ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള്‍ കൂടുന്നു

May 12th, 2013

motor-cycle-driving-in-abudhabi-ePathram അബുദാബി : അശ്രദ്ധമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് കൊണ്ടും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘി ക്കുന്നത് കൊണ്ടും അപകട മരണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
ഫാസ്റ്റ് ഫുഡ് ഹോം ഡെലിവറി, സ്പീഡ് പോസ്റ്റ് വിതരണം, പത്ര വിതരണം എന്നിവ ചെയ്യുന്ന ജീവനക്കാരാണ് ഇരു ചക്ര വാഹനങ്ങള്‍ കൂടുതലായി ഉപയോഗി ക്കുന്നത്.

ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമയ ത്തിനുള്ളില്‍ സാധനങ്ങള്‍ എത്തി ക്കാനാ യിട്ടാണ് റോഡ്‌ സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതി വേഗത്തിലുള്ള യാത്ര എങ്കിലും ഇത് പലപ്പോഴും അപകടങ്ങളില്‍ എത്തിക്കുന്നു.

നഗര പരിധിയില്‍ മോട്ടോര്‍ വാഹന ങ്ങളുടെ വേഗം 60 കിലോ മീറ്ററായി കുറച്ചിട്ടുണ്ട് എങ്കിലും ഇരു ചക്ര വാഹനങ്ങള്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കാറില്ല. ടൂ വീലറു കളില്‍ തിരക്കേറിയ റോഡു കളില്‍ ലൈസന്‍സില്ലാതെ സഞ്ചരിക്കുന്ന കുട്ടികളും അപകടം വിളിച്ചു വരുത്തുന്നു.

അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഇതിനെതിരെ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിയമ ലംഘകര്‍ക്ക് മന്ത്രാലയ ത്തിന്റെ മുന്നറിയിപ്പ്‌

May 11th, 2013

pedestrian-jaywalkers-epathram
അബുദാബി : ഡ്രൈവര്‍മാര്‍ കൃത്യമായി സിഗ്നല്‍ പാലിച്ച് വാഹനങ്ങള്‍ ഓടിക്കണം എന്നും പച്ച ലൈറ്റ്‌ മാറി മഞ്ഞ ആയാല്‍ വേഗം കുറക്കണം എന്നും ചുവപ്പ് ലൈറ്റ്‌ മറി കടന്നാല്‍ 8 ബ്ലാക്ക്‌ പോയിന്റും 800 ദിര്‍ഹം പിഴയും ഈടാക്കും എന്നും ഈ കൊല്ലം ആദ്യ മൂന്നു മാസ ത്തില്‍ തന്നെ ചുവപ്പ് സിഗ്നല്‍ മറി കടന്നതു മൂലം 11 ശതമാനം അപകട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികാരികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പലപ്പോഴും കാല്‍ നട യാത്രക്കാര്‍ ട്രാഫിക്‌ സിഗ്നലുകള്‍ പാലിക്കുന്നില്ല എന്നും അനുവദിക്കപ്പെട്ട സ്ഥല ങ്ങളിലൂടെ അല്ലാതെ റോഡു മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കി യിട്ടുണ്ട് എന്നും അബുദാബി പോലീസ്‌ മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേഗത നിയന്ത്രിക്കാനായി അബുദാബിയില്‍ ചുവപ്പ് റോഡ്

May 7th, 2013

red-road-in-abudhabi-ePathram
അബുദാബി : തല്‍സ്ഥാന നഗരിയില്‍ വാഹന ങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ പ്രധാന റോഡുകളില്‍ ചുവപ്പ് നിറം അടയാള പ്പെടുത്തി വേഗതാ മുന്നറിയിപ്പ് നല്‍കിയതായി അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. അമിത വേഗം നിയന്ത്രിച്ച് അപകട നിരക്കു കുറക്കു ന്നതി നായിട്ടാണ് ഗതാഗത വകുപ്പ്‌, അബുദാബി മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് പുതിയ സംവിധാനം നടപ്പി ലാക്കിയത്‌.

ഇതിന്റെ ഭാഗമായി ഹൈവേകളിലെ അപകട സാധ്യത കൂടുതല്‍ ഉള്ള മേഖലകളില്‍ പ്രത്യേകിച്ച് വളവുകളിലും തിരിവുകളിലും റസിഡന്‍ഷ്യല്‍ ഏരിയ കളിലും സ്കൂളുകള്‍ ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കു സമീപവും വാഹനം ഓടിക്കുന്ന വേഗത, നിലവില്‍ ഉള്ളതിനേക്കാള്‍ പത്തു കിലോ മീറ്റര്‍ മുതല്‍ മുപ്പതു കിലോ മീറ്റര്‍ വരെ കുറക്കാനായി ജനങ്ങ ളുടെ ശ്രദ്ധയില്‍ പ്പെടും വിധമാണ് റോഡുകളില്‍ അമ്പതിലേറെ മീറ്റര്‍ നീള ത്തില്‍ റോഡിന്റെ നിറം ചുവപ്പാക്കി മാറിയത്.

ഇവിടെ തീരുമാനിച്ച വേഗത യില്‍ കൂടുതല്‍ വേഗ ത്തില്‍ വാഹനം ഓടിക്കുന്നവരെ പിടി കൂടാനായി വേഗ നിയന്ത്രണ ക്യാമറകളും സ്ഥാപിക്കും. ഈ വര്‍ഷം അവസാന ത്തോടെ നഗര ത്തിലെ കൂടുതല്‍ റോഡു കളില്‍ ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കും.

ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ് ന്യൂസ്‌ പത്രം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രാഫിക് ഫൈനുകള്‍ : സമയ പരിധി ആഗസ്റ്റ്‌ നാലു വരെ നീട്ടി

May 7th, 2013

accident-epathram
അബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ക്കുള്ള പിഴകള്‍ തവണ കളായി അടക്കുവാന്‍ അബുദാബി ട്രാഫിക്‌ ഡിപ്പാര്‍ട്ട് മെന്റ് പ്രഖ്യാപി ച്ചിരുന്ന സമയ പരിധി ആഗസ്റ്റ്‌ നാലു വരെ നീട്ടി.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കു പുറമേ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റി ന്റെ കീഴിലുള്ള മവാഖിഫ് പിഴയും തവണ വ്യവസ്ഥ യില്‍ അടയ്ക്കാന്‍ സാധിക്കും. പിഴ അടക്കുന്ന തോടെ കാലാവധി തീര്‍ന്ന വാഹന ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയും.

ചുരുങ്ങിയത്‌ രണ്ടു നിയമ ലംഘന ങ്ങളില്‍ എങ്കിലും കുടുങ്ങി യവര്‍ക്കും പിഴ സംഖ്യ 1000 ദിര്‍ഹം എങ്കിലും അടക്കാനുള്ള വര്‍ക്കും മുന്‍പു തവണ വ്യവസ്ഥ യില്‍ പിഴ അടയ്ക്കാത്ത വര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.

വാഹന ലൈസന്‍സ് കാലാവധി തീര്‍ന്നു മൂന്നു മാസം പിന്നിട്ട വര്‍ക്കാണു രണ്ടു ഘട്ടമായി അടയ്ക്കാന്‍ അനുമതി. ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ അതു പുതുക്കിയ ശേഷമാണ് ആനുകൂല്യ ങ്ങള്‍ക്ക് അപേക്ഷി ക്കേണ്ടത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ വാഹനാപകടം : 22 പേര്‍ മരിച്ചു

February 5th, 2013

accident-epathram
അബുദാബി : അല്‍ ഐനില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകട ത്തില്‍ 22 പേര്‍ മരിച്ചു. മരിച്ചവര്‍ എല്ലാവരും ഏഷ്യന്‍ രാജ്യ ങ്ങളില്‍ നിന്നുള്ള വരാണ്. ഇവരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനത്തു നിന്നുള്ള സാഗര്‍മാല്‍ നിബന്റാം, അബ്ദു റഹിം അല്‍ അസീസ്, ഇബ്രാഹിം മൊയ്തീന്‍ എന്നിവ രാണ് ഇവര്‍.

ക്ലീനിംഗ് കമ്പനി തൊഴിലാളി കളെ കയറ്റിപ്പോകുന്ന ബസ്സില്‍ കോണ്‍ക്രീറ്റ് ലോറി ഇടിച്ച് മറിയുക യായിരുന്നു. ബ്രേക്ക് തകരാര്‍ ആയതാണ് അപകട കാരണം എന്നു അബുദാബി പോലീസ് ഡയരക്ടറേറ്റിലെ ഹെഡ് ഓഫ് ദി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാത്തി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

52 of 581020515253»|

« Previous Page« Previous « അവതാര്‍ ഗോള്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബി ഷോറൂം മമ്മൂട്ടി ഉദ്ഘാടനംചെയ്തു
Next »Next Page » ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine