കള്‍ കേടായാല്‍ റോഡിന്‍െറ വശത്തേക്ക് മാറ്റിയിട്ട ശേഷം മാത്രം അറ്റ കുറ്റ പ്പണികള്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.

ടയറുകള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട ങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നിലവാര മില്ലാത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോല്‍ കാര്‍ഡ് ഇന്‍റര്‍സിറ്റി ബസ്സു കളിലും

August 5th, 2013

dubai-road-transport-nol-card-ePathram
ദുബായ് : വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്‍റര്‍ സിറ്റി ബസ് സര്‍വീസു കള്‍ക്ക് നോല്‍ കാര്‍ഡ് സൗകര്യം വ്യാപിപ്പിക്കുന്നു. ദുബായ് – ഷാര്‍ജ സര്‍വീസിന് നോല്‍ ടിക്കറ്റിംഗ് സൗകര്യം അടിത്തിടെ യാണ് ഏര്‍പ്പെടുത്തിയത്.

അധികം വൈകാതെ മറ്റ് എമിറേറ്റു കളിലേക്കുള്ള സര്‍വീസുകള്‍ക്കും നോല്‍ സൗകര്യം ഏര്‍പ്പെടുത്തും എന്ന് ആര്‍. ടി. എ. അറിയിച്ചു.

ഷാര്‍ജ സര്‍വീസിന് നോല്‍ സംവിധാനം വിജയകരമായി നടപ്പാക്കിയ തിന്റെ അടിസ്ഥാന ത്തിലാണ് മറ്റ് എമിറേറ്റു കളിലേക്കുള്ള ട്രിപ്പു കള്‍ക്കുകൂടി നോല്‍ സംവിധാനം വ്യാപകമാക്കാന്‍ തീരുമാനിച്ചത്.

ഇന്‍റര്‍സിറ്റി സര്‍വീസു കള്‍ക്ക് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിനങ്ങളില്‍ ടിക്കറ്റു കള്‍ക്കായി കൗണ്ടറു കള്‍ക്ക് മുന്‍പില്‍ യാത്ര ക്കാരുടെ നീണ്ട ക്യൂ ഉണ്ടാകാറുണ്ട്. നോല്‍ കാര്‍ഡ് സംവിധാനം വ്യാപിപ്പിക്കുന്ന തോടു കൂടി ഈയൊരു ബുദ്ധി മുട്ട് ഒഴിവാക്കുകയും സമയം ലാഭിക്കുകയും ചെയ്യാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി വിമാന ത്താവളത്തില്‍ അറൈവല്‍ ടെര്‍മിനല്‍ മാറുന്നു

August 4th, 2013

അബുദാബി : അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ ത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 6 മുതല്‍ അറൈവല്‍ ടെര്‍മിനല്‍ പുതിയ സ്ഥല ത്തേക്ക് മാറുന്നു.

അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിന്റെയും ടെര്‍മിനല്‍ മൂന്നിന്റെ യും ഏറ്റവും താഴത്തെ നില യിലേക്കാണ് അറൈവല്‍ ടെര്‍മിനല്‍ മാറ്റി സ്ഥാപിച്ചിരി ക്കുന്നത്. വിമാന ത്തില്‍ എത്തുന്ന വരെ സ്വീകരിക്കാന്‍ വരുന്നവര്‍ താഴത്തെ നില യിലെ പുതിയ ഗേറ്റില്‍ എത്തണം.

ഇത് കാര്‍ പാര്‍ക്കിംഗ്, ടാക്സി സ്റ്റാന്‍ഡ് എന്നിവയ്ക്ക് അടുത്താണ് എന്നുള്ളത് കൊണ്ട് യാത്രക്കാര്‍ക്കും സ്വീകരിക്കാന്‍ വരുന്നവര്‍ക്കും സൗകര്യ പ്രദം ആയിരിക്കും. പുതിയ അറൈവല്‍ ടെര്‍മിനലു കളിലെ യാത്ര ക്കാര്‍ക്കായി ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കാര്‍ഗോ സംവിധാനം എന്നിങ്ങനെ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം നാല്‍പത്‌ ദശ ലക്ഷം യാത്ര ക്കാരെ യാണ് അബുദാബി എയര്‍ പോര്‍ട്ടി ന്റെ പുതിയ ടെര്‍മിനലില്‍ പ്രതീക്ഷിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 19th, 2013

accident-epathram
അബുദാബി : ഈ വർഷ ത്തിന്റെ ആദ്യ പകുതി യിൽ പതിനഞ്ചു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ഗതാഗത നിയമ ലംഘന ങ്ങൾ നടന്നതായി അബുദാബി പോലീസ് അറിയിച്ചു. അമിത വേഗത യാണ് ഗതാഗത നിയമ ലംഘന ങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടത്.

ലൈസന്‍സ് പുതുക്കാതിരിക്കല്‍, ഗതാഗതം തടസ്സ പ്പെടുത്തല്‍, റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ യാണ് മറ്റ് നിയമ ലംഘന ങ്ങളില്‍പ്പെട്ടത്. ട്രാഫിക്‌ റെഡ് സിഗ്നല്‍ ക്രോസ്സ് ചെയ്യുന്നതും, ഇന്‍ഡിക്കേഷന്‍ ഉപയോഗിക്കാതെ പെട്ടെന്ന് വാഹന ങ്ങള്‍ തിരിക്കുന്നതും വാഹന ങ്ങള്‍ തമ്മിൽ കൃത്യ മായ അകലം പാലിക്കാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നു.

2013 ജനുവരി മുതൽ മെയ്‌ വരെ 15,69,409 ഗതാഗത നിയമ ലംഘന ങ്ങളാണ് നടന്നത്. 132 പേരാണ് വാഹന അപകട ങ്ങളില്‍ മരിച്ചത്. 146 പേർക്ക് ഗുരുതര മായി പരുക്കേറ്റി ട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയള വുമായി താരതമ്യ പ്പെടുത്തു മ്പോള്‍ റോഡ്‌ അപകട ങ്ങളില്‍ മരിച്ച വരുടെ എണ്ണ ത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായും അബുദാബി പോലീസ്‌ അറിയിച്ചു.

വാഹന അപകടങ്ങള്‍ കുറക്കുന്നതിനും 2030 ഓടെ അപകട മരണ ങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ട് അഞ്ചിന പരിപാടി ആരംഭിക്കും. വേഗത നിയന്ത്രി ക്കുന്നത് അടക്കം ഈ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജന നിബിഡമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഇഫ്താര്‍
Next »Next Page » കൊച്ചിനൈറ്റസ് ഇഫ്താര്‍ സംഗമം ഇസ്ലാമിക്‌ സെന്ററില്‍ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine