അബുദാബി : യു. എ. ഇ. യുടെ ദേശീയ റയില്‍വേ കമ്പനി യായ ഇത്തിഹാദ് റയില്‍ ആദ്യഘട്ട ത്തില്‍ ദുബായ് മുതല്‍ സൌദി അതിര്‍ത്തി യിലെ ഗുവൈഫാത്ത് വരെ യുള്ള പ്രധാന മേഖല കളെയും വ്യവസായ കേന്ദ്ര ങ്ങളെയും ബന്ധിപ്പിക്കും.
അബുദാബി, ദുബായ്, അല്‍ ഐന്‍ എന്നിവയുമായി ബന്ധിച്ച് 628 കിലോ മീറ്റര്‍ വരുന്ന പാത രാജ്യ ത്തിന്റെ വ്യവസായ കേന്ദ്ര ങ്ങളായ ജബല്‍ അലി, മുസഫ, ഖലീഫ തുറമുഖം എന്നിവയും ത്വവീല വ്യവസായ മേഖല, ഫുജൈറ തുറമുഖം എന്നിവയും ഇത്തിഹാദ് റയില്‍ വഴി ബന്ധിക്കും.
അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യുമായി സഹകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തി യാക്കുന്നത്. ഷാ, ഹബ്ഷാന്‍ മേഖല യില്നിന്ന് റുവൈസ് തുറമുഖ ത്തേക്കു പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ ഇതുവഴി കൊണ്ടു പോകാന്‍ ലക്ഷ്യമിടുന്നു.
ജി. സി. സി. രാജ്യ ങ്ങളിലേക്ക് കൂടി പാത വ്യാപിപ്പിക്കുന്ന തോടെ വ്യാപാര മേഖല യില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവും. 1,200 കിലോ മീറ്റര്‍ നീളുന്ന റെയില്‍പാത 2018 ല്‍ എല്ലാ ഘട്ടവും പൂര്‍ത്തി യാവുമ്പോ ഴേക്കും ഏകദേശം 40 ബില്യണ്‍ ദിര്‍ഹം ചെലവ് വരും.