ഷാര്‍ജ : പിഞ്ചു കുഞ്ഞിനെ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച് യു. എ. ഇ.യിലേക്ക് കടത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ ദമ്പതികളെ ഷാര്‍ജ വിമാന ത്താവളത്തില്‍ പൊലീസ് പിടി കൂടി. സ്വദേശത്തു നിന്ന് അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഈ ദമ്പതികള്‍ ഷാര്‍ജ രാജ്യാന്തര വിമാന ത്താവളത്തില്‍ വന്നിറങ്ങിയത്.
ഇവരുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് യാത്രാ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇക്കാരണ ത്താല്‍ കുഞ്ഞിനെ വിമാന ത്താവളത്തിന് പുറത്തിറക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വെള്ളി, ശനി ദിവസങ്ങള്‍ ഓഫിസു കള്‍ക്ക് അവധി ആയതിനാല്‍ ഞായറാഴ്ച രാവിലെ കുഞ്ഞിന് സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. ഇതിന് രണ്ട് ദിവസം വിമാന ത്താവളത്തില്‍ കഴിയുന്നതിനും അനുമതി നല്‍കി.
ഇതനുസരിച്ച് ശനിയാഴ്ച വരെ വിമാന ത്താവളത്തില്‍ കഴിഞ്ഞ ഇവര്‍ രാവിലെ 10ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കി കുഞ്ഞിനെ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുക യായിരുന്നു.
വിമാന ത്താവളത്തിലെ എക്സ്റേ മെഷിനില്‍ നടത്തിയ പരിശോധന യിലാണ് ബാഗിനകത്ത് കുഞ്ഞിനെ കണ്ടെത്തിയത്.
പിഞ്ചു കുഞ്ഞിന്റെ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച മാതാ പിതാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, യു.എ.ഇ.