അബുദാബി : യാത്രക്കാര്‍ക്ക് പോകേണ്ട തായ സ്ഥല ത്തിന്റെ വിവര ങ്ങളോടൊപ്പം തന്നെ പരസ്യ ങ്ങളും വിനോദ ത്തിനാ യുള്ള സംവിധാന ങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ജി. പി. എസ്. സംവിധാനം ഒരുക്കി തല സ്ഥാനത്തെ ടാക്‌സി കളില്‍ ‘ടച്ച് സ്‌ക്രീന്‍’ സംവിധാനം വരുന്നു.
പുതിയ സ്ഥല ങ്ങളിലേക്ക് യാത്ര ചെയ്യുന്ന വരുടെ ആശങ്ക അകറ്റുന്ന തോടൊപ്പം യാത്ര യുടെ വിരസതയും കുറയ്ക്കും. പരീക്ഷണ അടി സ്ഥാന ത്തില്‍ 20 ടാക്‌സി കളില്‍ ഈ സംവി ധാനം സ്ഥാപിച്ചത് മികച്ച പൊതു ജന അഭിപ്രായം നേടി യിരുന്നു. ഈ മാസം തന്നെ കൂടുതല്‍ ടാക്സി കളില്‍ ഈ സംവിധാനം നടപ്പാക്കു മെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം അവസാന ത്തോടെ 5,000-ത്തോളം ടാക്‌സി കളില്‍ പുതിയ ടച്ച് സ്‌ക്രീന്‍ സംവിധാനം ഉള്‍പ്പെടുത്തും. 5 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്കമുള്ള ടാക്‌സികള്‍ മാറ്റി പുതിയവ യില്‍ ആയിരിക്കും ഈ സംവിധാനം നടപ്പാക്കുക.