അബുദാബി : റമദാനില്‍ അബുദാബി പോലീസ് ആവിഷ്‌കരിച്ച റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതി 30 ലക്ഷത്തിലധികം പേരില്‍ എത്തിക്കാന്‍ കഴിഞ്ഞ തായി അധികൃതര്‍ അറിയിച്ചു.
വാഹന ങ്ങളുടെ സുരക്ഷ, യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍, കാല്‍നട യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്നീ മൂന്ന് വിഭാഗ ങ്ങളില്‍ ആയാണു പ്രചാരണം നടന്നത്.
വിവിധ ഭാഷകളിലുള്ള ലഘു ലേഖകള്‍ വിതരണം ചെയ്തും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റു കളിലൂടെയുമാണ് പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയത്. ഫേസ് ബുക്ക്, ട്വിറ്റര്‍ യൂ ട്യൂബ് വഴിയും റോഡ് സുരക്ഷാ മാര്‍ഗ ങ്ങള്‍ കാര്യക്ഷമ മായി നടത്താനായതായി അബുദാബി പോലീസ് വ്യക്തമാക്കി.