എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

January 15th, 2016

air-india-express-epathram അബുദാബി : തലസ്ഥാന നഗരി യില്‍ നിന്നും മംഗലാ പുരത്തേ ക്കുള്ള നിരക്കില്‍ കുറവ് വരുത്തി യതായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ അറിയിച്ചു. പുതിയ നിരക്ക് ശനിയാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വരിക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസ ങ്ങളില്‍ രാവിലെ 9.40നു വിമാനം പുറപ്പെടും. മസ്കറ്റ് വഴി പോകുന്ന വിമാനം വൈകീട്ട് 4. 15ന് മംഗലാ പുരത്ത് എത്തും. 361 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. നികുതി കള്‍ എല്ലാം പഴയതു പോലെ തന്നെ ആയി രിക്കും.

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു

November 7th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഗതാഗത മേഖല യിലെ വികസന ങ്ങളും അതി നൂതന സംവി ധാന ങ്ങളും ചർച്ച ചെയ്യുന്ന റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം അബു ദാബി യിൽ നടന്നു. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തില്‍ ‘റോഡ് സുരക്ഷാ നിർവ്വഹണവും വിവേക മായ ഗതാഗത പദ്ധതിയും’ എന്ന ശീർഷക ത്തിൽ സംഘടി പ്പിച്ച സമ്മേളനം, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്‌റ്റനന്റ് ജനറൽ സെയ്‌ഫ് അബ്‌ദുല്ല അൽ ഷാഫർ ഉദ്‌ഘാടനം ചെയ്‌തു.

യൂറോപ്യൻ ട്രാൻസ്‌പോർട്ട് സേഫ്‌റ്റി കൗൺസിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അന്റോണിയോ അവെനോസോ, അറബിക് ഓർഗ നൈസേ ഷൻ ഫോർ ട്രാഫിക് സേഫ്‌റ്റി പ്രസിഡന്റ് അഫീഫ് അൽ ഫാരിഖി, എമിറേറ്റ്‌സ് ട്രാഫിക് സേഫ്‌റ്റി സൊസൈറ്റി ഉദ്യോഗ സ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

റോഡ് സുരക്ഷാ മേഖല യിൽ പ്രവർത്തിക്കുന്ന സമിതി അംഗങ്ങളും രാജ്യാന്തര, ദേശീയ, പ്രാദേശിക റോഡ് ഗതാഗത പ്രതിനിധി കളും സർക്കാർ – സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗ സ്‌ഥരും സാമൂഹിക സംഘടനാ പ്രതിനിധി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു. റോഡ്‌ അപകട ങ്ങളില്‍ നിന്നും റോഡ് ഉപയോക്‌താ ക്കളെ സംരക്ഷി ക്കാൻ വേണ്ട നടപടി കള്‍ ചര്‍ച്ച ചെയ്തു.

- pma

വായിക്കുക: , ,

Comments Off on റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു

വേഗ പരിധി : പോലീസ് ബോധ വല്‍കരണം ആരംഭിച്ചു

October 29th, 2015

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
അബുദാബി : നവംബര്‍ 15 മുതല്‍ പ്രാബല്യത്തിലാകുന്ന അബുദാബി – ഗുവൈഫാത്ത് റോഡിലെ വേഗ പരിധി യെ കുറിച്ചുള്ള ബോധ വല്‍കരണ ക്യാമ്പയിന് തുടക്ക മായി.

രാജ്യത്തെ ഏറ്റവും പ്രധാന ദേശീയ പാത യിലെ വേഗ മാറ്റം ഡ്രൈവര്‍ മാരെ അറിയിക്കുന്ന തിനായുള്ള ബോധ വല്‍ കരണ ക്യാമ്പയിന്‍ പശ്‌ചിമ അബു ദാബി യിലെ സര്‍ക്കാര്‍ – സ്വകാര്യ സ്‌ഥാപന ങ്ങളുടെ സഹകരണ ത്തോടെ യാണ് നടത്തു ന്നത് എന്ന് വെസേ്‌റ്റണ്‍ റീജ്യണ്‍ ട്രാഫിക് വിഭാഗം ചീഫ് മേജര്‍ സുഹൈല്‍ സയാ അല്‍ മസ്റൂയി അറിയിച്ചു.

മൂന്നു ഭാഗ മായാണ് അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി പുതുക്കി നിശ്‌ചയിക്കുന്നത്. ഗതാ ഗത നിയമം ലംഘി ക്കുന്ന വരെ പിടികൂടാന്‍ ആധുനിക സൗകര്യ ങ്ങളുള്ള റഡാറു കള്‍ സ്ഥാപി ച്ചിട്ടുണ്ട്. ഓരോ ഭാഗ ങ്ങളിലും കൂടുതലായി അനുവദി ക്കുന്ന 20 കിലോ മീറ്ററും മറി കടക്കുമ്പോള്‍ റഡാര്‍ പിടി കൂടും.

വിവിധ ഭാഷ കളില്‍ റോഡു സുരക്ഷാ നിയമ ങ്ങളും പുതിയ വേഗ നിയന്ത്രണം അനുസരിച്ച് വാഹനം ഓടിക്കണം എന്നുള്ള വിശദാംശ ങ്ങള്‍ അടങ്ങിയ ലഘു ലേഖക കളും ബ്രോഷറു കളും പോലീസ് വിതരണം ചെയ്തു. വേഗ പരിധി യിലെ മാറ്റം ജന ങ്ങളുടെ സംരക്ഷണം ഉറപ്പാക്കും എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓര്‍മ്മിപ്പിച്ചു.

* അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

- pma

വായിക്കുക: , , , ,

Comments Off on വേഗ പരിധി : പോലീസ് ബോധ വല്‍കരണം ആരംഭിച്ചു

നവംബറില്‍ ഇന്ധല വില കുറയും

October 29th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : പെട്രോളിനും ഡീസലിനും വില കുറച്ചു കൊണ്ട് നവംബര്‍ മാസ ത്തിലെ ​യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാ പിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.

ഡീസല്‍ ലിറ്ററിന് രണ്ടു ഫില്‍സും പെട്രോള്‍ ഒന്‍പതു ഫില്‍സുമാണ് കുറച്ചത്. ​

പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു ലീറ്റര്‍ ഡീസലിന് 1 ദിര്‍ഹം 87 ഫില്‍സും സൂപ്പര്‍ പെട്രോള്‍ ലീറ്ററിന് 1 ദിര്‍ഹം 81ഫില്‍സും സ്പെഷല്‍ 1 ദിര്‍ഹം 70 ഫില്‍സും ഇ – പ്ലസ് 1ദിര്‍ഹം 63 ഫില്‍സും ആയിരിക്കും.

* പെട്രോളിന് വില കുറയും

* പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

- pma

വായിക്കുക: , , , ,

Comments Off on നവംബറില്‍ ഇന്ധല വില കുറയും


« Previous Page« Previous « എം. കെ. അർജുനന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്
Next »Next Page » നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine