രക്ത സാക്ഷി കള്‍ക്കുള്ള സ്മാരകം ശൈഖ് സായിദ് പള്ളിക്കരികെ നിര്‍മ്മിക്കുന്നു

November 18th, 2015

uae-martyrs-in-yemen-ePathram
അബുദാബി : രാജ്യ ത്തിന്നായി രക്ത സാക്ഷിത്വം വഹിച്ച സൈനി കര്‍ക്കായി സ്മാരകം നിര്‍മ്മിക്കും എന്ന് മാര്‍ട്ടിയേഴ്‌സ് ഫാമിലീസ് അഫയേഴ്‌സ് ഓഫീസ് (എം. എഫ്. എ. ഒ.) അറിയിച്ചു.

അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നിര്‍ദേശ പ്രകാരം ശൈഖ് സായിദ് മസ്ജിദിന്റെ കിഴക്ക് വശത്ത് ശൈഖ് സായിദ് റോഡിന്റെ സമീപത്തായി ട്ടാണ് രക്ത സാക്ഷി കള്‍ക്ക് സ്മാരകം ഒരുക്കുന്നത്.

അബുദാബി നഗര ത്തിന്റെ എല്ലാ ഭാഗ ങ്ങളില്‍ നിന്നും എത്തി പ്പെടാനുള്ള സൗകര്യം പരിഗണി ച്ചാണ് ഇവിടെ സ്മാരകം നിര്‍മ്മി ക്കുന്നത് എന്ന് ഓഫീസ് അധികൃതര്‍ വ്യക്ത മാക്കി.

ദേശീയ തല ത്തിലുള്ള പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രം എന്ന നില യിലാ യിരിക്കും സ്മാരകം പണിയുക. രാജ്യ ത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരപുത്രന്മാര്‍ക്കുള്ള ഉചിതമായ അംഗീകാരം കൂടിയാകും ഇത് എന്നും അധികൃതര്‍ വ്യക്തമാക്കി.

* യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

- pma

വായിക്കുക: ,

Comments Off on രക്ത സാക്ഷി കള്‍ക്കുള്ള സ്മാരകം ശൈഖ് സായിദ് പള്ളിക്കരികെ നിര്‍മ്മിക്കുന്നു

അബുദാബി സയന്‍സ് ഫെസ്‌റ്റിവല്‍

November 12th, 2015

അബുദാബി : അഞ്ചാമത് അബുദാബി സയന്‍സ് ഫെസ്‌റ്റിവല്‍ നവംബര്‍ 12 മുതല്‍ 22 വരെ നടക്കും.

അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സിലും ടെക്‌നോളജി ഡെവലപ്പ്‌മെന്റ് കമ്മിറ്റി യും സംയു ക്തമായി സംഘടി പ്പിക്കുന്ന സയന്‍സ് ഫെസ്‌റ്റിവല്‍, അബുദാബി യിലെ മുഷ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കിലും അല്‍ ഐന്‍ കാഴ്‌ച ബംഗ്ലാവി ലുമായി നടക്കും.

മുഷ്‌രിഫ് പാര്‍ക്കില്‍ വ്യാഴാഴ്‌ച 4 മണി മുതല്‍ രാത്രി 10 മണി വരെയും വെള്ളി, ശനി ദിവസ ങ്ങളില്‍ ഉച്ച കഴിഞ്ഞു 2 മണി മുതല്‍ രാത്രി 10 മണി വരെ യും ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയും സയന്‍സ് ഫെസ്റ്റിവലില്‍ നടക്കും. അല്‍ ഐന്‍ കാഴ്‌ച ബംഗ്ലാവില്‍ എല്ലാ ദിവസവും വൈകു ന്നേരം 3 മണി മുതല്‍ രാത്രി 8 മണി വരെ യുമാണു പ്രവേശന സമയം.

ശാസ്ത്ര ലോകത്തെ ഏറ്റവും പുതിയ കണ്ടെ ത്തലു കളും കൗതുക ങ്ങളു മെല്ലാം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. കലാ സാംസ്‌കാ രിക പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on അബുദാബി സയന്‍സ് ഫെസ്‌റ്റിവല്‍

വ്യാജ മെഡിക്കല്‍ ലീവ് ലെറ്റര്‍ നിര്‍മ്മാണം : ടൈപ്പിംഗ് സെന്റര്‍ അടച്ചു പൂട്ടി

November 10th, 2015

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ബനിയാസില്‍ വ്യാജ മെഡിക്കല്‍ ലീവ് ലെറ്ററു കള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തിരുന്ന ടൈപ്പിംഗ് സെന്റര്‍ പോലീസ് അടച്ചു പൂട്ടി. നൂതന സോഫ്‌റ്റ് വെയറുകള്‍ ഉപയോ ഗിച്ച്, ടൈപ്പിംഗ് സെന്റര്‍ നടത്തിപ്പുകാരായ രണ്ടു പേരാണ് 50 ദിര്‍ഹം നിരക്കില്‍ ലീവ് ലെറ്ററു കള്‍ തയ്യാറാക്കി നല്‍കി യത്.

പിടി യിലായ രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനും ഒരാള്‍ ബംഗാളി യുമാണ് എന്ന് സി. ഐ. ഡി. വകുപ്പ് തലവന്‍ കേണല്‍ റാഷിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു.

രഹസ്യ വിവരത്തെ ത്തുടര്‍ന്ന് നടത്തിയ പരിശോധന യിലാണ് പ്രതി കള്‍ വലയില്‍ ആയത് എന്ന് സി. ഐ. ഡി. വകുപ്പിലെ ‘ഓര്‍ഗനൈസ്ഡ് ക്രൈം’ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് കേണല്‍ താഹിര്‍ അല്‍ ദാഹിരി വ്യക്തമാക്കി. ഇത്തരം വ്യാജന്മാരെ പ്രോത്സാഹി പ്പിക്കരുത് എന്നും അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on വ്യാജ മെഡിക്കല്‍ ലീവ് ലെറ്റര്‍ നിര്‍മ്മാണം : ടൈപ്പിംഗ് സെന്റര്‍ അടച്ചു പൂട്ടി

മയക്കു മരുന്ന് മാഫിയ പോലീസ് വലയില്‍

November 9th, 2015

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : കഴിഞ്ഞ രണ്ടു മാസത്തെ നിരീക്ഷണത്തിനും അന്വേഷണ ങ്ങള്‍ക്കും ഒടുവില്‍ കുപ്രസിദ്ധ മയക്കു മരുന്ന് മാഫിയ യിലെ 13 പേര്‍ അറസ്റ്റില്‍. ആന്റി നര്‍ക്കോട്ടിക് സെല്ലി ന്റെ നേതൃത്വത്തില്‍ അബുദാബി പോലീസ് നടത്തിയ റെയ്ഡി ലാണ് ഇവരെ വല യിലാക്കിയത്.  അബുദാബി പൊലീസ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറിപ്പി ലാണ് ഇക്കാര്യം അറിയിച്ചത്.

54,000 ലഹരി ഗുളിക കളും 3.25 കിലോ ഹാഷിഷും അടക്കം വന്‍ തോതില്‍ മയക്കു മരുന്നും ഇവ രില്‍ നിന്ന് പിടിച്ചെടു ത്തിട്ടുണ്ട് എന്ന് ആന്റി നര്‍ക്കോട്ടിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സായിദ്  അല്‍ സുവൈദി വ്യക്തമാക്കി.

അബുദാബി പോലീസു മായി ചേര്‍ന്നു നടത്തിയ കൃത്യ മായ അന്വേഷണ ങ്ങളാണ് പ്രതികളെ കുരുക്കാന്‍ സഹായിച്ചത്. വിദ്യാര്‍ ത്ഥികളും ചെറുപ്പ ക്കാരും അട ക്കമുള്ള വര്‍ ഇത്തരം മാഫിയ കളുടെ ഇര യാ വാ റു ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകട കരമായ രീതി യിലുള്ള കുട്ടി കളുടെ പോക്കു തടയാനുള്ള പ്രാഥമിക ശ്രമങ്ങള്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നാണ് ഉണ്ടാ വേണ്ടത് എന്നും ലഹരി ഉപയോഗവും വിതരണ വുമായി ബന്ധ പ്പെട്ട വിവര ങ്ങളും പ്രവര്‍ത്തന ങ്ങളും ശ്രദ്ധ യില്‍ പ്പെട്ടാല്‍ മുക്കാഫി സെന്റര്‍ നമ്പരായ 800 444 ല്‍ വിളിച്ച് വിവരം അറി യിക്കണം എന്നും കേണല്‍ അല്‍ സുവൈദി ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

Comments Off on മയക്കു മരുന്ന് മാഫിയ പോലീസ് വലയില്‍

റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു

November 7th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഗതാഗത മേഖല യിലെ വികസന ങ്ങളും അതി നൂതന സംവി ധാന ങ്ങളും ചർച്ച ചെയ്യുന്ന റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം അബു ദാബി യിൽ നടന്നു. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തില്‍ ‘റോഡ് സുരക്ഷാ നിർവ്വഹണവും വിവേക മായ ഗതാഗത പദ്ധതിയും’ എന്ന ശീർഷക ത്തിൽ സംഘടി പ്പിച്ച സമ്മേളനം, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്‌റ്റനന്റ് ജനറൽ സെയ്‌ഫ് അബ്‌ദുല്ല അൽ ഷാഫർ ഉദ്‌ഘാടനം ചെയ്‌തു.

യൂറോപ്യൻ ട്രാൻസ്‌പോർട്ട് സേഫ്‌റ്റി കൗൺസിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അന്റോണിയോ അവെനോസോ, അറബിക് ഓർഗ നൈസേ ഷൻ ഫോർ ട്രാഫിക് സേഫ്‌റ്റി പ്രസിഡന്റ് അഫീഫ് അൽ ഫാരിഖി, എമിറേറ്റ്‌സ് ട്രാഫിക് സേഫ്‌റ്റി സൊസൈറ്റി ഉദ്യോഗ സ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

റോഡ് സുരക്ഷാ മേഖല യിൽ പ്രവർത്തിക്കുന്ന സമിതി അംഗങ്ങളും രാജ്യാന്തര, ദേശീയ, പ്രാദേശിക റോഡ് ഗതാഗത പ്രതിനിധി കളും സർക്കാർ – സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗ സ്‌ഥരും സാമൂഹിക സംഘടനാ പ്രതിനിധി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു. റോഡ്‌ അപകട ങ്ങളില്‍ നിന്നും റോഡ് ഉപയോക്‌താ ക്കളെ സംരക്ഷി ക്കാൻ വേണ്ട നടപടി കള്‍ ചര്‍ച്ച ചെയ്തു.

- pma

വായിക്കുക: , ,

Comments Off on റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു


« Previous Page« Previous « കേരളം എങ്ങോട്ട് : കാസ്രോട്ടാര്‍ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
Next »Next Page » ഫിലിം ഇവന്റ് കലാകാരന്മാരെ ആദരിച്ചു »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine