അബുദാബി : ബലി പെരുന്നാള്‍ ദിവസം അബുദാബി ദുബായ് ബസ്സു കളില്‍ 14,000 യാത്രക്കാര്‍ യാത്ര ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു.
247 ട്രിപ്പുകളില്‍ ആയിട്ടാണ് ഇത്രയും യാത്രക്കാര്‍ സഞ്ചരിച്ചത്. പെരുന്നാള്‍ ദിവസ ങ്ങളിലെ തിരക്കുകള്‍ പരിഗണിച്ചു ഗതാഗത വകുപ്പ് അധിക ബസ്സ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. അവധി ദിവസങ്ങളില്‍ അബുദാബി ബസ്സ് സ്റ്റാന്‍ഡുകളില്‍ ക്യൂവില്‍ നിരവധി മണിക്കൂറുകള്‍ ആണ് യാത്രക്കാര്‍ ബസ്സുകള്‍ക്ക് കാത്തു നിന്നത്.
അബുദാബി യില്‍ നിന്നും ദുബായ്, ഷാര്‍ജ എമിറേറ്റു കളിലേക്ക് പോകുന്ന ബസ്സു കളിലാണ് 60 ശതമാനം വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അബുദാബി യില്‍ നിന്നും ദുബായിലേക്ക് 15 ദിര്‍ഹം ടിക്കറ്റ് ചാര്‍ജ്ജ് ഉണ്ടായിരുന്നത് 25 ദിര്‍ഹം ആയി ഉയര്‍ന്നു.
അബുദാബി യില്‍ നിന്നും ഷാര്‍ജ യിലേക്ക് 25 ദിര്‍ഹം ഉണ്ടായിരുന്നത് 35 ദിര്‍ഹം ആയി മാറി. നവംബര്‍ ആദ്യം മുതലാണ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. നേരത്തെ തന്നെ ദുബായില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആര്‍. ടി. എ. യുടെ ബസ്സുകളില്‍ 25 ദിര്‍ഹം ആയിരുന്നു.
നവംബര്‍ രണ്ടു മുതല്‍ സിറ്റിക്കുള്ളിലും മൂന്നക്ക നമ്പറുകളിലും നിരക്കില്‍ 100 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. അബുദാബി വിമാന ത്താവള ത്തിലേക്ക് പോകുന്ന നമ്പര്‍ A1 ബസ്സുകളില്‍ മൂന്നു ദിര്‍ഹം ചാര്‍ജ്ജ് ഉണ്ടായിരുന്നത് ഒരു ദിര്‍ഹം വര്‍ദ്ധിപ്പിച്ചു നാല് ദിര്‍ഹം ആയി മാറി.
അവധി ദിവസ ങ്ങളിലെ കാത്തിരിപ്പിന് വിരാമമിടാന്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. റോഡുകളില്‍ ചെറു വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്താനും ഗതാഗത വകുപ്പിന് പദ്ധതിയുമുണ്ട്. ടാക്സി കളില്‍ രാത്രി പത്തു മണിക്ക് ശേഷം മിനിമം ചാര്‍ജ്ജ് പത്തു ദിര്‍ഹം എന്നതിനാല്‍ ബസ്സുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും വന്നിട്ടുണ്ട്.
-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, ഫോട്ടോ : ഹഫ്സല്‍ ഇമ – അബുദാബി.