അബുദാബി ക്ക് പുതിയ ലോഗോ

March 9th, 2013

new-logo-abudhabi-2013-ePathram
അബുദാബി : ഫാല്‍ക്കണിന്‍െറ രൂപ ത്തിലുള്ള ചിഹ്ന ത്തിന് താഴെ രണ്ട് വാളുകള്‍ കുറുകെ വെച്ചിരിക്കുന്ന രീതി യില്‍ അബുദാബി യുടെ പുതിയ ലോഗോ രൂപാന്തരം വരുത്തിയ തായി പ്രമുഖ ഇംഗ്ലീഷ് പത്രം. ഔദ്യാഗിക ലോഗോ സംബന്ധിച്ച് നിയമ ഭേദഗതികള്‍ വരുത്തി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായും വാര്‍ത്ത യില്‍ പറയുന്നു.

ഓരോ വശത്തും വെള്ള – ചുവപ്പ് നിറമുള്ള കൊടികളും ദീര്‍ഘ ചതുര ത്തില്‍ ‘അബുദാബി’ എന്ന എഴുത്തും ചിഹ്ന ത്തിന് മുകളില്‍ മൂന്ന് മകുടങ്ങളും ലോഗോക്ക്‌ ചുവപ്പ് അല്ലെങ്കില്‍ വെള്ളി അല്ലെങ്കില്‍ കറുപ്പ് ഫ്രെയിം ആകാമെന്നും നിയമ ത്തില്‍ പറയുന്നു.

എമിറേറ്റിന്‍െറ സാംസ്കാരിക പാരമ്പര്യം, പൗരാണിക മൂല്യങ്ങള്‍, ചരിത്ര പരമായ സവിശേഷത കള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോ യുടെ രൂപ കല്‍പന യും മറ്റും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍െറ സെക്രട്ടേറിയറ്റ് ജനറല്‍ വിലയിരുത്തി വരികയാണ്.

old-logo-of-abudhabi-from-1968-ePathram

അബുദാബി യുടെ പഴയ ലോഗോ

അറേബ്യന്‍ ചരിത്ര ത്തില്‍നിന്നും പാരമ്പര്യ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ബഹ്റൈനി ചിത്രകാരന്‍ അബ്ദുല്ല അല്‍ മഹ്റൂഖി യാണ് അബുദാബി യുടെ നിലവിലെ ലോഗോ തയാറാക്കിയത്. 1968ല്‍ തപാല്‍ സ്റ്റാമ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

March 2nd, 2013

അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ മേഖല യില്‍ 330 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി.) ഗ്രൂപ്പ് നാല് പദ്ധതികള്‍ ഉടന്‍ ആരംഭിക്കും എന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അബുദാബി യിലെ അല്‍ജസീറ പ്രദേശത്ത് ‘ബ്രൈറ്റ് പോയന്റ്’ മെറ്റേണിറ്റി ഹോസ്പിറ്റല്‍, മുസഫ യില്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ആസ്പത്രി സമുച്ചയം, അബുദാബി ഖലീഫ സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയാണ് ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

March 2nd, 2013

abudhabi-al-hosn-fort-fest-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ ചരിത്ര പ്രാധാന്യമുള്ള ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ കോട്ടയുടെ 250ആം വാര്‍ഷിക ആഘോഷങ്ങള്‍ രാജ കുടുംബാംഗ ങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഖസ്ര്‍ കോട്ടയിലേക്ക് നടന്ന ഘോഷയാത്ര, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം നയിച്ചു.

sheikh-muhammed-in-qasar-al-hosn-fort-fest-ePathram

അബുദാബി കീരിടവകാശിയും യു എ ഇ സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ഷേഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു. വിവിധ എമിരേറ്റു കളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍ മറ്റു രാജ കുടുംബാംഗങ്ങളും പങ്കെടുത്തു.

യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന വിവിധ കലാ പരിപാടികളും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി കളില്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ യില്‍ യു. എ. ഇ. പതിനായിരം കോടി രൂപ യുടെ മൂലധന നിക്ഷേപം നടത്തുന്നു

February 19th, 2013

central-minister-anand-sharma-in-abudhabi-ePathram
അബുദാബി: ഇന്ത്യ യില്‍ പതിനായിരം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ യു. എ. ഇ. സന്നദ്ധത അറിയിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഗതാഗതം, ഊര്‍ജം, വാര്‍ത്താ വിനിമയം, മുബൈ – ഡല്‍ഹി വ്യവസായ ഇടനാഴി തുടങ്ങിയ മേഖല കളിലാകും നിക്ഷേപം.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി യുടെ നേതൃത്വ ത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഹാമദ് ബിന്‍ സായിദ് അല്‍ നഹ്യാനും ആനന്ദ് ശര്‍മ്മയും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ്, അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ എം. എ. യൂസഫലി, ദുബായ് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, രാജന്‍ ഭാരതി മിത്തല്‍, സൗരഭ് ചന്ദ്ര തുടങ്ങിയ വരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിന്റര്‍ സ്പോര്‍ട്സ് വെള്ളിയാഴ്ച

February 15th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. തല വിന്റര്‍ കായിക മത്സരം ഫെബ്രുവരി 15 വെള്ളി യാഴ്ച രാവിലെ 8 മണി മുതല്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ്‌ മോസ്ക്കിനു സമീപമുള്ള ഓഫീസേഴ്സ് ക്ലബ്ബില്‍ നടക്കും.

രാവിലെ 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നിന്ന് സൗജന്യ വാഹന സൗകര്യം ഉണ്ടായിരിക്കും.

ട്രാന്‍സ്പോര്‍ട്ട് ബസ് നമ്പര്‍ 44 ല്‍ യാത്ര ചെയ്യുക യാണെങ്കില്‍ സ്പോര്‍ട്സ് നടക്കുന്ന ഓഫീസേഴ്സ് ക്ലബ്ബില്‍ എത്താവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 31 28 483

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിനയചന്ദ്രന്‍ : ഭാഷയുടെ വൈവിധ്യം തിരിച്ചറിഞ്ഞ കവി
Next »Next Page » ഹുബ്ബ് റസൂല്‍ : ഇസ്ലാമിക് സെന്ററില്‍ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine