അബുദാബി : കേരള ത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര് ഫെര്ണാണ്ട സിന്റെ നിര്ദേശം ഉടന് നടപ്പിലാക്കണം എന്ന് എന്. എച്ച്. പ്രവാസി ആക്ഷന് കൌണ്സില് അഭിപ്രായപ്പെട്ടു.
ഭൂമി ശാസ്ത്ര പരമായ കേരള ത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററില് തന്നെ മികച്ച രീതി യില് റോഡ് വികസനം നടപ്പിലാക്കാന് കഴിയും എന്നിരിക്കെ വികസന ത്തിന്െറ മറവില് പ്രവാസികള് അടക്കമുള്ള ലക്ഷ ക്കണക്കിനു പേരെ ജനിച്ച ഭൂമി യില് നിന്ന് പിഴുതെറിയ പ്പെടുന്ന തര ത്തില് കുത്തക ബി. ഒ. ടി. ലോബി കള്ക്ക് കൈ മാറാനുള്ള രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം എന്നും ആക്ഷന് കൌണ്സില് അഭിപ്രായപ്പെട്ടു .
30 മീറ്ററില് ദേശീയ പാത വികസിപ്പിക്കുക യാണെങ്കില് അതോട് സഹകരിക്കാമെന്ന് ദേശീയ പാത സംരക്ഷണ സമിതി അടക്കമുള്ള സമര സംഘടനകള് നേരത്തേ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭൂമി, സര്ക്കാര് മൂന്ന് പതിറ്റാണ്ട് മുമ്പെ ങ്കിലും ഏറ്റെടുത്തു കഴിഞ്ഞതു മാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.
ദേശീയ പാത വികസിപ്പിക്കുന്ന കാര്യ ത്തില് സര്ക്കാറിന് ആത്മാര്ഥത ഉണ്ടെങ്കില് പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗ പ്പെടുത്തി കേരള ത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരം ഉണ്ടാക്കണം.
ജനങ്ങളില് നിന്ന് ഭൂമി ഏറ്റെടുത്ത്, ജന ങ്ങളുടെ നികുതി പ്പണം കൊണ്ടു ഉണ്ടാക്കിയ റോഡുകള് വന്കിട ബി. ഒ. ടി. കമ്പനി കള്ക്ക് തീറെഴുതി ക്കൊടുക്കാനുള്ള കുത്സിത നീക്കം തിരിച്ചറിയണം എന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനി കളാണ് ബി. ഒ. ടി. പിരിവിനായി ഒരുങ്ങി നില്ക്കുന്നത് എന്നും ഇത്തര ക്കാര്ക്ക് കേരള ത്തിന്റെ മണ്ണ് വിട്ടു നല്കാനാകില്ല എന്നും ആക്ഷന് കൌണ്സില് അഭിപ്രായപ്പെട്ടു .
-അയച്ചു തന്നത് : സലിം നൂര് ഒരുമനയൂര്