അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്കൂളു കളില്‍ പുതിയ അധ്യയന വര്‍ഷ ത്തിനു ഏപ്രില്‍ ഒന്നിനു തുടക്ക മായി.
പുത്തൻ വസ്ത്ര ങ്ങളും പുസ്തക ങ്ങളുമായി സ്കൂളു കളിൽ എത്തിയ കുരുന്നുകൾ ആവേശ ത്തിലാണ്.
നാട്ടിലേതിനേക്കാള്‍ രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ അധ്യയന വര്‍ഷം തുടങ്ങുന്നത്. സി. ബി. എസ്. ഇ, കേരള സിലബസ് സ്കൂളുകളും ഇതില്‍ പ്പെടുന്നു. ഏകദേശം രണ്ടു ലക്ഷ ത്തോളം വിദ്യാര്‍ത്ഥി കളാണ് ഈ വര്‍ഷം സ്കൂളു കളില്‍ എത്തി യിരിക്കുന്നത്.
.
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മാര്‍ച്ച് 19 നാണ് സ്കൂളുകള്‍ അടച്ചത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ക്ളാസ്സുകള്‍, ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു ചൂട് ശക്ത മാവുന്ന ജൂണ്‍ അവസാന വാരം അടക്കു കയും ചെയ്യും.
ഇതിനിടെ അബുദാബി യിൽ വില്ലാ സ്കൂളു കളുടെ പ്രവർത്തനം നിരോധിച്ച തിനാൽ നിരവധി കുട്ടികൾ ഗൾഫ് ജീവിതം അവസാനി പ്പിച്ചു നാട്ടിലേക്കു പോയിരുന്നു.
അടച്ചു പൂട്ടിയ വില്ലാ സ്കൂളു കൾക്ക് പ്രവർത്തി ക്കാൻ അബുദാബി എജ്യൂക്കേഷൻ കൌണ്‍സിൽ മുസ്സഫ യിൽ പുതിയ സ്കൂൾ അനുവദിച്ചത് ഏറെ പേർക്ക് ആശ്വാസം നൽകി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം