അബുദാബി : പൊതു ഗതാഗത മേഖലയുടെ വികസന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ത്ത് പുതിയ ഒന്‍പത് ബസ്സുകള്‍ കൂടി സര്‍വീസ് ആരംഭിക്കും.
അബുദാബി സിറ്റിയില്‍ നിന്നും ഡല്‍മാ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഐക്കാഡ് സിറ്റി, അബുദാബി യൂണിവേഴ്‌സിറ്റി, മസ്ദാര്‍ സിറ്റി, ഷാലില്ലാഹ് ഈസ്റ്റ്, അല്‍ഫല അല്‍ ജദീദ, അല്‍ വത്ബ സൂഖ് എന്നിവിടങ്ങളി ലേക്കാണ് പുതിയ ബസ് സര്‍വീസുകള്‍.
അതോടൊപ്പം നിലവിലുള്ള 26 റൂട്ടുകളിലും മാറ്റങ്ങള്‍ വരുത്തി യിട്ടുണ്ട്. മുന്‍പ് 116 നമ്പര്‍ ബസ്സ് പോയിരുന്ന റൂട്ടു കളിലേക്ക് ഇനി മുതല്‍ 102, 115 നമ്പര്‍ ബസ്സുകളാണ് സേവനം നടത്തുക.
നമ്പര്‍ 150 നു പകരം 155, 210, 404, 405, 406 എന്നീ നമ്പറുകള്‍ സേവനം നടത്തും.
- pma