യു. എ. ഇ. അടക്കം വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ ഭൂചലനം

April 16th, 2013

abudhabi-mushrif-mall-earth-quake-16-4-2013-ePathram
അബുദാബി : തലസ്ഥാന നഗരിയായ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നിവയ്ക്ക് പുറമേ മറ്റു ഗള്‍ഫ്‌ രാജ്യ ങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മുശ്രിഫ്‌ മാള്‍, പഴയ പാസ്പ്പോര്‍ട്ട് റോഡ്‌, നജ്ട, അബുദാബി മാള്‍,സലാം സ്ട്രീറ്റ്‌, ടൂറിസ്റ്റ്‌ ക്ലബ്‌ ഏരിയ, ഖാലിദിയ എന്നിവിട ങ്ങളിലെ ഒട്ടുമിക്ക കെട്ടിട ങ്ങളിലും താമസക്കാരും ഓഫീസ് സ്റ്റാഫുകളും ഭൂചലനം അനുഭവപ്പെട്ട ഉടനെ താഴേക്ക്‌ കുതിക്കുക യായിരുന്നു.

ഉച്ചക്ക് 2:40 നു ആയിരുന്നു ഭൂചലനം. അബുദാബി മാളിന് മുന്നില്‍ വന്‍ ജന പ്രവാഹ മായിരുന്നു. അകത്ത് നിന്നും താഴേക്കു വരുന്നവരെ സെക്യൂരിറ്റിക്കാര്‍ ശാന്തരാക്കി റോഡിനു വശത്തേക്ക്‌ മാറ്റുക യായിരുന്നു.

ഏപ്രില്‍ ഒന്‍പതാം തിയതി ചൊവ്വാഴ്ച ഇറാനിലുണ്ടായ ഭൂചലന ത്തിന്റെ ഭാഗമായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും അബുദാബി യിലെ ചിലയിടങ്ങളില്‍ അതിന്റെ തീവ്രത ഉണ്ടായിരുന്നില്ല.

അതിലും എത്രയോ ഭയാനക മായ ഒരു അവസ്ഥ യാണ് ഇന്ന് കണ്ടത്. പലരും അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കുന്ന കാഴ്ചകളാണ് പല കെട്ടിട ങ്ങള്‍ക്ക് താഴെയും ആളുകള്‍ കൂടി നിന്ന സ്ഥല ങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

സോഷ്യല്‍നെറ്റ്വര്‍ക്ക് മാര്‍ഗം വാര്‍ത്ത അറിഞ്ഞ പലരും കെട്ടിട ങ്ങളില്‍ നീന്നും ഇറങ്ങുകയും ചെയ്തു. കേരള ത്തില്‍ഭൂമികുലുക്കം ഉണ്ടായില്ലെങ്കിലും ഗള്‍ഫ്‌ രാജ്യ ങ്ങളിലെ വാര്‍ത്ത അറിഞ്ഞു നാട്ടില്‍ നിന്നും പരിഭ്രാന്തരായി പലരെയും വിളിക്കുന്നുമുണ്ടായിരുന്നു.

– തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ മഴ : ചൂട് വരവായി

March 26th, 2013

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി എന്നോണം യു. എ. ഇ. യില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. തിങ്കളാഴ്ച ഉച്ചക്കു ശേഷം അബുദാബി യില്‍ ദീര്‍ഘ നേരം മഴ ചാറി നിന്നു. രാവിലെ മുതല്‍ രാജ്യത്ത് മൂടി ക്കെട്ടിയ കാലാവസ്ഥ ആയിരുന്നു. രാവിലെ മുതല്‍ ഉണ്ടായിരുന്ന തണുത്ത കാറ്റും രാത്രി യോടെ ശക്തമായി. അല്‍ഐനിലും ചാറ്റല്‍ മഴയാണ് ഉണ്ടായത്. അബുദാബി യില്‍ ചില ഭാഗ ങ്ങളില്‍ മഴവില്ലും ദൃശ്യമായി.

rainbow-in-concrete-jungle-abudhabi-ePathram

അബുദാബി യിലെ മഴവില്ല് : ഇലക്ട്രാ റോഡില്‍ നിന്നുള്ള ദൃശ്യം

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, ഉമ്മല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിട ങ്ങളിലും ദുബായിലും പെയ്തിറങ്ങിയ മഴ, രാജ്യത്ത് ചൂടിന്റെ ആരംഭമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷ കരുടെ അഭിപ്രായം.

-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹ്മദ് – ഇമ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പിനു ശേഷം 385 അനധികൃത താമസക്കാര്‍ പിടിയിലായി

March 26th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : നിയമ വിരുദ്ധ മായി യു. എ. ഇ. യില്‍ തങ്ങുന്ന വിദേശി കള്‍ക്ക് ശിക്ഷകള്‍ ഇല്ലാതെ രാജ്യം വിടാനായി അവസരം ഒരുക്കി യു. എ. ഇ. സര്‍ക്കാര്‍ അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഫെബ്രുവരി നാലിനു അവസാനിച്ച തിനു ശേഷം നടത്തിയ തെരച്ചിലില്‍ അബുദാബി യില്‍ നിന്നും 125 പേരെയും അല്‍ഐനില്‍ നിന്നു 100 പേരേയും പിടികൂടി യതായി താമസ – കുടിയേറ്റ വകുപ്പ് വിഭാഗം അറിയിച്ചു.

അബുദാബി യില്‍ നടത്തിയ പരിശോധന യി ല്‍ 79പുരുഷന്മാരും 46 സ്ത്രീ കളുമാണ് പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ വരാണ് സ്ത്രീകളില്‍ അധികവും. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംജരാ ണെന്നും അധികൃതര്‍ അറിയിച്ചു.

അല്‍ഐനില്‍ വീവിധ ഇടങ്ങളില്‍ നടത്തിയ പരിശോധന കളില്‍ 87 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 100 പേരാണ് പിടിയിലായത്. കൂടാതെ മറ്റു എമിറേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം പേരാണ് പിടിയിലായത് എന്നു അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് പ്രയോജന പ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടു പിടിക്കാന്‍ No to Violators Follow Up വിഭാഗം പരിശോധന കര്‍ശന മാക്കിയിരുന്നു. ഇത്തരം പരിശോധന കള്‍ ഇനിയും തുടരു മെന്നും അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിത മായ ജീവിത സാഹചര്യം ഒരുക്കുന്ന തിനുള്ള നടപടി കളുമായി പൊതുജന ങ്ങള്‍ സഹകരി ക്കണം എന്നും ആഭ്യന്തര മന്ത്രാലയം No to Violators ഫോളോ അപ്പ് വിഭാഗം മേധാവി അബുദാബി യില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു

March 14th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തയാറാക്കിയ പുതിയ പട്ടികക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുതിയതായി രൂപീകരിച്ചു. പഴയ വകുപ്പു കളില്‍ നിന്നും മാറ്റി പുതിയ വകുപ്പു കള്‍ നല്‍കി പ്രബലരായ മന്ത്രിമാരെ നില നിര്‍ത്തി പുന:സംഘടിപ്പിച്ച മന്ത്രി സഭ യില്‍ നാല് പുതു മുഖങ്ങള്‍ ഉണ്ട്.

ഊര്‍ജ വകുപ്പ് മന്ത്രിയായി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി, പൊതു മരാമത്ത് മന്ത്രിയായി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹ മന്ത്രിമാരായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് പുതു മുഖങ്ങള്‍..

പുതിയതായി രൂപീകരിച്ച വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയ ത്തിന്റെ ചുമതല, വിദേശ വ്യാപാര മന്ത്രി യായിരുന്ന ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്കാണ്. വിദേശ രാജ്യ ങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായ ങ്ങളുടെ ഉത്തര വാദിത്തം പുതിയ മന്ത്രാലയ ത്തിനാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ക്ക് പുതിയ ലോഗോ

March 9th, 2013

new-logo-abudhabi-2013-ePathram
അബുദാബി : ഫാല്‍ക്കണിന്‍െറ രൂപ ത്തിലുള്ള ചിഹ്ന ത്തിന് താഴെ രണ്ട് വാളുകള്‍ കുറുകെ വെച്ചിരിക്കുന്ന രീതി യില്‍ അബുദാബി യുടെ പുതിയ ലോഗോ രൂപാന്തരം വരുത്തിയ തായി പ്രമുഖ ഇംഗ്ലീഷ് പത്രം. ഔദ്യാഗിക ലോഗോ സംബന്ധിച്ച് നിയമ ഭേദഗതികള്‍ വരുത്തി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായും വാര്‍ത്ത യില്‍ പറയുന്നു.

ഓരോ വശത്തും വെള്ള – ചുവപ്പ് നിറമുള്ള കൊടികളും ദീര്‍ഘ ചതുര ത്തില്‍ ‘അബുദാബി’ എന്ന എഴുത്തും ചിഹ്ന ത്തിന് മുകളില്‍ മൂന്ന് മകുടങ്ങളും ലോഗോക്ക്‌ ചുവപ്പ് അല്ലെങ്കില്‍ വെള്ളി അല്ലെങ്കില്‍ കറുപ്പ് ഫ്രെയിം ആകാമെന്നും നിയമ ത്തില്‍ പറയുന്നു.

എമിറേറ്റിന്‍െറ സാംസ്കാരിക പാരമ്പര്യം, പൗരാണിക മൂല്യങ്ങള്‍, ചരിത്ര പരമായ സവിശേഷത കള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോ യുടെ രൂപ കല്‍പന യും മറ്റും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍െറ സെക്രട്ടേറിയറ്റ് ജനറല്‍ വിലയിരുത്തി വരികയാണ്.

old-logo-of-abudhabi-from-1968-ePathram

അബുദാബി യുടെ പഴയ ലോഗോ

അറേബ്യന്‍ ചരിത്ര ത്തില്‍നിന്നും പാരമ്പര്യ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ബഹ്റൈനി ചിത്രകാരന്‍ അബ്ദുല്ല അല്‍ മഹ്റൂഖി യാണ് അബുദാബി യുടെ നിലവിലെ ലോഗോ തയാറാക്കിയത്. 1968ല്‍ തപാല്‍ സ്റ്റാമ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന അബു ദാബിയില്‍
Next »Next Page » ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ചൊവ്വാഴ്ച മുതല്‍ »



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine