ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

September 3rd, 2015

അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.

ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

മോഡി യു.എ.ഇ. സന്ദർശിക്കുന്നു

August 9th, 2015

india-uae-flags-epathram

ദുബായ്: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യു. എ. ഇ. സന്ദർശിക്കും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും. 2 ദിവസത്തെ സന്ദർശനത്തിനാവും പ്രധാന മന്ത്രി എത്തുക. അബുദാബിയും ദുബായും അദ്ദേഹം സന്ദർശിക്കും. 34 വർഷങൾക്ക് മുൻപ് 1981ൽ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയിൽ മോഡിക്ക് നൽകിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായിൽ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തകൃതിയായി നടത്തി വരുന്നു.

അടുത്ത വർഷം ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രധാന മന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദർശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിന് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദർശനം കനത്ത തിരിച്ചടിയാവും എന്നും നയതന്ത്ര സന്തുലനം തകരും എന്നും കോൺഗ്രസ് ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

July 30th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീകരിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. സര്‍ക്കാര്‍ കനത്ത സബ്‌സിഡി നൽകുന്ന തിനാൽ ലോക ത്തിൽ ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യ ങ്ങളി ലൊന്നാണ് യു. എ. ഇ. എന്നാല്‍ ഈ സബ്സിഡി യു. എ. ഇ. സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യതോടെ ഇന്ധന വില പുനഃക്രമീകരിച്ചു.

ഓഗസ്റ്റ് ഒന്നു മുതൽ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 14 ഫില്‍സ് നല്‍കണം. നേരത്തെ 1. ദിര്‍ഹം 72 ഫില്‍‌സ് ആയി രുന്നു സ്ഥിരം വില. ഇപ്പോള്‍ സബ്സിഡി ഒഴിവാക്കു ന്നതോടെ പെട്രോള്‍ വിലയില്‍ 24 ശതമാനം വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡീസലിന് നേരത്തെ 2 ദിര്‍ഹം 90 ഫില്‍‌സ് വില ഉണ്ടായിരുന്നതില്‍ ലിറ്ററിന് 85 ഫിൽസ് കുറഞ്ഞു 2.05 ദിർഹ മായി മാറി.

ഇന്ധന വില നിർണയ സമിതിയുടെ യോഗമാണ് പുതുക്കിയ വില നിലവാരം പ്രഖ്യാപി ച്ചത്. 2010 മുതൽ യു. എ. ഇ. യിൽ പെട്രോളിനും ഡീസലിനും നിശ്ചിത വില യായി രുന്നു. ജൂലായിലെ അന്താരാഷ്ട്ര വിലയുടെ ശരാശരിയും കടത്തു കൂലിയും മറ്റു ചെലവുകളും പരിഗണിച്ചാണ് ആഗസ്തിലെ വില നിശ്ചയിച്ചത്.

എല്ലാ ദിവസവും അന്താരാഷ്ട്ര ഇന്ധന വില നിരീക്ഷണത്തിന് വിധേയ മാക്കും. ഇനി മുതൽ എല്ലാ മാസവും 28ന് യോഗം ചേർന്ന് അടുത്ത മാസത്തെ വില നിർണ യിക്കും. രാജ്യാന്തര തലത്തിലെ ശരാശരി ഇന്ധന വിലയുമായി ബന്ധപ്പെടു ത്തിയാകും ഇനി മുതല്‍ വില നിശ്ചയിക്കുക.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡീസലിനും പെട്രോളിനും താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാ ക്കുന്നത്. എന്നാല്‍, ഇനി മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റു കളിലെയും പെട്രോള്‍ സ്റ്റെഷനുകളില്‍ ഒരേ വില ആയിരിക്കും ഈടാക്കുക.

ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം

- pma

വായിക്കുക: , , ,

Comments Off on പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാന്‍ യു. എ. ഇ. യില്‍ പുതിയ നിയമം

July 21st, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. യിൽ ജാതി മത വർഗ്ഗ വർണ്ണ ത്തിന്റെയും വിശ്വാസ പ്രമാണ ങ്ങളുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമി ച്ചാല്‍ കഠിന ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമം പ്രാബല്യ ത്തിൽ വരുത്താൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.

മറ്റു മത ങ്ങളേയോ വ്യക്തികളേയോ, അവിശ്വാസി യേയോ അപമാനി ക്കുന്നതും ദൈവ നിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഗ്രന്ഥ ങ്ങളെ അപ കീർത്തി പ്പെടുത്തൽ, ആരാധനാ കേന്ദ്ര ങ്ങള്‍, ഖബറിടങ്ങള്‍ (ശ്മശാന ങ്ങൾ) എന്നിവയെ അപമാനിക്കൽ തുടങ്ങിയവും ഇൗ നിയമ പരിധി യിൽ പ്പെടും.‌ കൂടാതെ, ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍, പുസ്തക ങ്ങള്‍, ലഘു ലേഖകള്‍ എന്നിവ വഴി മത ത്തെയും മത വിശ്വാ സി കളെയും അധിക്ഷേപിക്കുന്നത് കുറ്റകര മാണ്. ആറ് മുതൽ 10 വര്‍ഷം വരെ തടവും അര ലക്ഷം മുതൽ 20 ലക്ഷം വരെ പിഴയും ലഭിക്കും. ഔദ്യോഗിക ഏജന്‍സിയായ വാം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത‍

മത വിശ്വാസ ത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരി പ്പിക്കുന്ന വ്യക്തി കളെയും സംഘടന കളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പി ക്കുന്ന വരെ സാമ്പത്തിക മായി സഹായി ക്കുന്നത് പോലും കുറ്റകര മാണ്. മതസ്ഥാപന ങ്ങള്‍ ക്കും ഗ്രന്ഥ ങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.

മത വിദ്വേഷം പ്രചരിപ്പി ക്കുക എന്ന ലക്ഷ്യ ത്തോടെ വ്യക്തി കളോ സംഘടന കളോ സമ്മേ ളന ങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകര മാണ്. ഏതെങ്കിലും വ്യക്തി യെയോ സംഘ ത്തെയോ അവരുടെ മത വിശ്വാസ ത്തിന്‍െറ പേരില്‍ അവിശ്വാസി എന്നോ കപട വിശ്വാസി എന്നോ വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യ ത്ത് മത സഹിഷ്ണുത യ്ക്കും സൗഹാര്‍ദ്ദ ത്തിനും ശക്തമായ അടിത്തറ പാകുക എന്നതാണ് 2015ലെ രണ്ടാം നമ്പര്‍ നിയമ ത്തിന്റെ ലക്ഷ്യം. പുതിയ നിയമത്തെ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ സ്വാഗതം ചെയ്‌തു. യു. എ. ഇ. യിലെ  പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ എഴുതി.

സ്വാതന്ത്ര്യം, സഹിഷ്‌ണുത, സ്വീകാര്യത, മറ്റുള്ള വരുടെ ആശയ ങ്ങൾ, വിശ്വാസ ങ്ങൾ, മൂല്യങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന യു. എ. ഇ. യുടെ നയത്തെ ഉറപ്പി ക്കുന്ന താണു പുതിയ നിയമം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

July 18th, 2015

liwa-dates-festival-ePathram
അബുദാബി : വ്യത്യസ്ഥ നിറ ത്തിലും വലിപ്പ ത്തിലും രുചി യിലുമുള്ള ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന 11ആമത് ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ 30 വരെ അബുദാബി യുടെ പശ്ചിമ മേഖല യായ ലിവ യിലെ അല്‍ ഗര്‍ബിയ യില്‍ നടക്കും.

യു. എ. ഇ. യിലെ ഈന്ത പ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്പന യുമാണ് ലിവ ഈന്തപ്പഴോൽസവ ത്തിൽ നടക്കുക. ഈന്തപ്പഴ ങ്ങള്‍ക്ക് പുറമെ ഈന്തപ്പഴ അച്ചാറുകള്‍, ഉപ്പിലിട്ട ഈന്ത പ്പഴം, ഈന്ത പ്പഴം കൊണ്ടുള്ള സോസു കള്‍, ഹലുവ, ജ്യൂസ്, സ്‌ക്വാഷ്, തേന്‍ എന്നിവ യെല്ലാം സന്ദര്‍ശ കര്‍ക്കായി അണി നിരത്തും. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തില്‍ സാംസ്‌കാരിക വിഭാഗ ത്തിലെ ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി യാണ് ഡേറ്റ് ഫെസ്റ്റിവല്‍ സംഘടി പ്പിക്കുന്നത്.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്തപ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗമായി പ്രത്യേകം മത്സര ങ്ങളും സംഘടി പ്പിക്കു ന്നുണ്ട്. 60 ലക്ഷം ദിര്‍ഹ ത്തിന്റെ സമ്മാന ങ്ങളാണ് ഇക്കുറി വിജയി കള്‍ക്ക് ലഭിക്കുക. യു. എ. ഇ. യിലേക്ക് ഈ സീസണില്‍ ഏറ്റവും അധികം വിനോദ സഞ്ചാരി കളെ ആകര്‍ഷിക്കുന്ന ലിവ ഈന്തപ്പഴോൽ സവ ത്തിലേക്ക് എഴുപതിനായിരം സന്ദര്‍ശകരെ യാണ് ഇപ്രാവശ്യം പ്രതീക്ഷി ക്കുന്നത്.

ജൂലായ് 22 മുതല്‍ 30 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ ഇമാറാത്തി കളുടെ തനതു കലാ സാംസ്കാരിക പരിപാടി കളും അരങ്ങേറും. പ്രാദേശിക മായി വിളയിച്ചെടുത്ത പലതരം പച്ചക്കറി കളും പഴങ്ങളും ഈ ഉത്സവ ത്തിന്റെ ഭാഗമാവും.

കൃത്രിമ വള ങ്ങള്‍ ഉപയോ ഗിക്കാതെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി കള്‍ മേള യിലെ പ്രധാന ആകര്‍ഷണ മാണ്. ഭിന്ന ശേഷി ക്കാരായ ആളു കളുടെയും ശാരീരിക ക്ഷമത കുറഞ്ഞ ആളു കളുടെയും കൂട്ടായ്മ യില്‍ വിളയി ച്ചെടുത്ത ജൈവ പച്ചക്കറി കള്‍ അവര്‍ തന്നെ ഇവിടെ പ്രദര്‍ശി പ്പിക്കുകയും കച്ചവടം ചെയ്യുന്നതും മേള യിലെ ശ്രദ്ധേയ കാഴ്ച യാണ്.

- pma

വായിക്കുക: , ,

Comments Off on ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍


« Previous Page« Previous « ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച
Next »Next Page » പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine