യു. എ. ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചു

November 14th, 2012

uae-national-day-epathram
അബുദാബി: അനധികൃത താമസക്കാര്‍ക്ക് യു. എ. ഇ. സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ്. മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടാവുന്നതാണ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍സി വകുപ്പ് ഓഫീസുകളിലെത്തി ഔട്ട് പാസുകള്‍ ശേഖരിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന വയലാര്‍ രവിക്കെതിരെ പ്രതിഷേധവുമായി പ്രവാസിസമൂഹം

November 8th, 2012
ദുബായ്: ഈ മാ‍സം 10 മുതല്‍ 16 വരെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയ്ക്കെതിരെ
പ്രതിഷേധവുമായി പ്രവാസികള്‍. പ്രവാസികളുടെ പ്രശ്നങ്ങളില്‍ മന്ത്രി കാര്യമായി ഇടപെടുന്നില്ലെന്നതിന്റെ പേരില്‍ സോഷ്യല്‍
മീഡിയകളില്‍ വളരെ രൂക്ഷമായ രീതിയിലാണ് പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. അപ്രതീക്ഷിതമായി സര്‍വ്വീസ്
മുടക്കിയും, കനത്ത ചാര്‍ജ്ജ് ഈടാക്കിയും, മതിയായ സേവനം നല്‍കാതെയും  വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്കുള്ള യാത്രക്കാരോട്  എയര്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന പീഢനങ്ങള്‍ ആയിരുന്നു  പതിവായി പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്ന പരാതി. എന്നാല്‍ ഇത്തവണ അത് ഒരു പടികൂടെ മുകളിലേക്ക് കയറി പാതിവഴിയില്‍
സര്‍വ്വീസ് നിര്‍ത്തിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാന റാഞ്ചികളായി’ ചിത്രീകരിച്ച് പീഢിപ്പിച്ചതാണ്
പ്രകോപനത്തിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ വയലാര്‍ രവി മൌനം പാലിച്ചുവെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍
ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന യാത്രക്കാരെ സംരക്ഷിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ്
ആരോപണം. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്തും എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകളിലെ
പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വയലാര്‍ രവിക്ക് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസി വോട്ടവകാശമല്ല
വര്‍ഷത്തിലൊരിക്കല്‍ എങ്കിലും കുറഞ്ഞ ചിലവില്‍ സമാധാനപരമായി നാട്ടില്‍ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും
കണ്ട് തിരിച്ചു പോരുവാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അവിചാരിതമായി
ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു മൂലം  അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്ന പലര്‍ക്കും ജോലിയില്‍
പ്രവേശിക്കുവാന്‍ സാധിക്കാതെ വരുന്നതും സമയ മാറ്റം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ
സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും  പലവിധത്തിലുള്ള അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുമായി ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  മന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിയെ
അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്കു നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഓണ്‍ലൈന്‍
ചര്‍ച്ചകളില്‍ ഉയരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ബലിപെരുന്നാള്‍ നിസ്കാര ത്തില്‍ ഭരണാധികാരികള്‍ പങ്കെടുത്തു

October 27th, 2012

eid-prayer-at-sheikh-zayed-grand-masjid-ePathram
അബുദാബി : ശൈഖ് സായിദ്‌ വലിയ പള്ളി യില്‍ നടന്ന ബലി പെരുന്നാള്‍ നിസ്കാര ത്തില്‍ ഭരണാധി കാരികളും പൗരപ്രമുഖരും പങ്കെടുത്തു.

അബുദാബി കിരീടാവകാശിയും യു. എ. ഇ. ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍,  ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സൈഫ്‌ ബിന്‍ മുഹമ്മദ്‌ അല് നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ്‌ അല് നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സയീദ് ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് തഹനൂന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് ദിയാബ്‌ ബിന്‍ സായിദ്‌ അല് നഹ്യാന്‍, ഒമര്‍ ബിന്‍ സായിദ്‌ അല് നഹ്യാന്‍, ഡോക്റ്റര്‍ സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്, പൊതു മരാമത്തു മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ മുബാറക്‌ അല് നഹ്യാന്‍, ഉന്നത പട്ടാള മേധാവികള്‍, ഉന്നത പോലീസ് മേധാവികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അറബ്, ഇസ്ലാമിക്‌ രാജ്യ ങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

eid-al-adha-2012-at-sheikh-zayed-masjid-ePathram

രാജ്യ ത്തിന്റെമ ഒട്ടുമിക്ക സ്ഥല ങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ പെരുന്നാള്‍ നിസ്കാര ത്തിനായി എത്തി ച്ചേര്‍ന്നിരുന്നു. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ ഹാശ്മി പെരുന്നാള്‍ നിസ്കാര ത്തിനു നേതൃത്വം നല്കി.


-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ വിമാന ത്താവളത്തില്‍ സന്ദര്‍ശനം നടത്തി

October 15th, 2012

sheikh-muhammed-bin-zayed-in-abudhabi-air-port-ePathram
അബൂദാബി : കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ തലസ്ഥാന നഗരി യിലെ വിമാന ത്താവള ത്തില്‍ സന്ദര്‍ശനം നടത്തി.

അബൂദാബി രാജ്യാന്തര എയര്‍പോര്‍ട്ടിലെ ഇ ഗേറ്റ്, മിഡ്ഫീല്‍ഡ് ടെര്‍മിനലു കളില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കല്‍, ബയോമെട്രിക് വിവരങ്ങള്‍, വിരലടയാളങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അഹ്മദ് നാസല്‍ അല്‍റയിസി വിശദീകരിച്ചു നല്‍കി.

തുടര്‍ന്ന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിലെ അറൈവല്‍ ലോഞ്ചിലെത്തിയ ശൈഖ് മുഹമ്മദിനെ പദ്ധതി ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് അല്‍സാബി സ്വീകരിച്ചു.

12 ഓളം ഇ – ഗേറ്റുകളാണ് ഇവിടെ പൂര്‍ത്തി യാക്കിയിട്ടുള്ളത്. അബൂദാബി യിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി യായ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പദ്ധതി യുടെ പ്രവൃത്തികളും അദ്ദേഹം ചുറ്റിക്കണ്ടു.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു

October 9th, 2012

uae-labour-in-summer-ePathram
അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്‌.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.

നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.

നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക്
Next »Next Page » സാറ്റലൈറ്റ് വാങ്ക് പടിഞ്ഞാറന്‍ മേഖല യിലെ രണ്ടാം ഘട്ടം സില യില്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine