റമദാനില്‍ 973 തടവുകാരെ വിട്ടയക്കുന്നു

July 10th, 2013

അബുദാബി : പരിശുദ്ധ റമദാനില്‍ യു. എ. ഇ. ജയിലു കളില്‍ നിന്നും 973 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.

കോടതി കളിലെ കേസു കളില്‍ ഈ തടവുകാര്‍ നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കും. ചെറു കേസു കളിലെ തടവു കാര്‍ക്ക് പുതു ജീവിതം തുടങ്ങാനും അവരുടെ കുടുബാംഗ ങ്ങള്‍ അനുഭവിക്കുന്ന യാതന കള്‍ അവസാനിപ്പി ക്കാനുമാണ് വിട്ടയക്കല്‍ എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഇഫ്താര്‍ ടെന്റുകളും ഒരുങ്ങി

July 4th, 2013

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെയുള്ള സംഘടന കളുടെയും ടെന്റുകളില്‍ ഇഫ്താറിനും തുടര്‍ന്ന് അത്താഴ ത്തിനുമുള്ള വിഭവങ്ങള്‍ ഒരുക്കും. ഈ റമദാനില്‍ ശൈഖ് ഖലീഫാ ഫൌണ്ടേഷന്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുക ളിലുമായി 58 700 ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

ശൈഖ് സായിദ്‌ ഗ്രാന്‍ഡ്‌ മസ്ജിദിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ടെന്റുകളില്‍ ദിവസവും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊ രുക്കുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പട്ടിണി നേരിടുന്ന കുട്ടികള്‍ക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സഹായം

July 4th, 2013

y-sudhir-kumar-shetty-epathram

ദുബായ് : ആഫ്രിക്കയിലെ കെനിയ, സാംബിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഹാരം ലഭ്യമാക്കാനുള്ള ഐക്യ രാഷ്ട്ര സഭ യുടെ ലോക ഭക്ഷ്യ പരിപാടി ക്കായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ . എക്‌സ്‌ചേഞ്ച് ഒരു ലക്ഷം ദിര്‍ഹം കൈമാറി.

ഇതിന്റെ ആദ്യ ഘട്ടമായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് വൈ. സുധീര്‍കുമാര്‍ ഷെട്ടി, യു. എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാ മിന്റെ മേഖലാ തലവന്‍ അഷ്‌റഫ് ഹമൂദയ്ക്ക് കൈമാറി.

ആഫ്രിക്ക യില്‍ ഇപ്പോള്‍ 830 ദശ ലക്ഷം ആളു കളാണ് പട്ടിണി നേരിടുന്നത്. ഇവരെ സഹായി ക്കാന്‍ ഐക്യ രാഷ്ട്ര സഭ പല നിലയിലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ 970 ദശ ലക്ഷം പേരായിരുന്നു പട്ടിണി അനുഭവിച്ചിരുന്നത്. ആ നിലയില്‍ ചെറിയ മാറ്റം കൊണ്ടു വരാന്‍ കഴിഞ്ഞതായി ഹമൂദി പറഞ്ഞു.

യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഈ സഹായം വരും വര്‍ഷ ങ്ങളിലും തുടരുമെന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായി ക്കാനായി 50 ലക്ഷം രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കി യതായും അദ്ദേഹം അറിയിച്ചു.

ദുബായ് ഖിസൈസിലെ യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മാങ്ങാട് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിക്ക് ഫോബ്സ് പുരസ്കാരം സമ്മാനിച്ചു

June 28th, 2013

top-indian-business-leaders-of-foabs-magazine-to-ma-yusufali-ePathram
അബുദാബി : ഫോബ്‌സ് മാസിക യുടെ സര്‍വ്വേ പ്രകാരം യു. എ. ഇ. യിലെ പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായി കളില്‍ ഒന്നാമത് എത്തിയ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിക്ക് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിഷന്‍ ദുബായില്‍ ഒരുക്കിയ ചടങ്ങില്‍ കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂര്‍ അവാര്‍ഡ് സമ്മാനിച്ചു.

ലോകത്തെ പ്രമുഖ ബിസിനസ് മാസിക യായ ഫോബ്‌സ് മാസിക കണ്ടെത്തിയ പ്രമുഖരില്‍ രണ്ടാം സ്ഥാനം ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജാഗ്തിയാനിയും മൂന്നാം സ്ഥാനം എന്‍. എം. സി. ഗ്രൂപ്പ് എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി യുമാണ്.

നാലാം സ്ഥാനം ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍, അഞ്ചാം സ്ഥാനം ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ആറാം സ്ഥാനം ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ക്കാണ്.

forbes-honors-top-100-indian-leaders-uae-ePathram
ദുബായ് ഒബ്‌റോയ് ഹോട്ടലില്‍ നടന്ന അവാര്‍ഡു ദാന ച്ചടങ്ങില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, ഫോബ്‌സ് മാസിക മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. നാസര്‍ ബിന്‍ അഖ്വീല്‍ അല്‍ തായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ നടത്തിയ സര്‍വ്വെയിലും ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമനായി എം. എ. യൂസഫലി യെ തെരഞ്ഞെടു ത്തിരുന്നു.

photo courtesy : arab news dot com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇത്തിഹാദ് റെയിൽവേ 2018 ൽ പൂർത്തിയാകും

June 19th, 2013

logo-uae-etihad-rail-ePathram
അബുദാബി : യു. എ. ഇ. യുടെ ദേശീയ റയില്‍വേ കമ്പനി യായ ഇത്തിഹാദ് റയില്‍ ആദ്യഘട്ട ത്തില്‍ ദുബായ് മുതല്‍ സൌദി അതിര്‍ത്തി യിലെ ഗുവൈഫാത്ത് വരെ യുള്ള പ്രധാന മേഖല കളെയും വ്യവസായ കേന്ദ്ര ങ്ങളെയും ബന്ധിപ്പിക്കും.

അബുദാബി, ദുബായ്, അല്‍ ഐന്‍ എന്നിവയുമായി ബന്ധിച്ച് 628 കിലോ മീറ്റര്‍ വരുന്ന പാത രാജ്യ ത്തിന്റെ വ്യവസായ കേന്ദ്ര ങ്ങളായ ജബല്‍ അലി, മുസഫ, ഖലീഫ തുറമുഖം എന്നിവയും ത്വവീല വ്യവസായ മേഖല, ഫുജൈറ തുറമുഖം എന്നിവയും ഇത്തിഹാദ് റയില്‍ വഴി ബന്ധിക്കും.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യുമായി സഹകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തി യാക്കുന്നത്. ഷാ, ഹബ്ഷാന്‍ മേഖല യില്‍നിന്ന് റുവൈസ് തുറമുഖ ത്തേക്കു പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ ഇതുവഴി കൊണ്ടു പോകാന്‍ ലക്ഷ്യമിടുന്നു.

ജി. സി. സി. രാജ്യ ങ്ങളിലേക്ക് കൂടി പാത വ്യാപിപ്പിക്കുന്ന തോടെ വ്യാപാര മേഖല യില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവും. 1,200 കിലോ മീറ്റര്‍ നീളുന്ന റെയില്‍പാത 2018 ല്‍ എല്ലാ ഘട്ടവും പൂര്‍ത്തി യാവുമ്പോ ഴേക്കും ഏകദേശം 40 ബില്യണ്‍ ദിര്‍ഹം ചെലവ് വരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാധ്യമ പഠന കോഴ്‌സ് : ‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’
Next »Next Page » അല്‍ ഐന്‍ വാഹനാപകടം : മരിച്ച 21 പേര്‍ക്ക് നഷ്ട പരിഹാരം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine