ദുബായ് : ആഫ്രിക്കയിലെ കെനിയ, സാംബിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഹാരം ലഭ്യമാക്കാനുള്ള ഐക്യ രാഷ്ട്ര സഭ യുടെ ലോക ഭക്ഷ്യ പരിപാടി ക്കായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ . എക്‌സ്‌ചേഞ്ച് ഒരു ലക്ഷം ദിര്‍ഹം കൈമാറി.
ഇതിന്റെ ആദ്യ ഘട്ടമായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് വൈ. സുധീര്‍കുമാര്‍ ഷെട്ടി, യു. എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാ മിന്റെ മേഖലാ തലവന്‍ അഷ്‌റഫ് ഹമൂദയ്ക്ക് കൈമാറി.
ആഫ്രിക്ക യില്‍ ഇപ്പോള്‍ 830 ദശ ലക്ഷം ആളു കളാണ് പട്ടിണി നേരിടുന്നത്. ഇവരെ സഹായി ക്കാന്‍ ഐക്യ രാഷ്ട്ര സഭ പല നിലയിലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ 970 ദശ ലക്ഷം പേരായിരുന്നു പട്ടിണി അനുഭവിച്ചിരുന്നത്. ആ നിലയില്‍ ചെറിയ മാറ്റം കൊണ്ടു വരാന്‍ കഴിഞ്ഞതായി ഹമൂദി പറഞ്ഞു.
യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഈ സഹായം വരും വര്‍ഷ ങ്ങളിലും തുടരുമെന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായി ക്കാനായി 50 ലക്ഷം രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കി യതായും അദ്ദേഹം അറിയിച്ചു.
ദുബായ് ഖിസൈസിലെ യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മാങ്ങാട് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, യു.എ.ഇ., സാമൂഹ്യ സേവനം