അബുദാബി : ചെറുതും വലുതു മായി നടക്കുന്ന അപകട ങ്ങളിലൂടെ നിരവധി പേരുടെ ജീവനും ആരോഗ്യ ത്തിനും ഭീഷണി സംഭവിക്കുന്ന സാഹചര്യം കുറയ്ക്കുക എന്ന ഉദ്ധേശ വുമായി അബുദാബി പോലീസ് സംഘടിപ്പിച്ച ‘അപകടം ഇല്ലാത്ത ചൂടുകാലം’കാമ്പയിന്‍ ശ്രദ്ധേയമായി.
സിഗ്നലില്‍ ചുവന്ന വെളിച്ചം തെളിഞ്ഞു കിടക്കുമ്പോള്‍ വാഹനം നിര്‍ത്താതിരിക്കുക, റോഡിന്റെ അവസ്ഥ മനസി ലാക്കാതെ യുള്ള വേഗം കൂട്ടല്‍, വാഹന ങ്ങള്‍ക്കിട യില്‍ നിര്‍ബന്ധ മായും വേണ്ട അകലം പാലിക്കാതിരിക്കല്‍, അശ്രദ്ധമായ മറി കടക്കല്‍ എന്നീ കാര്യ ങ്ങളാണ് പ്രധാന മായും അപകട ങ്ങളെ ക്ഷണിച്ചു വരുത്താറുള്ളത്. ഇതെ ക്കുറിച്ചുള്ള മുന്നറിയിപ്പുകളും ബോധ വല്‍കരണ വുമാണ് ‘അപകടം ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്റെ മുഖ്യ ലക്‌ഷ്യം.
ആവര്‍ത്തിച്ച് വരുന്ന റോഡപകട ങ്ങളുടെ പശ്ചാത്തല ത്തില്‍ ടാക്‌സി ഡ്രൈവര്‍മാ ര്‍ക്കായി ഒരുക്കിയ വിവിധ ക്ലാസ്സു കളില്‍ തവാസുല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി യിലെ 277 ഡ്രൈവര്‍മാ രാണ് പങ്കെടുത്തത്. ഗതാഗത നിയമ ങ്ങള്‍ പരിപൂര്‍ണ മായും പാലിക്കുന്ന തിലൂടെ അപകട ങ്ങളുടെ തോത് കുറയ്ക്കുക എന്ന താണ് പദ്ധതി യിലൂടെ ലക്ഷ്യ മാക്കുന്നത് എന്ന് അബുദാബി പോലീസിന്റെ ഗതാഗത വകുപ്പ് തലവന്‍ ലഫ്റ്റനന്‍റ് കേണല്‍ ജമാല്‍ സലീം അല്‍ അംറി അഭിപ്രായപ്പെട്ടു.