മവാഖിഫ് പുതിയ ഓഫീസ് ഇലക്ട്രാ സ്ട്രീറ്റില്‍

November 2nd, 2013

അബുദാബി : ശൈഖ് സായിദ് ഒന്നാം സ്ട്രീറ്റി ലെ (ഇലക്ട്രയില്‍) ഇന്‍റര്‍സെക്ഷനില്‍ അബു ദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പുതിയ കസ്റ്റമര്‍ സര്‍വീസ് സെന്‍റര്‍ തുറന്നു. രാവിലെ 8 മുതല്‍ രാത്രി 8 വരെ ഓഫീസ് പ്രവര്‍ത്തിക്കും.

ഈ ഭാഗത്തെ താമസക്കാര്‍ക്ക് കാര്‍ പാര്‍ക്കിംഗ് പെര്‍മിറ്റിനു വേണ്ടി ഇവിടെ അപേക്ഷ നല്‍കാ നാവും. ഇവിടെ നിന്നും ലഭ്യമാകുന്ന പെര്‍മിറ്റ് ഉപയോഗിച്ച് ഈ പ്രദേശത്തെ ഏത് പാര്‍ക്കിംഗ് ഏരിയ യിലും വാഹന ങ്ങള്‍ പാര്‍ക്കു ചെയ്യാം.

പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ നാഷണല്‍ ഐഡി യുടെ കോപ്പികള്‍, റസിഡന്‍സി വിസ യുള്ള പാസ്‌പോര്‍ട്ട്, താമസ സ്ഥലത്തിന്റെ ലീസ് കോണ്‍ട്രാക്ട്, വാഹന ത്തിന്റെ ഉടമസ്ഥ രേഖ എന്നിവ ഹാജരാക്കണം.

ഒരു വ്യക്തിയുടെ ആദ്യത്തെ വാഹന ത്തിന് ഒരു വര്‍ഷ ത്തേക്ക് 800 ദിര്‍ഹവും രണ്ടാമത്തെ വാഹന ത്തിന് 1200 ദിര്‍ഹ വുമാണ് ഫീസ് അടക്കേണ്ടി വരിക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ഇലക്ട്രിക് ബസ്സ്‌ സര്‍വീസ് ആരംഭിച്ചു

September 26th, 2013

electric-bus-in-abudhabi-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ ഇലക്ട്രിക് ബസ്സ്‌ സര്‍വീസ് ആരംഭിച്ചു. വൈദ്യുതിയാല്‍ ബാറ്ററി ചാര്‍ജ്ജ്‌ ചെയ്തു പ്രവര്‍ത്തി ക്കുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ്സിന്‍െറ പരീക്ഷണ ഓട്ടമാണ് ആരംഭിച്ചത്.

പരിസ്ഥിതി മലീനീകരണവും ശബ്ദ മലിനീകരണവും കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ഗതാഗത വകുപ്പ് ഇലക്ട്രിക്ക് ബസ്സുകള്‍ നിരത്തില്‍ ഇറക്കിയത്. നിലവിലെ നിരക്ക് തന്നെയാണ് ഇലക്ട്രിക് ബസ്സിലും കൊടുക്കേണ്ടി വരിക.

ആറ് മാസം നീളുന്ന പരീക്ഷണ ഓട്ടത്തിനിടെ യാത്രക്കാരില്‍ നിന്ന് അഭിപ്രായവും സ്വീകരിക്കും. പരീക്ഷണം വിജയിക്കുക യാണെങ്കില്‍ നിലവിലെ ഡീസല്‍ ബസ്സുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കും.

നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താന്‍ സാധിക്കും. മൂന്ന് മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് നാല് ജീവന ക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡ്‌ വികസനം : രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം

September 17th, 2013

അബുദാബി : കേരള ത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ട സിന്‍റെ നിര്‍ദേശം ഉടന്‍ നടപ്പിലാക്കണം എന്ന് എന്‍. എച്ച്. പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഭൂമി ശാസ്ത്ര പരമായ കേരള ത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററില്‍ തന്നെ മികച്ച രീതി യില്‍ റോഡ്‌ വികസനം നടപ്പിലാക്കാന്‍ കഴിയും എന്നിരിക്കെ വികസന ത്തിന്‍െറ മറവില്‍ പ്രവാസികള്‍ അടക്കമുള്ള ലക്ഷ ക്കണക്കിനു പേരെ ജനിച്ച ഭൂമി യില്‍ നിന്ന് പിഴുതെറിയ പ്പെടുന്ന തര ത്തില്‍ കുത്തക ബി. ഒ. ടി. ലോബി കള്‍ക്ക് കൈ മാറാനുള്ള രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുക യാണെങ്കില്‍ അതോട് സഹകരിക്കാമെന്ന് ദേശീയ പാത സംരക്ഷണ സമിതി അടക്കമുള്ള സമര സംഘടനകള്‍ നേരത്തേ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭൂമി, സര്‍ക്കാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പെ ങ്കിലും ഏറ്റെടുത്തു കഴിഞ്ഞതു മാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.

ദേശീയ പാത വികസിപ്പിക്കുന്ന കാര്യ ത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗ പ്പെടുത്തി കേരള ത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരം ഉണ്ടാക്കണം.

ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത്, ജന ങ്ങളുടെ നികുതി പ്പണം കൊണ്ടു ഉണ്ടാക്കിയ റോഡുകള്‍ വന്‍കിട ബി. ഒ. ടി. കമ്പനി കള്‍ക്ക് തീറെഴുതി ക്കൊടുക്കാനുള്ള കുത്സിത നീക്കം തിരിച്ചറിയണം എന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനി കളാണ് ബി. ഒ. ടി. പിരിവിനായി ഒരുങ്ങി നില്‍ക്കുന്നത് എന്നും ഇത്തര ക്കാര്‍ക്ക് കേരള ത്തിന്‍റെ മണ്ണ് വിട്ടു നല്‍കാനാകില്ല എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

-അയച്ചു തന്നത് : സലിം നൂര്‍ ഒരുമനയൂര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തിലധികം പേര്‍ക്ക് പിഴ

September 4th, 2013

cell-phone-talk-on-driving-ePathram
അബുദാബി : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ഫോണ്‍ ഉപയോഗിച്ച 17 467 പേര്‍ക്ക് അബുദാബി യില്‍ പിഴ നല്‍കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇങ്ങിനെ നിയമ ലംഘനം നടത്തിയ വര്‍ക്കു 200 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുകളും ചുമത്തിയതായും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റു വരെയുള്ള കണക്കാണിത്. സെല്‍ ഫോണ്‍ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും ഗുരുതര മായ അപകട ങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യു മെന്നും സ്വയം രക്ഷ ഓര്‍ത്തെങ്കിലും വാഹനം ഓടിക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അധികൃതര്‍ ഒര്‍മ്മിപ്പിച്ചു.

അതേസമയം അനധികൃതമായി റോഡ് മുറിച്ചു കടന്ന ഇരുപത്തി എണ്ണായിരം പേര്‍ക്ക് പിഴ ചുമത്തി യതായും ട്രാഫിക് ഇന്‍വെസ്റ്റി ഗേഷന്‍സ് വിഭാഗം വ്യക്തമാക്കി.

കാല്‍നട യാത്ര ക്കാരുടെ സുരക്ഷ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടി ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങി ലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് മാസ ത്തിനിട യിലാണ് ഇത്രയും കാല്‍നട യാത്ര ക്കാര്‍ക്ക് പിഴ ചുമത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ ‘മവാഖിഫ് ‘ പെയ്ഡ് പാര്‍ക്കിംഗ് വരുന്നു

August 30th, 2013

mawaqif-pay-to-park-epathram അബുദാബി : മവാഖിഫ് പെയ്ഡ് പാര്‍ക്കിംഗ് പദ്ധതി അല്‍ഐനി ലേക്കും വ്യാപിപ്പിക്കും എന്ന് അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു. വിവിധ ഘട്ട ങ്ങളിലായാണ് പദ്ധതി നടപ്പിൽ വരുത്തുക. തിരക്കേറിയതും സ്ഥല പരിമിതി ഉള്ളതുമായ ഭാഗ ങ്ങളി ലാണ് ആദ്യം മവാഖിഫ് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഏർപ്പെടുത്തുക.

വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നല്‍കുക എന്നതിനൊപ്പം പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഗതാഗത മന്ത്രാലയ ത്തിന്‍െറ തീരുമാന ത്തിന്‍െറ ഭാഗ മായാണ് പെയ്ഡ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുന്നത് എന്ന് മവാഖിഫ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് ബിന്‍ ഫഹദ് അല്‍ മുഹൈരി അറിയിച്ചു.

അല്‍ ഐനില്‍ ചില ഭാഗങ്ങളില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അടയാള പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ മവാഖിഫ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പാര്‍ക്കിംഗ് നിരക്കുകള്‍ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ പാര്‍ക്കിംഗ് നിയമ ങ്ങളോട് ജനങ്ങൾ സഹകരിക്കണം എന്നും നിര്‍ദേശ ങ്ങള്‍ മവാഖിഫിനെ അറിയി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

48 of 581020474849»|

« Previous Page« Previous « കെ. എസ്. സി. ‘വേനൽ തുമ്പികൾ’ ശ്രദ്ധേയമാവുന്നു
Next »Next Page » പ്രകൃതി യുമായി ഇണങ്ങി ചേര്‍ന്ന് സമ്മര്‍ ക്യാമ്പിലെ കുരുന്നുകള്‍ »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine