അബുദാബി : രാജ്യത്തെ എല്ലാ മേഖല യിലെ തൊഴിലാളി കള്‍ക്കും തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി യു. എ. ഇ. തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കി.
യു. എ. ഇ. യിലെ തൊഴില്‍ സമയം ദിവസം എട്ട് മണിക്കൂര്‍ ആണ്. എന്നാല്‍ റംസാനില്‍ ദിവസം ആറ് മണിക്കൂര്‍ ആയി ചുരുങ്ങും.
വ്രതം അനുഷ്ഠിക്കുന്നവര്‍ക്കുള്ള ഇളവ് എന്ന നിലയിലാണ് ഈ നിയമം നടപ്പാക്കാറുള്ളത് എങ്കിലും വ്രതമെടുക്കുന്നവര്‍ എന്നോ അല്ലാത്തവര്‍ എന്നോ വ്യത്യാസം ഇല്ലാതെ മുഴുവന്‍ തൊഴിലാളി കള്‍ക്കും ഈ ആനുകൂല്യ ത്തിന് അര്‍ഹത യുണ്ടാവും എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ സമയ ങ്ങളില്‍ തൊഴിലാളി കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ പരമാവധി രണ്ട് മണിക്കൂര്‍ ‘ഓവര്‍ ടൈം’ ആയി ജോലി ചെയ്യാം. ഇതിന് പകല്‍ സമയത്ത് ഒരു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും രാത്രി 50 ശതമാനവും അധിക വേതനം നല്‍കണം.
എന്നാല്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
തൊഴിലാളി കള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം റംസാനിലും തുടരും. ഈ ഇടവേള യില്‍ തൊഴില്‍ എടുപ്പിക്കുന്ന സ്ഥാപന ങ്ങളില്‍ നിന്ന് ഒരു തൊഴിലാളിക്ക് 15,000 ദിര്‍ഹം എന്ന തോതില്‍ പിഴ ഈടാക്കും.
എന്നാല്‍ ഷിഫ്റ്റ് തീരുമാനി ക്കുന്നതിന് തൊഴില്‍ ഉടമക്ക് അവകാശമുണ്ടാകും. ഇത് സംബന്ധിച്ച് തൊഴിലാളിക്ക് മുന്‍കൂട്ടി വിവരം നല്‍കണം.
നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 800 665 എന്ന നമ്പറില്‍ പരാതി നല്‍കാം.