അബുദാബി : മോശം ടയര്‍ ഉപയോഗിച്ചു അപകട ങ്ങള്‍ക്കു അവസരം ഉണ്ടാക്കിയതിനു അബുദാബി ട്രാഫിക് പോലീസ് 22000 ത്തോളം വാഹന ങ്ങള്‍ പിടികൂടി.
ഈ വര്‍ഷം ആദ്യത്തെ ആറ് മാസം നടത്തിയ പരിശോധന യിലാണ് ഇത്ര യധികം വാഹനങ്ങള്‍ പിടി കൂടിയത്. വാഹന ങ്ങളുടെ ടയറുകളിലെ വായു സമ്മര്‍ദം കൃത്യമായി പരിശോധിക്കണം എന്നും ഗുണ മേന്‍മ ഉറപ്പു വരുത്തണം എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
കൃത്യമായ ഇടവേള കളില്‍ ടയറുകള്‍ പരിശോധിക്കണം എന്നും എന്തെങ്കിലും കേടു പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ മാറ്റാന്‍ തയാറാകണം എന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.
റോഡുകള്‍ സുരക്ഷിതവും അപകട രഹിതവു മാക്കുന്നതിന് ‘അപകടങ്ങള്‍ ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്‍ ആഭ്യന്തര മന്ത്രാലയ ത്തിന്‍െറ കീഴില്‍ നടത്തിയിരുന്നു.
ഗുണമേന്‍മ ഇല്ലാത്ത ടയര്‍ ഉപയോഗി ക്കുന്ന വാഹന ങ്ങള്‍ ഒരാഴ്ച പിടിച്ചു വെക്കുകയും 200 ദിര്‍ഹം പിഴ വിധി ക്കുകയും ചെയ്യും. യാത്രക്കിടെ ടയറു കള്‍ കേടായാല്‍ റോഡിന്‍െറ വശത്തേക്ക് മാറ്റിയിട്ട ശേഷം മാത്രം അറ്റ കുറ്റ പ്പണികള്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ടയറുകള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട ങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നിലവാര മില്ലാത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
- pma